Select Your Language

Notifications

webdunia
webdunia
webdunia
webdunia

Rohit Sharma: സമയം കഴിഞ്ഞ ശേഷം ഡിആര്‍എസ്; മുംബൈ ഇന്ത്യന്‍സ് ആയതുകൊണ്ടാണോ അനുവദിച്ചതെന്ന് ട്രോള്‍ (വീഡിയോ)

DRS Controversy: മത്സരത്തിന്റെ രണ്ടാം ഓവറിലാണ് നാടകീയ സംഭവം

Rohit Sharma, Rohit Sharma DRS controversy, Mumbai Indians Rohit Sharma, Rohit and DRS, DRS Video, രോഹിത് ശര്‍മ, മുംബൈ ഇന്ത്യന്‍, ഡിആര്‍എസ് വിവാദം, രോഹിത് ശര്‍മ മുംബൈ ഇന്ത്യന്‍സ്

രേണുക വേണു

, വെള്ളി, 2 മെയ് 2025 (10:06 IST)
Rohit Sharma - DRS Controversy Video

Rohit Sharma: രാജസ്ഥാന്‍ റോയല്‍സിനെതിരായ മത്സരത്തില്‍ മുംബൈ ഇന്ത്യന്‍സ് (Mumbai Indians) താരം രോഹിത് ശര്‍മ (Rohit Sharma) ഡിആര്‍എസ് എടുത്തത് വിവാദത്തില്‍ (DRS Controversy). സമയം കഴിഞ്ഞ് ഡിആര്‍എസ് അനുവദിച്ചതാണ് ക്രിക്കറ്റ് ആരാധകരെ ചൊടിപ്പിച്ചത്. വീഡിയോ സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയായിട്ടുണ്ട്. 
 
മത്സരത്തിന്റെ രണ്ടാം ഓവറിലാണ് നാടകീയ സംഭവം. അഫ്ഗാന്‍ പേസര്‍ ഫസല്‍ഹഖ് ഫറൂഖി എറിഞ്ഞ അഞ്ചാം പന്തില്‍ രാജസ്ഥാന്‍ റോയല്‍സ് താരങ്ങള്‍ എല്‍ബിഡബ്‌ള്യുവിനായി അപ്പീല്‍ ചെയ്യുകയും അംപയര്‍ വിക്കറ്റ് അനുവദിക്കുകയും ചെയ്തു. അംപയറുടെ തീരുമാനം ചോദ്യം ചെയ്ത് രോഹിത് ഡിആര്‍എസ് ആവശ്യപ്പെടുകയായിരുന്നു. 
ഡിആര്‍എസ് സമയം അവസാനിച്ചപ്പോള്‍ ആണ് രോഹിത് ഡിആര്‍എസ് ആവശ്യപ്പെടുന്നത്. സ്‌ക്രീനില്‍ റെഡ് സിഗ്നല്‍ വന്ന ശേഷമാണ് രോഹിത് ഡിആര്‍എസിനായി ആംഗ്യം കാണിച്ചത്. എതിര്‍ ടീം നായകന്‍ റിയാന്‍ പരാഗ് ഈ സമയത്ത് എതിര്‍പ്പ് അറിയിക്കുകയായിരുന്നെങ്കില്‍ ഡിആര്‍എസ് അനുവദിക്കില്ലായിരുന്നു. അനുവദിക്കപ്പെട്ട സമയം കഴിഞ്ഞ് ഡിആര്‍എസ് ആവശ്യപ്പെട്ടാല്‍ നിഷേധിക്കാനുള്ള അവകാശം അംപയര്‍മാര്‍ക്കുണ്ട്. എതിര്‍ ടീം നായകന്‍ ചോദ്യം ചെയ്യുകയാണെങ്കില്‍ ഉറപ്പായും നിഷേധിക്കപ്പെടേണ്ട ഡിആര്‍എസ് ആയിരുന്നു അത്. എന്നാല്‍ രാജസ്ഥാന്‍ നായകനോ മറ്റു താരങ്ങളോ ഇതില്‍ എതിര്‍പ്പ് അറിയിച്ചില്ല. ഡിആര്‍എസില്‍ അത് നോട്ടൗട്ട് ആണെന്നു തെളിഞ്ഞു. 
 
മത്സരത്തില്‍ രോഹിത് ശര്‍മ അര്‍ധ സെഞ്ചുറി നേടി. 36 പന്തില്‍ ഒന്‍പത് ഫോര്‍ സഹിതം 53 റണ്‍സാണ് രോഹിത് നേടിയത്. ജയ്പൂരില്‍ നടന്ന മത്സരത്തില്‍ ടോസ് നഷ്ടപ്പെട്ടു ആദ്യം ബാറ്റ് ചെയ്ത മുംബൈ ഇന്ത്യന്‍സ് നിശ്ചിത 20 ഓവറില്‍ രണ്ട് വിക്കറ്റ് നഷ്ടത്തില്‍ 217 റണ്‍സ് നേടിയപ്പോള്‍ ആതിഥേയര്‍ 16.1 ഓവറില്‍ 117 നു ഓള്‍ഔട്ട് ആയി. 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

Rajasthan Royals: പ്ലേ ഓഫ് കാണാതെ പുറത്താകുന്ന രണ്ടാമത്തെ ടീമായി രാജസ്ഥാന്‍