'അവന്‍ എന്നെങ്കിലും ടച്ചാവുമോ'; കേരളത്തില്‍ പോകുമ്പോള്‍ ഒരുപാട് പേര്‍ ചോദിക്കാറുണ്ടെന്ന് സഞ്ജു; പരാഗിനെ കുറിച്ചുള്ള വാക്കുകള്‍
മുന്‍ സീസണുകളില്‍ ഫിനിഷര്‍ റോളാണ് പരാഗിന് നല്‍കിയിരുന്നത്
Publish Date: Fri, 29 Mar 2024 (10:23 IST)
Updated Date: Fri, 29 Mar 2024 (10:25 IST)
ഡല്‍ഹി ക്യാപിറ്റല്‍സിനെതിരായ മത്സരത്തില്‍ കളിയിലെ താരമായ റിയാന്‍ പരാഗിനെ പുകഴ്ത്തി രാജസ്ഥാന്‍ റോയല്‍സ് നായകന്‍ സഞ്ജു സാംസണ്‍. ഇന്ത്യന്‍ ക്രിക്കറ്റിനു വേണ്ടി വലിയ കാര്യങ്ങള്‍ ചെയ്യാന്‍ പരാഗിനു സാധിക്കുമെന്ന് സഞ്ജു പറഞ്ഞു. കഴിഞ്ഞ ഏതാനും സീസണുകളില്‍ മോശം പ്രകടനം നടത്തിയിരുന്ന താരമാണ് പരാഗ്. ഇതിന്റെ പേരില്‍ ഏറെ വിമര്‍ശനങ്ങള്‍ നേരിട്ടിരുന്നു.
മോശം പ്രകടനങ്ങള്‍ നടത്തിയിട്ടും പരാഗിന് വീണ്ടും അവസരങ്ങള്‍ നല്‍കുന്നതില്‍ രാജസ്ഥാന്‍ ആരാധകര്‍ പോലും വിമര്‍ശിച്ചിരുന്നു. ഒടുവില്‍ ഈ സീസണിലെ ആദ്യ രണ്ട് മത്സരങ്ങളിലും രാജസ്ഥാന്റെ ജയത്തില്‍ പരാഗ് നിര്‍ണായക സ്വാധീനമായി.
' കഴിഞ്ഞ മൂന്ന് - നാല് വര്‍ഷമായി റിയാന്‍ ഒരു ബിഗ് നെയിം ആണ്. കേരളത്തില്‍ അടക്കം ഞാന്‍ എവിടെ പോകുമ്പോഴും പരാഗ് എന്നാണ് മികച്ച ഫോമിലേക്ക് എത്തുക എന്ന് പലരും ചോദിക്കാറുണ്ട്. അതെ, ഈ സീസണില്‍ അത് സംഭവിച്ചിരിക്കുന്നു. ഇന്ത്യന്‍ ക്രിക്കറ്റിനായി ഒരുപാട് ചെയ്യാന്‍ അവനു സാധിക്കും,' സഞ്ജു പറഞ്ഞു.
മുന്‍ സീസണുകളില്‍ ഫിനിഷര്‍ റോളാണ് പരാഗിന് നല്‍കിയിരുന്നത്. ഇപ്പോള്‍ നാലാം നമ്പറിലാണ് താരത്തെ ഇറക്കുന്നത്.