റിയാൻ പരാഗിന് അഹങ്കാരം, ടീമിൽ തുടരുന്നത് ക്യാപ്റ്റനായതുകൊണ്ട് മാത്രമെന്ന് മറക്കരുത്, രൂക്ഷവിമർശനവുമായി മുൻ ഇന്ത്യൻ താരം
ക്യാപ്റ്റന്‍സി ഉള്ളതുകൊണ്ട് മാത്രമാണ് പരാഗ് രാജസ്ഥാനില്‍ കളിക്കുന്നത്. അലസമായി കളിച്ച് അദ്ദേഹം വിക്കറ്റ് കളയുകയാണ്.
Publish Date: Mon, 13 Apr 2026 (13:35 IST)
Updated Date: Mon, 13 Apr 2026 (13:24 IST)
രാജസ്ഥാൻ റോയൽസിൻ്റെ തുടര്‍ച്ചയായ വിജയങ്ങള്‍ക്ക് പിന്നാലെ ഉത്തരവാദിത്തമില്ലാത്ത പ്രകടനമാണ് രാജസ്ഥാന്‍ റോയല്‍സ് ക്യാപ്റ്റനായ റിയാന്‍ പരാഗ് നടത്തുന്നതെന്ന് മുന്‍ ഇന്ത്യന്‍ താരം കൃഷ്ണമാചാരി ശ്രീകാന്ത്. സീസണിലെ 4 മത്സരങ്ങളിലും വിജയിച്ച രാജസ്ഥാന്‍ 8 പോയിന്റുമായി പട്ടികയില്‍ ഒന്നാം സ്ഥാനക്കാരാണ്. ടീം ഒന്നാമതാണെങ്കിലും ബാറ്ററെന്ന നിലയില്‍ അലസമായ ബാറ്റിങ്ങാണ് താരം പുറത്തെടുക്കുന്നതെന്നാണ് ശ്രീകാന്തിന്റെ പരാതി.
ക്യാപ്റ്റന്‍സി ഉള്ളതുകൊണ്ട് മാത്രമാണ് പരാഗ് രാജസ്ഥാനില്‍ കളിക്കുന്നത്. അലസമായി കളിച്ച് അദ്ദേഹം വിക്കറ്റ് കളയുകയാണ്. കഴിഞ്ഞ ഒരുപാട് സീസണുകളായി പരാഗ് രാജസ്ഥാനിലുണ്ട്. പക്ഷേ വളരെ കുറച്ച് മത്സരങ്ങളില്‍ മാത്രമാണ് അദ്ദേഹം തിളങ്ങിയത്.അഹങ്കാരം ഒന്നുകൊണ്ട് മാത്രമാണ് കഴിഞ്ഞ മത്സരത്തില്‍ അദ്ദേഹം പുറത്തായത്. പരാഗ് കുറച്ചെങ്കിലും ഉത്തരവാദിത്തം ബാറ്റിങ്ങില്‍ കാണിക്കണം. ശ്രീകാന്ത് പറഞ്ഞു. അതേസമയം ധ്രുവ് ജുറലിനെ പോലൊരു താരം മൂന്നാമത് കളിക്കാനുള്ളത് രാജസ്ഥാന്റെ ഭാഗ്യമാണെന്നും മികച്ച ഷോട്ടുകളാണ് ജുറല്‍ കളിക്കുന്നതെന്നും ശ്രീകാന്ത് കൂട്ടിച്ചേര്‍ത്തു.