Publish Date: Sat, 21 May 2022 (16:14 IST)
Updated Date: Sat, 21 May 2022 (16:18 IST)
ഇന്ന് ഡല്‍ഹി ക്യാപിറ്റല്‍സിനെതിരായ മത്സരത്തിനു ഇറങ്ങുന്ന മുംബൈ ഇന്ത്യന്‍സിന് പിന്തുണയുമായി റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂര്‍. ഡല്‍ഹിയെ എങ്ങനെയെങ്കിലും മുംബൈ തോല്‍പ്പിച്ചാല്‍ മതിയെന്ന പ്രാര്‍ത്ഥനയാണ് ആര്‍സിബി ക്യാംപുകളില്‍. ഇന്നത്തെ മത്സരത്തില്‍ മുംബൈ ഇന്ത്യന്‍സിനെതിരെ ജയിച്ചാല്‍ ഡല്‍ഹിക്ക് പ്ലേ ഓഫില്‍ കയറാം. മറിച്ച് ഡല്‍ഹിയെ മുംബൈ പരാജയപ്പെടുത്തിയാല്‍ റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂര്‍ പ്ലേ ഓഫില്‍ കയറും.
തങ്ങള്‍ക്ക് പ്ലേ ഓഫില്‍ കയറാന്‍ സാധിക്കണമെങ്കില്‍ മുംബൈ ജയിക്കണമെന്ന് അറിയാവുന്നതുകൊണ്ട് ഇന്നത്തെ മത്സരത്തില്‍ എല്ലാ പിന്തുണയും മുംബൈ ഇന്ത്യന്‍സിന് നല്‍കുകയാണ് ആര്‍സിബി. ഫെയ്‌സ്ബുക്ക് പ്രൊഫൈല്‍ ചിത്രം അടക്കം ആര്‍സിബി മാറ്റി. 'ചുവപ്പ് നീലയായി' എന്ന ക്യാപ്ഷനോടെ മുംബൈ ഇന്ത്യന്‍സിന് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചിരിക്കുകയാണ് ആര്‍സിബി. മുംബൈ ഇന്ത്യന്‍സ് നായകന്‍ രോഹിത് ശര്‍മയോട് നന്നായി കളിക്കണമെന്ന് ആവശ്യപ്പെട്ടിരിക്കുകയാണ് ബാംഗ്ലൂര്‍ നായകന്‍ ഫാഫ് ഡു പ്ലെസിസ്.