Rishab Pant: ഭാഗ്യം ഒപ്പമുണ്ടായിരുന്നില്ല, ക്രിക്കറ്റിൽ അവസരങ്ങൾ നഷ്ടമാവുക സ്വാഭാവികമെന്ന് പന്ത്

അഭിറാം മനോഹർ
ചൊവ്വ, 25 മാര്‍ച്ച് 2025 (13:24 IST)
ഡല്‍ഹിക്കെതിരായ മത്സരത്തില്‍ ഭാഗ്യം തങ്ങള്‍ക്കൊപ്പമുണ്ടായിരുന്നില്ലെന്ന് ലഖ്‌നൗ നായകനായ റിഷഭ് പന്ത്. അവസാന ഓവര്‍ വരെ നീണ്ട് നിന്ന ത്രില്ലര്‍ പോരാട്ടത്തില്‍ ലഖ്‌നൗ ഉയര്‍ത്തിയ വിജയലക്ഷ്യം 9 വിക്കറ്റ് നഷ്ടപ്പെടുത്തി ഡല്‍ഹി മറികടന്നിരുന്നു.
 
 മത്സരത്തില്‍ നിക്കോളാസ് പുറാന്‍, ഷോണ്‍ മാര്‍ഷ് എന്നിവര്‍ ഗംഭീരമായ തുടക്കം നല്‍കിയെങ്കിലും മധ്യനിര പരാജയപ്പെട്ടതോടെ 209 റണ്‍സില്‍ ലഖ്‌നൗ ഇന്നിങ്ങ്‌സ് ഒതുങ്ങിയിരുന്നു. ഷോണ്‍ മാര്‍ഷ് 36 പന്തില്‍ 72 റണ്‍സും നിക്കോളാസ് പുറാന്‍ 30 പന്തില്‍ 70 റണ്‍സും നേടി. മറുപടി ബാറ്റിംഗിനിറങ്ങിയ ഡല്‍ഹി 65ന് 5 എന്ന നിലയില്‍ നിന്നാണ് വിജയലക്ഷ്യം മറികടന്നറ്റ്. 31 പന്തില്‍ 66 റണ്‍സ് നേടിയ അശുതോഷ് ശര്‍മ, 15 പന്തില്‍ 39 റണ്‍സുമായി വിപ്രാജ് നിഗം, 22 പന്തില്‍ നിന്നും 34 റണ്‍സുമായി ട്രിസ്റ്റ്യന്‍ സ്റ്റമ്പ്‌സ് എന്നിവരാണ് ഡല്‍ഹി നിരയില്‍ തിളങ്ങിയത്.
 
തോല്‍വിയെ പറ്റി റിഷഭ് പന്തിന്റെ വാക്കുകള്‍ ഇങ്ങനെ
 
 ഞങ്ങളുടെ ടോപ് ഓര്‍ഡര്‍ ബാറ്റര്‍മാര്‍ വളരെ നന്നായി കളിച്ചു. ഈ വിക്കറ്റില്‍ അത് വളരെ നല്ല സ്‌കോറാണെന്ന് കരുതുന്നു. ഒരു ടീം എന്ന നിലയില്‍ ഓരോ മത്സരത്തില്‍ നിന്നും പോസിറ്റീവുകള്‍ എടുക്കാനും അതില്‍ നിന്നും പഠിക്കാനുമാണ് ആഗ്രഹിക്കുന്നത്. ഞങ്ങള്‍ക്ക് തുടക്കത്തില്‍ തന്നെ വിക്കറ്റുകള്‍ ലഭിച്ചു. എന്നാല്‍ ബാറ്റര്‍മാര്‍ക്ക് പിച്ചില്‍ പിന്തുണയുണ്ടെന്ന് അറിയാമായിരുന്നു. അവര്‍ക്ക് നല്ല 2 കൂട്ടുക്കെട്ടുകളുണ്ടായി. അതാണ് കളി ഞങ്ങള്‍ക്ക് നഷ്ടമാകാന്‍ കാരണം. കളിയില്‍ ഭാഗ്യത്തിനും പങ്കുണ്ട്. മോഹിത് ശര്‍മയുടെ പാഡുകളില്‍ പന്ത് കൊണ്ടില്ലായിരുന്നെങ്കില്‍ സ്റ്റമ്പിങ് അവസരമുണ്ടായിരുന്നു. എന്നാല്‍ ക്രിക്കറ്റാണ്. അവസരങ്ങള്‍ നഷ്ടമാകാനും സാധ്യതയുണ്ട്. പന്ത് പറഞ്ഞു.
 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

റിഷഭ് പന്തിന് പകരക്കാരനായി ധ്രുവ് ജുറെൽ, ഇന്ത്യൻ ടീമിനൊപ്പം ചേർന്നു

Sanju Samson : ഇനി സിക്സടിച്ച് തകർക്കും, ലോകകപ്പിന് മുൻപായി യുവരാജിന് കീഴിൽ പരിശീലനം നടത്തി സഞ്ജു

Rishab Pant : റിഷഭ് പന്തിന് വീണ്ടും പരിക്ക്, ഏകദിന പരമ്പരയിൽ നിന്ന് പുറത്ത്, ഇഷാൻ കിഷൻ പകരമെത്തിയേക്കും

Virat Kohli : സ്മിത്തും റൂട്ടുമെല്ലാം ടെസ്റ്റിൽ റൺസടിച്ച് കൂട്ടുന്നു, തെറ്റുകൾ തിരുത്താതെ കോലി ടെസ്റ്റിൽ നിന്നും ഒളിച്ചോടി

T20 Worldcup 2026 : ടി20 ലോകകപ്പില്‍ ഇന്ത്യയില്‍ കളിക്കാനാവില്ല, ബംഗ്ലാദേശിന്റെ ആവശ്യം തള്ളി ഐസിസി

എല്ലാം കാണുക

ഏറ്റവും പുതിയത്

ടെസ്റ്റ് ടീമിൽ കയറാൻ ഇത് മതിയോ?, സിറാജിനെ പറത്തി സർഫറാസ്, രഞ്ജിയിൽ വെടിക്കെട്ട് ഡബിൾ സെഞ്ചുറി

ആരോടാണ് വില പേശുന്നത്, ഐസിസിയോടോ?, രാഷ്ട്രീയം കളിച്ചപ്പോൾ നഷ്ടമുണ്ടായത് ബംഗ്ലാദേശ് ക്രിക്കറ്റിന് മാത്രം

പരിക്ക് തുണയായോ? , ലോകകപ്പിനുള്ള ടി20 ടീമിൽ റിക്കെൽട്ടനും സ്റ്റബ്‌സും

ഇന്ത്യ ചോദിച്ചതും ചാമ്പ്യൻസ് ട്രോഫി വേദി മാറ്റി, ഐസിസിക്ക് ഇരട്ടത്താപ്പെന്ന് ബംഗ്ലാദേശ്

വിജയം തുടരാൻ ഇന്ത്യ, രണ്ടാം ടി20 ഇന്ന്, സഞ്ജുവിനും ഇഷാനും നിർണായകം

അടുത്ത ലേഖനം
Show comments