Select Your Language

Notifications

webdunia
webdunia
webdunia
webdunia

Ajinkya Rahane: കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിനെ നയിക്കാന്‍ അജിങ്ക്യ രഹാനെ?

താരലേലത്തില്‍ 23.75 കോടി രൂപയ്ക്ക് സ്വന്തമാക്കിയ വെങ്കടേഷ് അയ്യരായിരിക്കും കൊല്‍ക്കത്ത ക്യാപ്റ്റനാകുക എന്ന് നേരത്തെ അഭ്യൂഹങ്ങള്‍ ഉണ്ടായിരുന്നു

Ajinkya Rahane

രേണുക വേണു

, തിങ്കള്‍, 2 ഡിസം‌ബര്‍ 2024 (20:24 IST)
Ajinkya Rahane

Ajinkya Rahane: ഐപിഎല്‍ 2025 സീസണില്‍ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിനെ നയിക്കാന്‍ അജിങ്ക്യ രഹാനെ. ചെന്നൈ സൂപ്പര്‍ കിങ്‌സ് താരമായിരുന്ന രഹാനെയെ 1.5 കോടി രൂപയ്ക്കാണ് താരലേലത്തില്‍ കൊല്‍ക്കത്ത സ്വന്തമാക്കിയത്. നായകനാക്കുക എന്ന ലക്ഷ്യത്തോടെയാണ് കൊല്‍ക്കത്ത രഹാനെയെ വിളിച്ചെടുത്തതെന്നാണ് റിപ്പോര്‍ട്ടുകള്‍. 
 
ഇന്ത്യന്‍ ടീമില്‍ നിന്ന് രഹാനെ പുറത്തായിട്ട് കുറച്ചുകാലമായെങ്കിലും, രഞ്ജി ട്രോഫിയില്‍ താരം മുംബൈയെ നയിക്കുന്നുണ്ട്. നേരത്തെ ഇന്ത്യന്‍ ടീമിനെ നയിച്ചിട്ടുള്ള പരിചയസമ്പത്തും രഹാനെയ്ക്കുണ്ട്. പരിചയ സമ്പത്തും സീനിയോറിറ്റിയും പരിഗണിച്ചാണ് രഹാനെയ്ക്ക് നായകസ്ഥാനം നല്‍കാന്‍ കൊല്‍ക്കത്ത ആലോചിക്കുന്നതെന്നാണ് വിവരം. 
 
താരലേലത്തില്‍ 23.75 കോടി രൂപയ്ക്ക് സ്വന്തമാക്കിയ വെങ്കടേഷ് അയ്യരായിരിക്കും കൊല്‍ക്കത്ത ക്യാപ്റ്റനാകുക എന്ന് നേരത്തെ അഭ്യൂഹങ്ങള്‍ ഉണ്ടായിരുന്നു. എന്നാല്‍ ഇപ്പോഴത്തെ സാഹചര്യത്തില്‍ അജിങ്ക്യ രഹാനെ തന്നെയായിരിക്കും കൊല്‍ക്കത്തയെ നയിക്കുകയെന്ന് 90 ശതമാനം ഉറപ്പാണെന്ന് ഫ്രാഞ്ചൈസിയുമായി ബന്ധപ്പെട്ട വൃത്തങ്ങളെ ഉദ്ധരിച്ച് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. 
 
2017 മുതല്‍ 2019 വരെയുള്ള കാലയളവില്‍ രാജസ്ഥാന്‍ റോയല്‍സ്, പൂണെ സൂപ്പര്‍ ജയന്റ്‌സ് എന്നീ ടീമുകളെ രഹാനെ ഐപിഎല്ലില്‍ നയിച്ചിട്ടുണ്ട്. ക്യാപ്റ്റനായ 25 മത്സരങ്ങളില്‍ ഒന്‍പത് ജയവും 16 തോല്‍വിയുമാണ് രഹാനെയുടെ അക്കൗണ്ടില്‍ ഉള്ളത്. 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

WTC Final Qualification: ലോക ടെസ്റ്റ് ചാംപ്യന്‍ഷിപ്പ് ഫൈനല്‍ കളിക്കാന്‍ ഇന്ത്യക്ക് വേണ്ടത്?