RCB vs KKR: എല്‍ ക്ലാസിക്കോ ഒന്നും അല്ലെങ്കിലും തീ പാറുന്ന പോരാട്ടമാണ് ഇന്ന് ! കോലിയും ഗംഭീറും നേര്‍ക്കുനേര്‍; ആവേശത്തില്‍ ആരാധകര്‍
രാത്രി 7.30 മുതലാണ് ബെംഗളൂരു-കൊല്‍ക്കത്ത പോരാട്ടം
RCB vs KKR: ഐപിഎല്ലില്‍ ഇന്ന് ആവേശപ്പോര്. ബെംഗളൂരു ചിന്നസ്വാമി സ്റ്റേഡിയത്തില്‍ നടക്കുന്ന മത്സരത്തില്‍ റോയല്‍ ചലഞ്ചേഴ്‌സ് ബെംഗളൂരുവും കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സും ഏറ്റുമുട്ടും. കൊല്‍ക്കത്ത മെന്റര്‍ ഗൗതം ഗംഭീറും ആര്‍സിബി താരം വിരാട് കോലിയും ആകും ഇന്നത്തെ മത്സരത്തില്‍ എല്ലാവരുടെയും ശ്രദ്ധാകേന്ദ്രം. കഴിഞ്ഞ സീസണില്‍ ഗംഭീര്‍ ലഖ്‌നൗ സൂപ്പര്‍ ജയന്റ്‌സ് മാനേജ്‌മെന്റിനൊപ്പം ആയിരുന്നു. ഈ സീസണ്‍ മുതലാണ് കൊല്‍ക്കത്ത മെന്റര്‍ ആയി നിയോഗിതനായത്.
കഴിഞ്ഞ സീസണില്‍ ആര്‍സിബി - ലഖ്‌നൗ മത്സരം ഏറെ വിവാദമായിരുന്നു. കോലിയും ഗംഭീറും കൊമ്പുകോര്‍ത്ത രംഗങ്ങള്‍ വലിയ ചര്‍ച്ചയായതാണ്. ഇത്തവണയും അങ്ങനെ എന്തെങ്കിലും സംഭവിക്കുമോ എന്നാണ് ആരാധകര്‍ കാത്തിരിക്കുന്നത്.
രാത്രി 7.30 മുതലാണ് ബെംഗളൂരു-കൊല്‍ക്കത്ത പോരാട്ടം.