Webdunia - Bharat's app for daily news and videos

Install App

ഫൈനലിൻ്റെ സമ്മർദ്ദമാണ് പ്രശ്നമായത്, നേഹാൽ വധേര പേടിച്ചു, കളി മാറി: സെവാഗ്

അഭിറാം മനോഹർ
ബുധന്‍, 4 ജൂണ്‍ 2025 (16:19 IST)
ഐപിഎല്‍ ഫൈനല്‍ മത്സരത്തില്‍ ആര്‍സിബിയോട് പഞ്ചാബ് കിങ്‌സ് പരാജയപ്പെടാന്‍ കാരണമായത് ജോഷ് ഇംഗ്ലീഷിന്റെയും നേഹല്‍ വധേരയുടെയും ഇന്നിങ്ങ്‌സുകള്‍ കാരണമാണെന്ന് തുറന്ന് പറഞ്ഞ് വിരേന്ദര്‍ സെവാഗ്. പഞ്ചാബിന്റെ ടോപ് 3 ബാറ്റര്‍മാരില്‍ ആരെങ്കിലും 60-70 റണ്‍സ് നേടിയിരുന്നെങ്കില്‍ എളുപ്പത്തില്‍ പഞ്ചാബിന് കിരീടം സ്വന്തമാക്കാമായിരുന്നു. ക്രിക് ബസിലെ ചര്‍ച്ചയില്‍ സെവാഗ് പറഞ്ഞു.
 
ആര്‍സിബി ബാറ്റര്‍മാരെ പോലെ നല്ല തുടക്കം കിട്ടിയിട്ടും പഞ്ചാബിന് അത് മുതലാക്കാനായില്ല. ജോഷ് ഇംഗ്ലീഷ് ഒരു 60-70 റണ്‍സടിച്ചിരുന്നെങ്കില്‍ കളി അനായാസമായി ജയിക്കാമായിരുന്നു. ശശാങ്ക് ഇന്നിങ്ങ്‌സിന്റെ അവസാനം ചെയ്തത് ഇംഗ്ലീഷ് ആദ്യമെ ചെയ്യണമായിരുന്നു. അങ്ങനെയെങ്കില്‍ പഞ്ചാബ് ഇന്നിങ്ങ്‌സിന്റെ വേഗത കുറയില്ലായിരുന്നു. സ്വാഭാവികമായും സമ്മര്‍ദ്ദം ഒഴിവാകുകയും ചെയ്യുമായിരുന്നു.
 
 വിക്കറ്റുകള്‍ നഷ്ടമായാല്‍ സ്വാഭാവികമായും ബാറ്റര്‍മാര്‍ സമ്മര്‍ദ്ദത്തിലാകും. ഞാനും പുറത്താകുമോ എന്ന ഭയം വരും. പന്ത് കണക്റ്റ് ചെയ്യാന്‍ ബുദ്ധിമുട്ടും. അതുകൊണ്ടാണ് നെഹാല്‍ വധേര 18 പന്തില്‍ 15 റണ്‍സ് മാത്രമെടുത്തത്. ഈ 18 പന്തില്‍ 26 റണ്‍സാണ് നേടിയിരുന്നതെങ്കില്‍ പോലും പഞ്ചാബിന് വിജയിക്കാമായിരുന്നു. എന്നാല്‍ ആദ്യ ഫൈനല്‍ കളിക്കുന്ന നേഹലിന് സമ്മര്‍ദ്ദം താങ്ങാനായില്ല. അത്തരം ഘട്ടങ്ങളില്‍ മികച്ച പ്രകടനം നടത്തുന്നവരാണ് വലിയ താരമാവുക. സാധാരണ മത്സരങ്ങളിൽ ബാറ്റ് ചെയ്യുന്നതും ഫൈനലില്‍ ബാറ്റ് ചെയ്യുന്നതും രണ്ടും രണ്ടാണ്. ഫൈനല്‍ മത്സരത്തിന്റെ സമ്മര്‍ദ്ദമാണ് നെഹാലിന് പ്രശ്‌നമായത്.
 
പഞ്ചാബ് ഓപ്പണര്‍മാര്‍ നന്നായി തുടങ്ങിയെങ്കിലും പവര്‍ പ്ലേയില്‍ 52 റണ്‍സാണ് വന്നത്. ഒരു 60 റണ്‍സെങ്കിലും പവര്‍ പ്ലേയില്‍ വരണമായിരുന്നു. ഓപ്പണര്‍മാരില്‍ ഒരാള്‍ കുറച്ചുകൂടി റണ്‍സ് നേടിയിരുന്നെങ്കില്‍ പഞ്ചാബ് കിരീടത്തില്‍ മുത്തമിട്ടേനെ. സെവാഗ് പറഞ്ഞു.
 
 
 
 
 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

Jasprit Bumrah: 'വിശ്രമം വേണ്ട'; മാഞ്ചസ്റ്റര്‍ ടെസ്റ്റില്‍ ബുംറ കളിക്കും

മെഡലുറപ്പിക്കാമോ?, വനിതാ ചെസ് ലോകകപ്പ് സെമിയിലെത്തി കൊനേരു ഹംപി, ഇന്ത്യയ്ക്ക് ഇരട്ട മെഡൽ പ്രതീക്ഷ

ഒരു ഇരുന്നൂറ് തവണയെങ്കിലും ഞാന്‍ മാപ്പ് പറഞ്ഞിട്ടുണ്ട്, അച്ഛനെ തല്ലിയ ആളല്ലെ എന്ന് ശ്രീശാന്തിന്റെ മകള്‍ ചോദിച്ചപ്പോള്‍ തകര്‍ന്നു പോയി: ഹര്‍ഭജന്‍ സിംഗ്

മിർപൂരിലെ പിച്ച് മോശം, അന്താരാഷ്ട്ര നിലവാരമില്ല, തോൽവിയിൽ രൂക്ഷവിമർശനവുമായി പാക് കോച്ച്

ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പ് ഫൈനലിലെ പ്രകടനം, ഐസിസിയുടെ പ്ലെയർ ഓഫ് ദ മന്ത് പുരസ്കാരം എയ്ഡൻ മാർക്രമിന്

എല്ലാം കാണുക

ഏറ്റവും പുതിയത്

ഇന്ത്യയാണ് പിന്മാറിയത്, പോയൻ്റ് പങ്കുവെയ്ക്കാനാവില്ലെന്ന് പാകിസ്ഥാൻ: ലെജൻഡ്സ് ചാമ്പ്യൻഷിപ്പ് പ്രതിസന്ധിയിൽ

ആദ്യ ടെസ്റ്റിലെ ഇംഗ്ലണ്ട് ബാറ്റിംഗ് കണ്ട് ഇന്ത്യ ഭയന്നു, ലോർഡ്സിലെ വിജയം ഇംഗ്ലണ്ടിന് വലിയ ആത്മവിശ്വാസം നൽകും: ഹാരി ബ്രൂക്ക്

8 വർഷത്തിന് ശേഷം ടീമിൽ തിരിച്ചെത്തി ലിയാം ഡോസൺ, നാലാം ടെസ്റ്റിനുള്ള ഇംഗ്ലണ്ട് പ്ലേയിങ് ഇലവൻ പ്രഖ്യാപിച്ചു

Jasprit Bumrah: ഇന്ത്യക്ക് ആശ്വാസം; മാഞ്ചസ്റ്റര്‍ ടെസ്റ്റില്‍ ബുംറ കളിക്കും

ജസ്സീ ബായ് കളിക്കും, ആകാശ് ദീപിനെ ഫിസിയോ നിരീക്ഷിക്കുന്നുണ്ട്, മാഞ്ചസ്റ്റർ ടെസ്റ്റിന് മുൻപായി വ്യക്തത വരുത്തി സിറാജ്

അടുത്ത ലേഖനം
Show comments