Royal Challengers Bengaluru: ഇന്ത്യ-പാക്കിസ്ഥാന്‍ മത്സരത്തെ പിന്തള്ളി; വ്യൂവര്‍ഷിപ്പ് റെക്കോര്‍ഡ് തകര്‍ത്ത് 'ഈ സാലാ കപ്പ്'

ജിയോ ഹോട്ട്സ്റ്റാറാണ് ഐപിഎല്‍ ഇന്ത്യയില്‍ സംപ്രേഷണം ചെയ്തത്

രേണുക വേണു
ബുധന്‍, 4 ജൂണ്‍ 2025 (17:58 IST)
Royal Challengers Bengaluru

Royal Challengers Bengaluru: ക്രിക്കറ്റ് ചരിത്രത്തിലെ വ്യൂവര്‍ഷിപ്പ് റെക്കോര്‍ഡുകള്‍ ഭേദിച്ച് ഐപിഎല്‍ 2025 ഫൈനല്‍. അഹമ്മദബാദ് നരേന്ദ്ര മോദി സ്റ്റേഡിയത്തില്‍ വെച്ച് നടന്ന റോയല്‍ ചലഞ്ചേഴ്‌സ് ബെംഗളൂരു - പഞ്ചാബ് കിങ്‌സ് മത്സരം ഇന്ത്യ - പാക്കിസ്ഥാന്‍ മത്സരത്തിന്റെ വ്യൂവര്‍ഷിപ്പ് ഭേദിച്ചതായാണ് കണക്കുകള്‍. 
 
ജിയോ ഹോട്ട്സ്റ്റാറാണ് ഐപിഎല്‍ ഇന്ത്യയില്‍ സംപ്രേഷണം ചെയ്തത്. മത്സരത്തിന്റെ തുടക്കത്തില്‍ 4.3 കോടിയായിരുന്ന വ്യൂവര്‍ഷിപ്പ് വിരാട് കോലിയുടെ വിക്കറ്റിന്റെ സമയത്ത് 26.5 കോടിയില്‍ എത്തി. ജിതേഷ് ശര്‍മയുടെ ബാറ്റിങ് സമയത്ത് അത് 30 കോടിയായി ഉയര്‍ന്നു. ആര്‍സിബിയുടെ ഇന്നിങ്‌സ് പൂര്‍ത്തിയാകുമ്പോള്‍ 35 കോടി വ്യൂവര്‍ഷിപ്പാണ് ഹോട്ട്സ്റ്റാറില്‍ രേഖപ്പെടുത്തിയത്. 
 
പഞ്ചാബിന്റെ ഇന്നിങ്‌സ് പകുതിയായപ്പോള്‍ വ്യൂവര്‍ഷിപ്പ് 50 കോടി കടന്നു. ആര്‍സിബിയുടെ സാധ്യതകള്‍ വര്‍ധിച്ചതോടെ വ്യൂവര്‍ഷിപ്പ് 63 കോടിയിലേക്ക് എത്തി. 67.8 കോടിയാണ് ഏറ്റവും ഉയര്‍ന്ന വ്യൂവര്‍ഷിപ്പ്. ചാംപ്യന്‍സ് ട്രോഫിയിലെ ഇന്ത്യ - പാക്കിസ്ഥാന്‍ മത്സരത്തെയാണ് വ്യൂവര്‍ഷിപ്പില്‍ ബെംഗളൂരു - പഞ്ചാബ് മത്സരം മറികടന്നത്. 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

ഇന്ന് കളിക്കുന്ന താരങ്ങളിലെ മികച്ച ഫിനിഷർ, ടിം ഡേവിഡിനെ പ്രശംസകൊണ്ട് മൂടി ആർസിബി നായകൻ

ഫിനിഷിങ്ങിൽ പവർ ഹൗസ്, ബാറ്റിംഗ് മെച്ചപ്പെടുത്തിയത് ദിനേഷ് കാർത്തികെന്ന് ടിം ഡേവിഡ്

സിക്സടിച്ചു തകർക്കുമെന്ന് പറഞ്ഞു, ആർസിബിക്കെതിരെ ഒരു സിക്സടിച്ച് മടങ്ങി, മൂന്നാം പോരിലും നിരാശപ്പെടുത്തി സഞ്ജു

സഞ്ജുവിന്റെ ശരീരഭാഷ നോക്ക്, ഒരു താല്പര്യവും ഇല്ലാത്തത് പോലെ, വയ്യെങ്കില്‍ മാറിനില്‍ക്കു, രൂക്ഷവിമര്‍ശനവുമായി ചെന്നൈ ആരാധകര്‍

ജേഴ്സിയിലെ ചായം പന്തിലേക്കും പടർന്നു, പിഎസ്എൽ നടന്നത് ചുവന്ന പന്തിൽ!, നാണം കെട്ട് പാകിസ്ഥാൻ

എല്ലാം കാണുക

ഏറ്റവും പുതിയത്

Rishabh Pant: ഒരു ഉത്തരവാദിത്തവുമില്ലാത്ത ക്യാപ്റ്റൻ; നിരാശപ്പെടുത്തി റിഷഭ് പന്ത്

CSK vs DC: ഒടുവിൽ സഞ്ജു ചേട്ടൻ ഈസ് ബാക്ക്; ചെന്നൈയ്ക്കു ആദ്യ ജയം

Abhishek Sharma: അടിയോടടി വിടാതെ അഭിഷേക് ശർമ; പറത്തിയത് എട്ട് സിക്‌സുകൾ

മുംബൈയുടെ റഡാറിൽ വൈഭവ് സൂര്യവംശി; 15-കാരനായ 'റൺ മെഷീനെ' സ്വന്തമാക്കാൻ നീക്കം സജീവം

സംപ്രേഷണാവകാശം ഏറ്റെടുക്കാൻ ആളില്ല, ഇന്ത്യക്കാർക്ക് ഫിഫ ലോകകപ്പ് കാണാനാവില്ലെ?

അടുത്ത ലേഖനം
Show comments