Webdunia - Bharat's app for daily news and videos

Install App

Royal Challengers Bengaluru: ഫൈനലിലെത്തിയത് ശരി തന്നെ, പക്ഷേ..! ദുസ്വപ്‌നമായി തുടരുന്ന മൂന്ന് ഫൈനലുകള്‍ ഓര്‍മയുണ്ടോ?

2009 ല്‍ ഡക്കാന്‍ ചാര്‍ജ്ജേഴ്‌സിനോടാണ് ആര്‍സിബി തോറ്റത്

രേണുക വേണു
വെള്ളി, 30 മെയ് 2025 (10:22 IST)
Royal Challengers Bengaluru

Royal Challengers Bengaluru: ഐപിഎല്ലിലെ നാലാം ഫൈനലിനായി ജൂണ്‍ മൂന്നിനു ആര്‍സിബി ഇറങ്ങുമ്പോള്‍ ആരാധകരുടെ നെഞ്ചിടിപ്പ് ഉയര്‍ത്തുന്ന ഒരു കാര്യമുണ്ട്..! ഐപിഎല്‍ ചരിത്രത്തിലെ ആര്‍സിബിയുടെ മുന്‍പത്തെ ഫൈനലുകള്‍. 2009, 2011, 2016 സീസണുകളിലാണ് ആര്‍സിബി ഇതിനുമുന്‍പ് ഐപിഎല്‍ ഫൈനല്‍ കളിച്ചത്. മൂന്നിലും തോല്‍വിയുടെ കയ്പ് രുചിച്ച് ആര്‍സിബി ആരാധകര്‍ കണ്ണീരണിഞ്ഞു. 
 
2009 ല്‍ ഡക്കാന്‍ ചാര്‍ജ്ജേഴ്‌സിനോടാണ് ആര്‍സിബി തോറ്റത്. ആദ്യം ബാറ്റ് ചെയ്ത ഡക്കാന്‍ ചാര്‍ജ്ജേഴ്‌സ് നിശ്ചിത 20 ഓവറില്‍ ആറ് വിക്കറ്റ് നഷ്ടത്തില്‍ 143 റണ്‍സെടുത്തപ്പോള്‍ മറുപടി ബാറ്റിങ്ങില്‍ ഒന്‍പത് വിക്കറ്റ് നഷ്ടത്തില്‍ 137 റണ്‍സെടുക്കാനെ ആര്‍സിബിക്കു സാധിച്ചുള്ളൂ. ആറ് റണ്‍സിനായിരുന്നു അന്നത്തെ തോല്‍വി. ആറാമനായി ക്രീസിലെത്തിയ വിരാട് കോലി അന്ന് ആര്‍സിബിക്കായി നേടിയത് എട്ട് പന്തില്‍ ഏഴ് റണ്‍സ് മാത്രം ! 
 
2011 ലെ ഐപിഎല്‍ ഫൈനലില്‍ ചെന്നൈ സൂപ്പര്‍ കിങ്‌സാണ് ആര്‍സിബിയെ തോല്‍പ്പിച്ചത്. ആദ്യം ബാറ്റ് ചെയ്ത ചെന്നൈ നിശ്ചിത 20 ഓവറില്‍ അഞ്ച് വിക്കറ്റ് നഷ്ടത്തില്‍ 205 റണ്‍സ് നേടി. മറുപടി ബാറ്റിങ്ങില്‍ റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂര്‍ 20 ഓവറില്‍ എട്ട് വിക്കറ്റ് നഷ്ടത്തില്‍ നേടിയത് 147 റണ്‍സ് മാത്രം, 58 റണ്‍സിന്റെ കൂറ്റന്‍ തോല്‍വി ! മൂന്നാമനായി ക്രീസിലെത്തിയ വിരാട് കോലി 32 പന്തില്‍ 35 റണ്‍സെടുത്തെങ്കിലും ആര്‍സിബിയെ വിജയത്തിലെത്തിക്കാന്‍ സാധിച്ചില്ല. 
 
2016 ഐപിഎല്‍ ഫൈനല്‍ ക്രിക്കറ്റ് പ്രേമികള്‍ ഒരിക്കലും മറന്നുകാണില്ല. അനായാസം കിരീടം നേടുമെന്ന് ഉറപ്പിച്ച മത്സരത്തില്‍ എട്ട് റണ്‍സിനായിരുന്നു ആര്‍സിബിയുടെ തോല്‍വി. ആദ്യം ബാറ്റ് ചെയ്ത സണ്‍റൈസേഴ്‌സ് ഹൈദരബാദ് നിശ്ചിത 20 ഓവറില്‍ ഏഴ് വിക്കറ്റ് നഷ്ടത്തില്‍ 208 റണ്‍സ് നേടി. മറുപടി ബാറ്റിങ്ങില്‍ ഓപ്പണര്‍മാരായ ക്രിസ് ഗെയ്‌ലും വിരാട് കോലിയും ആര്‍സിബിക്കായി തുടക്കംമുതല്‍ തകര്‍ത്തടിച്ചു. ഗെയ്ല്‍ 38 പന്തില്‍ നാല് ഫോറും എട്ട് സിക്‌സും സഹിതം 76 റണ്‍സും വിരാട് കോലി 35 പന്തില്‍ അഞ്ച് ഫോറും രണ്ട് സിക്‌സും സഹിതം 54 റണ്‍സും നേടി. 10.3 ഓവറില്‍ 114 റണ്‍സില്‍ നില്‍ക്കെയാണ് ആര്‍സിബിക്കു ആദ്യ വിക്കറ്റ് നഷ്ടമായത്. 57 പന്തില്‍ ഒന്‍പത് വിക്കറ്റ് ശേഷിക്കെ 95 റണ്‍സായിരുന്നു ആര്‍സിബിക്ക് ജയിക്കാന്‍ വേണ്ടിയിരുന്നത്. എബി ഡിവില്ലിയേഴ്‌സ്, കെ.എല്‍.രാഹുല്‍, ഷെയ്ണ്‍ വാട്‌സണ്‍, സച്ചിന്‍ ബേബി തുടങ്ങി കൂറ്റനടിക്കാര്‍ ബാറ്റ് ചെയ്യാനുണ്ട്. എന്നാല്‍ എല്ലാവരെയും ഞെട്ടിച്ചുകൊണ്ട് ആര്‍സിബി ബാറ്റിങ് നിര ചീട്ടുകൊട്ടാരം പോലെ തകര്‍ന്നുവീഴുന്ന കാഴ്ചയാണ് പിന്നെ കണ്ടത്. ഒടുവില്‍ 20 ഓവര്‍ പൂര്‍ത്തിയായപ്പോള്‍ ഏഴ് വിക്കറ്റ് നഷ്ടത്തില്‍ ആര്‍സിബി നേടിയത് 200 റണ്‍സ്, എട്ട് റണ്‍സിന്റെ ഹൃദയഭേദകമായ തോല്‍വിയും വഴങ്ങി !  

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

സഞ്ജുവിന്റെ പ്ലാനില്‍ ബട്ട്ലര്‍ക്ക് പ്രധാനസ്ഥാനം, ടീം കൈവിട്ടത് മാനേജ്‌മെന്റുമായുള്ള ബന്ധം വഷളാക്കി

സഞ്ജുവിനു പകരം ഈ മൂന്ന് താരങ്ങള്‍, ബിഗ് 'നോ' പറഞ്ഞ് ചെന്നൈ

Sanju Samson: സഞ്ജുവിനു പകരം വിലപേശല്‍ തുടര്‍ന്ന് രാജസ്ഥാന്‍; ഗെയ്ക്വാദിനെയും ജഡേജയെയും തരാന്‍ പറ്റില്ലെന്ന് ചെന്നൈ

Arjun Tendulkar: അര്‍ജുന്‍ ടെന്‍ഡുല്‍ക്കര്‍ വിവാഹിതനാകുന്നു; വധു സാനിയ, നിശ്ചയം കഴിഞ്ഞു

Kohli- Rohit: തിടുക്കം വേണ്ട, കോലി- രോഹിത് വിരമിക്കലിൽ നിലപാട് മയപ്പെടുത്തി ബിസിസിഐ, ഇപ്പോൾ ലക്ഷ്യം ടി20 ലോകകപ്പ് മാത്രം

എല്ലാം കാണുക

ഏറ്റവും പുതിയത്

ഇന്ത്യൻ ടീമിനെ ലോകകപ്പ് നേടാൻ പ്രാപ്തമാക്കണം, പരീക്ഷണ വേദി ഏഷ്യാകപ്പെന്ന് വിരേന്ദർ സെവാഗ്

ടെസ്റ്റിൽ ഇന്ത്യയുടെ ഏറ്റവും ടെക്നിക്കലി പെർഫെക്റ്റ് ബാറ്റർ കെ എൽ രാഹുലാണ്,പ്രശംസയുമായി പൂജാര

ധോനി ആ പന്ത് ലീവ് ചെയ്തപ്പോൾ അത്ഭുതപ്പെട്ടു, എന്തായാലും ലാഭം മാത്രം: ലോക്കി ഫെർഗൂസൺ

ധോണി അനീതി കാട്ടി, വഴി ഒരുക്കിയത് വീരു പാജി: തുറന്നു പറഞ്ഞ് മനോജ് തിവാരി

Sanju Samson: കൊച്ചിക്കായി 'സഞ്ജു ഷോ' തുടരുന്നു; ട്രിവാന്‍ഡ്രത്തിന്റെ തോല്‍വിക്കു കാരണം ക്യാച്ച് കൈവിട്ടതും !

അടുത്ത ലേഖനം
Show comments