Select Your Language

Notifications

webdunia
webdunia
webdunia
webdunia

RCB 2025: പ്രിയ താരങ്ങളെ കൈവിട്ടു,എങ്കിലും പെർഫെക്ട്‌ലി ബാലൻസ്ഡ്: ആർസിബിയുടെ സാല 2025 തന്നെ സാധ്യതകളേറെ

RCB 2025

അഭിറാം മനോഹർ

, ചൊവ്വ, 26 നവം‌ബര്‍ 2024 (16:22 IST)
RCB 2025
ഐപിഎല്‍ 2025 സീസണിന് മുന്നോടിയായുള്ള താരലേലം അവസാനിച്ചപ്പോള്‍ വലിയ പ്രതിഷേധമാണ് റോയല്‍ ചലഞ്ചേഴ്‌സ് ബെംഗളുരുവിന്റെ ഓക്ഷനെതിരെ ഉയരുന്നത്. ടീമിലെ പ്രധാനതാരങ്ങളായിരുന്ന മുഹമ്മദ് സിറാജ്, വില്‍ ജാക്‌സ് എന്നിവരെ ഓക്ഷനില്‍ ആര്‍സിബി കൈവിട്ടിരുന്നു. ടീം തിരിച്ചെത്തിക്കുമെന്ന് കരുതിയ കെ എല്‍ രാഹുലിനായി ആര്‍സിബി മുന്നൊട്ട് വരികയും ചെയ്തില്ല. എന്നാല്‍ 2 ദിവസത്തെ താരലേലം അവസാനിക്കുമ്പോള്‍ അത്ര മോശമല്ലാത്ത നിരയെ സ്വന്തമാക്കാന്‍ ആര്‍സിബിക്ക് സാധിച്ചിട്ടുണ്ട്. പ്രധാനമായും ബാറ്റിംഗും ബൗളിംഗും തമ്മിലുള്ള ബാലന്‍സ് മുന്‍ സീസണുകളേക്കാള്‍ മെച്ചപ്പെടുത്താന്‍ ഇക്കുറി ആര്‍സിബിക്ക് സാധിച്ചിട്ടുണ്ട്.
 
വിരാട് കോലി, രജത് പാട്ടീദാര്‍, യാഷ് ദയാല്‍ എന്നിവരെയായിരുന്നു താരലേലത്തിന് മുന്‍പായി ആര്‍സിബി ടീമില്‍ നിലനിര്‍ത്തിയത്. ബൗളിംഗ് ഡിപ്പാര്‍ട്ട്‌മെന്റിന് കരുത്തേകാനായി ആദ്യദിനം തന്നെ ജോഷ് ഹേസല്‍വുഡിനെ ടീമിലെത്തിച്ച ആര്‍സിബി രണ്ടാം ദിനത്തില്‍ ഭുവനേശ്വര്‍ കുമാര്‍, റസിഖ് ധര്‍, സുയാഷ് ശര്‍മ, ശ്രീലങ്കന്‍ താരം നുവാന്‍ തുഷാര എന്നിവരെ ടീമിലെത്തിച്ചു. വിക്കറ്റ് കീപ്പര്‍ ബാറ്റര്‍മാരായി ജിതേഷ് ശര്‍മ, ഫില്‍ സാള്‍ട്ട് എന്നിവരെയാണ് ആര്‍സിബി സ്വന്തമാക്കിയത്. ഇതോടെ ഓപ്പണിംഗിലും ലോവര്‍ മിഡില്‍ ഓര്‍ഡറിലും ബിഗ് ഹിറ്റര്‍മാരെ നേടാന്‍ ആര്‍സിനിക്കായി. ഓള്‍ റൗണ്ടറായി ലിയാം ലിവിങ്ങ്സ്റ്റണ്‍ എത്തിയതും ആര്‍സിബിയെ തുണച്ചേക്കാം. ബാറ്റ് കൊണ്ട് തിളങ്ങാത്ത മത്സരങ്ങളില്‍ ബൗളിംഗില്‍ തിളങ്ങാന്‍ ലിയാം ലിവിങ്ങ്സ്റ്റണ് സാധിച്ചേക്കും. അങ്ങനെയെങ്കില്‍ മാക്‌സ്വെല്ലിന് ഒത്ത പകരക്കാരനായി ലിവിങ്ങ്സ്റ്റണ്‍ മാറിയേക്കും.
 
വില്‍ ജാക്‌സിനെ കൈവിട്ട തീരുമാനം തിരിച്ചടിയാണെങ്കിലും ഇംഗ്ലണ്ട് വളര്‍ത്തികൊണ്ടുവരുന്ന യുവതാരമായ ജേക്കബ് ബേത്തലിനെ ടീമിലെത്തിക്കാന്‍ ആര്‍സിബിക്ക് സാധിച്ചിട്ടുണ്ട്. ഇതോടെ കോലി- സാള്‍ട്ട് ഓപ്പണിംഗിന് പിന്നാലെ രജത് പാട്ടീധാര്‍, ലിയാം ലിവിങ്ങ്സ്റ്റണ്‍, ജിതേഷ് ശര്‍മ,ബേത്തല്‍/ ടിം ഡേവിഡ് എന്നിവരടങ്ങിയ ബാറ്റിംഗ് നിരയും ഭുവനേശ്വര്‍ കുമാര്‍, ജോഷ് ഹേസല്‍വുഡ്, യാഷ് ദയാല്‍,സുയാഷ് ശര്‍മ, സ്വപ്നില്‍ സിങ്ങ് എന്നിങ്ങനെ ശക്തമായ ബൗളിംഗ് നിരയും ആര്‍സിബിക്ക് സ്വന്തമായി. ഓള്‍ റൗണ്ടറായി കൃണാല്‍ പാണ്ഡ്യയും ആര്‍സിബി ബാറ്റിംഗിന് കരുത്ത് പകരും.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

ആദ്യം അണ്‍സോള്‍ഡായി, പിന്നാലെ സച്ചിന്റെ കോള്‍ വന്ന് കാണുമെന്ന് ട്രോള്‍, അര്‍ജുന്‍ ടെന്‍ഡുല്‍ക്കര്‍ വീണ്ടും മുംബൈ ഇന്ത്യന്‍സില്‍