18 വര്‍ഷത്തെ നീണ്ട കാത്തിരിപ്പിനൊടുവില്‍ ഐപിഎല്‍ കിരീടത്തില്‍ മുത്തമിട്ടിരിക്കുകയാണ് റോയല്‍ ചലഞ്ചേഴ്‌സ് ബെംഗളുരു. അന്താരാഷ്ട്ര ക്രിക്കറ്റില്‍ അനവധി നേട്ടങ്ങള്‍ സ്വന്തമാക്കിയിട്ടുണ്ടെങ്കിലും ഐപിഎല്ലിലെ തന്റെ ആദ്യ കിരീടമാണ് കോലി ഇന്നലെ സ്വന്തമാക്കിയത്. ഫൈനല്‍ മത്സരത്തില്‍ വിജയം ഉറപ്പിച്ചപ്പോള്‍ തന്നെ മൈതാനത്ത് വികാരാധീനനായാണ് കോലിയെ കാണാനായത്. ഇപ്പോഴിതാ ഈ നിമിഷത്തെ പറ്റി സംസാരിച്ചിരിക്കുകയാണ് പഞ്ചാബ് കിംഗ്‌സ് പരിശീലകനായ റിക്കി പോണ്ടിംഗ്.
കഴിഞ്ഞ 18 വര്‍ഷക്കാലത്തിനിടെ ഐപിഎല്‍ കിരീടനേട്ടത്തിനായി കോലി എത്രമാത്രം ആഗ്രഹിച്ചിരുന്നു എന്നതാണ് മൈതാനത്ത് മുട്ടുകുത്തി നിന്നുള്ള കോലിയുടെ കരച്ചില്‍ കാണിച്ചുതന്നതെന്ന് പോണ്ടിംഗ് പറയുന്നു. അവസാന ഓവറില്‍ അദ്ദേഹത്തിന്റെ കണ്ണുകളില്‍ നിങ്ങള്‍ക്ക് കാണാനാകും. അദ്ദേഹം കണ്ണീര്‍ പൊഴിക്കുന്നത്. കളിക്കാരെ സംബന്ധിച്ചിടത്തോളം വിജയം എത്രമാത്രം അര്‍ഥവത്താണെന്നാണ് അത് കാണിക്കുന്നത്. ഫൈനലിന് ശേഷം പോണ്ടിംഗ് മാധ്യമങ്ങളോട് പറഞ്ഞു.ചെന്നൈ സൂപ്പര്‍ കിങ്ങ്‌സും മുംബൈ ഇന്ത്യന്‍സും ഐപിഎല്‍ ഒട്ടേറെ തവണ വിജയിച്ചിട്ടുണ്ട്. എന്നാല്‍ ഇത് വിജയിക്കാന്‍ എളുപ്പമുള്ള ടൂര്‍ണമെന്റല്ല.
ഐപിഎല്ലില്‍ വിജയിക്കുക എന്നത് എളുപ്പമുള്ള കാര്യമല്ല. ഐപിഎല്‍ ജയിക്കുന്നത് ഇപ്പോഴും ടെസ്റ്റ് ക്രിക്കറ്റ് വിജയിക്കുന്നതിന്റെ അഞ്ച് പടി താഴെയാണെന്നാണ് കോലി പറഞ്ഞത്. അദ്ദേഹം ഉദ്ദേശിച്ചത് എന്താണെന്ന് എനിക്ക് മനസിലാകും. പരമ്പരാഗത ക്രിക്കറ്റ് ഫോര്‍മാറ്റായ ടെസ്റ്റിനെ ബഹുമാനത്തോടെ പരിഗണിക്കണമെന്നാണ് കോലി യുവതാരങ്ങളോട് അഭ്യര്‍ഥിച്ചത്. പോണ്ടിംഗ് പറഞ്ഞു.