Webdunia - Bharat's app for daily news and videos

Install App

Virat Kohli: കോലി എത്രമാത്രം ആഗ്രഹിച്ചിരുന്നു, എല്ലാം ആ കണ്ണീരിലുണ്ട്, പ്രശംസയുമായി പോണ്ടിംഗ്

അഭിറാം മനോഹർ
ബുധന്‍, 4 ജൂണ്‍ 2025 (15:15 IST)
Virat Kohli
18 വര്‍ഷത്തെ നീണ്ട കാത്തിരിപ്പിനൊടുവില്‍ ഐപിഎല്‍ കിരീടത്തില്‍ മുത്തമിട്ടിരിക്കുകയാണ് റോയല്‍ ചലഞ്ചേഴ്‌സ് ബെംഗളുരു. അന്താരാഷ്ട്ര ക്രിക്കറ്റില്‍ അനവധി നേട്ടങ്ങള്‍ സ്വന്തമാക്കിയിട്ടുണ്ടെങ്കിലും ഐപിഎല്ലിലെ തന്റെ ആദ്യ കിരീടമാണ് കോലി ഇന്നലെ സ്വന്തമാക്കിയത്. ഫൈനല്‍ മത്സരത്തില്‍ വിജയം ഉറപ്പിച്ചപ്പോള്‍ തന്നെ മൈതാനത്ത് വികാരാധീനനായാണ് കോലിയെ കാണാനായത്. ഇപ്പോഴിതാ ഈ നിമിഷത്തെ പറ്റി സംസാരിച്ചിരിക്കുകയാണ് പഞ്ചാബ് കിംഗ്‌സ് പരിശീലകനായ റിക്കി പോണ്ടിംഗ്.
 
കഴിഞ്ഞ 18 വര്‍ഷക്കാലത്തിനിടെ ഐപിഎല്‍ കിരീടനേട്ടത്തിനായി കോലി എത്രമാത്രം ആഗ്രഹിച്ചിരുന്നു എന്നതാണ് മൈതാനത്ത് മുട്ടുകുത്തി നിന്നുള്ള കോലിയുടെ കരച്ചില്‍ കാണിച്ചുതന്നതെന്ന് പോണ്ടിംഗ് പറയുന്നു. അവസാന ഓവറില്‍ അദ്ദേഹത്തിന്റെ കണ്ണുകളില്‍ നിങ്ങള്‍ക്ക് കാണാനാകും. അദ്ദേഹം കണ്ണീര്‍ പൊഴിക്കുന്നത്. കളിക്കാരെ സംബന്ധിച്ചിടത്തോളം വിജയം എത്രമാത്രം അര്‍ഥവത്താണെന്നാണ് അത് കാണിക്കുന്നത്. ഫൈനലിന് ശേഷം പോണ്ടിംഗ് മാധ്യമങ്ങളോട് പറഞ്ഞു.ചെന്നൈ സൂപ്പര്‍ കിങ്ങ്‌സും മുംബൈ ഇന്ത്യന്‍സും ഐപിഎല്‍ ഒട്ടേറെ തവണ വിജയിച്ചിട്ടുണ്ട്. എന്നാല്‍ ഇത് വിജയിക്കാന്‍ എളുപ്പമുള്ള ടൂര്‍ണമെന്റല്ല.
 
 
 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

Jasprit Bumrah: 'വിശ്രമം വേണ്ട'; മാഞ്ചസ്റ്റര്‍ ടെസ്റ്റില്‍ ബുംറ കളിക്കും

മെഡലുറപ്പിക്കാമോ?, വനിതാ ചെസ് ലോകകപ്പ് സെമിയിലെത്തി കൊനേരു ഹംപി, ഇന്ത്യയ്ക്ക് ഇരട്ട മെഡൽ പ്രതീക്ഷ

ഒരു ഇരുന്നൂറ് തവണയെങ്കിലും ഞാന്‍ മാപ്പ് പറഞ്ഞിട്ടുണ്ട്, അച്ഛനെ തല്ലിയ ആളല്ലെ എന്ന് ശ്രീശാന്തിന്റെ മകള്‍ ചോദിച്ചപ്പോള്‍ തകര്‍ന്നു പോയി: ഹര്‍ഭജന്‍ സിംഗ്

മിർപൂരിലെ പിച്ച് മോശം, അന്താരാഷ്ട്ര നിലവാരമില്ല, തോൽവിയിൽ രൂക്ഷവിമർശനവുമായി പാക് കോച്ച്

ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പ് ഫൈനലിലെ പ്രകടനം, ഐസിസിയുടെ പ്ലെയർ ഓഫ് ദ മന്ത് പുരസ്കാരം എയ്ഡൻ മാർക്രമിന്

എല്ലാം കാണുക

ഏറ്റവും പുതിയത്

ഇന്ത്യയാണ് പിന്മാറിയത്, പോയൻ്റ് പങ്കുവെയ്ക്കാനാവില്ലെന്ന് പാകിസ്ഥാൻ: ലെജൻഡ്സ് ചാമ്പ്യൻഷിപ്പ് പ്രതിസന്ധിയിൽ

ആദ്യ ടെസ്റ്റിലെ ഇംഗ്ലണ്ട് ബാറ്റിംഗ് കണ്ട് ഇന്ത്യ ഭയന്നു, ലോർഡ്സിലെ വിജയം ഇംഗ്ലണ്ടിന് വലിയ ആത്മവിശ്വാസം നൽകും: ഹാരി ബ്രൂക്ക്

8 വർഷത്തിന് ശേഷം ടീമിൽ തിരിച്ചെത്തി ലിയാം ഡോസൺ, നാലാം ടെസ്റ്റിനുള്ള ഇംഗ്ലണ്ട് പ്ലേയിങ് ഇലവൻ പ്രഖ്യാപിച്ചു

Jasprit Bumrah: ഇന്ത്യക്ക് ആശ്വാസം; മാഞ്ചസ്റ്റര്‍ ടെസ്റ്റില്‍ ബുംറ കളിക്കും

ജസ്സീ ബായ് കളിക്കും, ആകാശ് ദീപിനെ ഫിസിയോ നിരീക്ഷിക്കുന്നുണ്ട്, മാഞ്ചസ്റ്റർ ടെസ്റ്റിന് മുൻപായി വ്യക്തത വരുത്തി സിറാജ്

അടുത്ത ലേഖനം
Show comments