Publish Date: Fri, 08 Apr 2022 (09:32 IST)
Updated Date: Fri, 08 Apr 2022 (09:34 IST)
ഡല്‍ഹി ക്യാപിറ്റല്‍സ് നായകന്‍ ഋഷഭ് പന്തിന് 12 ലക്ഷം രൂപ പിഴ. ലഖ്‌നൗ സൂപ്പര്‍ ജയന്റ്‌സിനെതിരായ മത്സരത്തില്‍ കുറഞ്ഞ ഓവര്‍ നിരക്കിനെ തുടര്‍ന്നാണ് ഡല്‍ഹി നായകന് പിഴ ചുമത്തിയിരിക്കുന്നത്. ബൗളിങ് ചേഞ്ചുകള്‍ക്ക് ഡല്‍ഹി നായകന്‍ കൂടുതല്‍ സമയം ചെലവഴിച്ചു. ഇതാണ് പിഴ ചുമത്താനുള്ള കാരണം.