Hitman: തുനിഞ്ഞിറങ്ങിയാൽ രോഹിത്തിനൊപ്പം നിൽക്കാൻ പോലും ഒരുത്തനുമില്ല, ടി20യിൽ 12,000 റൺസ് പിന്നിട്ട് ഹിറ്റ്മാൻ, സിക്സടിയിൽ പൊള്ളാർഡിനെയും മറികടന്നു
രോഹിത്തിന്റെ പ്രകടനത്തിന്റെ മികവില്‍ 7 വിക്കറ്റിന്റെ തകര്‍പ്പന്‍ വിജയമാണ് മുംബൈ നേടിയത്.
സണ്‍റൈസേഴ്‌സ് ഹൈദരാബാദിനെതിരായ വെടിക്കെട്ട് പ്രകടനത്തിന് പിന്നാലെ ടി20 ക്രിക്കറ്റില്‍ 12,000ല്‍ അധികം റണ്‍സ് നേടുന്ന എട്ടാമത്തെ മാത്രം താരമെന്ന നേട്ടം സ്വന്തമാക്കി ഹിറ്റ്മാന്‍ രോഹിത് ശര്‍മ. ഹൈദരാബാദിനെതിരായ മത്സരത്തില്‍ 46 പന്തില്‍ 70 റണ്‍സുമായാണ് ഹിറ്റ്മാന്‍ തകര്‍ത്തടിച്ചത്. രോഹിത്തിന്റെ പ്രകടനത്തിന്റെ മികവില്‍ 7 വിക്കറ്റിന്റെ തകര്‍പ്പന്‍ വിജയമാണ് മുംബൈ നേടിയത്. ഇതിനിടെയാണ് റെക്കോര്‍ഡ് നേട്ടം താരം മറികടന്നത്.
തന്റെ 456മത് ടി20 മത്സരത്തിലാണ് നാഴികകല്ല് രോഹിത് പിന്നിട്ടത്. ഇന്നിങ്ങ്‌സില്‍ 12 റണ്‍സെത്തിയപ്പോഴാണ് താരം 12,000 റണ്‍സ് ക്ലബില്‍ ഒടം പിടിച്ചത്. 14,562 റണ്‍സുമായി വെസ്റ്റിന്‍ഡീസ് താരമായ ക്രിസ് ഗെയ്ലാണ് പട്ടികയില്‍ ഒന്നാമതുള്ളത്. അലക്‌സ് ഹെയ്ല്‍സ്, ഷോയ്ബ് മാലിക്, കിറോണ്‍ പൊള്ളാര്‍ഡ്, വിരാട് കോലി എന്നിവരാണ് തൊട്ടുപിന്നിലുള്ള മറ്റ് താരങ്ങള്‍. ഹൈദരാബാദിനെതിരെ 3 സിക്‌സറുകള്‍ കൂടി പറത്തിയതോടെ ഐപിഎല്ലില്‍ മുംബൈ ഇന്ത്യന്‍സിനായി കൂടുതല്‍ സിക്‌സുകള്‍ നേടുന്ന താരമെന്ന റെക്കോര്‍ഡും രോഹിത് സ്വന്തമാക്കി.
258 സിക്‌സറുകള്‍ മുംബൈക്കായി നേടിയിട്ടുള്ള കിറോണ്‍ പൊള്ളാര്‍ഡിന്റെ റെക്കോര്‍ഡാണ് താരം മറികടന്നത്. 127 സിക്‌സുകളുമായി സൂര്യകുമാര്‍ യാദവ്, ഹാര്‍ദ്ദിക് പാണ്ഡ്യ(115), ഇഷാന്‍ കിഷന്‍(106) എന്നിവരാണ് പട്ടികയില്‍ രോഹിത്തിന് പിന്നിലുള്ള മറ്റ് താരങ്ങള്‍.