Royal Challengers Bengaluru: ആര്‍സിബിയുടെ പേര് മാറ്റിയോ? അറിയേണ്ടതെല്ലാം

ചിന്നസ്വാമി സ്‌റ്റേഡിയത്തില്‍ നടന്ന ജേഴ്‌സി, ലോഗോ പ്രകാശന ചടങ്ങിലാണ് ഫ്രാഞ്ചൈസി പേര് ഔദ്യോഗികമായി മാറ്റിയ വിവരം പ്രഖ്യാപിച്ചത്

രേണുക വേണു
വ്യാഴം, 21 മാര്‍ച്ച് 2024 (10:06 IST)
Royal Challengers Bengaluru

Royal Challengers Bengaluru: ഐപിഎല്ലില്‍ ഏറെ ആരാധകരുള്ള ഫ്രാഞ്ചൈസിയാണ് റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂര്‍. ഇപ്പോള്‍ ഇതാ ഫ്രാഞ്ചൈസിയുടെ പേരില്‍ ചെറിയ മാറ്റങ്ങള്‍ വരുത്തിയിരിക്കുന്നു. ഔദ്യോഗികമായി ഇനി റോയല്‍ ചലഞ്ചേഴ്‌സ് ബെംഗളൂരു എന്നാണ് അറിയപ്പെടുക. Bangalore എന്നത് Bengaluru എന്നാക്കിയാണ് മാറ്റിയിരിക്കുന്നത്. ചിന്നസ്വാമി സ്‌റ്റേഡിയത്തില്‍ നടന്ന ജേഴ്‌സി, ലോഗോ പ്രകാശന ചടങ്ങിലാണ് ഫ്രാഞ്ചൈസി പേര് ഔദ്യോഗികമായി മാറ്റിയ വിവരം പ്രഖ്യാപിച്ചത്. 
 
ആര്‍സിബി പുരുഷ, വനിത ടീം അംഗങ്ങള്‍ പരിപാടിയില്‍ പങ്കെടുത്തു. കഴിഞ്ഞ കുറേ വര്‍ഷങ്ങളായി ഉപയോഗിച്ചിരുന്ന ചുവപ്പ്, കറുപ്പ് കോംബിനേഷനു പകരമായി നീല, ചുവപ്പ് കോംബിനേഷനാണ് പുതിയ ജേഴ്‌സിയില്‍ ഉള്ളത്. വനിത പ്രീമിയര്‍ ലീഗ് ചാംപ്യന്‍മാരായ ആര്‍സിബി വനിത ടീമിന് ഗാര്‍ഡ് ഓഫ് ഹോണര്‍ നല്‍കി. 
 
വിരാട് കോലി, ഫാഫ് ഡു പ്ലെസിസ്, ഗ്ലെന്‍ മാക്‌സ്വെല്‍, മുഹമ്മദ് സിറാജ്, ദിനേശ് കാര്‍ത്തിക്ക് തുടങ്ങി ആര്‍സിബിയുടെ പ്രധാന താരങ്ങളെല്ലാം ചടങ്ങില്‍ പങ്കെടുത്തു. 
 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

ജേഴ്സിയിലെ ചായം പന്തിലേക്കും പടർന്നു, പിഎസ്എൽ നടന്നത് ചുവന്ന പന്തിൽ!, നാണം കെട്ട് പാകിസ്ഥാൻ

Carolina Marin : 32 വയസിൽ വിരമിക്കൽ പ്രഖ്യാപിച്ച് സ്പാനിഷ് ബാഡ്മിൻ്റൺ ഇതിഹാസം കരോളിന മാരിൻ

കഴിഞ്ഞ 4 ഐപിഎൽ സീസണിൽ കൂടുതൽ റൺസ് നേടിയത് ഞാനാണ്, എനിക്ക് തെളിയിക്കാനൊന്നുമില്ല: ലോകകപ്പ് ടീമിൽ പുറത്തായതിൽ പ്രതികരണവുമായി ഗിൽ

ഫിറ്റല്ലാതിരുന്നിട്ടും ബാബറും ഫഖറും ലോകകപ്പ് കളിച്ചു, ഒരൊറ്റ കാരണം ഉന്നത ഉദ്യോഗസ്ഥനുമായുള്ള ബന്ധം, പാക് ക്രിക്കറ്റിൽ വീണ്ടും നെപ്പോട്ടിസം, വിവാദം

രഹാനെ മൂന്നാമനാവട്ടെ, കൊൽക്കത്ത നൈറ്റ് റൈഡേഴ്സ് ബാറ്റിംഗിൽ മാറ്റങ്ങൾ നിർദേശിച്ച് ബാലാജി

എല്ലാം കാണുക

ഏറ്റവും പുതിയത്

ലോകകപ്പിൽ ഇറ്റലിയില്ലെന്നത് നിരാശപ്പെടുത്തുന്നു, തുറന്ന് പറഞ്ഞ് ലയണൽ സ്കലോണി

കമ്മിന്‍സിന്റെ അഭാവം തിരിച്ചടിയാവില്ല, ഇഷാനില്‍ പൂര്‍ണ്ണവിശ്വാസമുണ്ട് : ഡാനിയേല്‍ വെട്ടോറി

ശരിക്കും?, റിഷഭ് പന്താണോ നിങ്ങളുടെ ഓപ്പണർ, ലഖ്നൗ തീരുമാനത്തെ ചോദ്യം ചെയ്ത് കെവിൻ പീറ്റേഴ്സൺ

ഇത് ഷമ്മിയാടാ.. ഐപിഎല്ലിൽ ആദ്യ പന്തിൽ തന്നെ വിക്കറ്റ് നേടുന്നത് ഇത് അഞ്ചാം തവണ, അപൂർവ റെക്കോർഡ്

ചഹൽ ബുദ്ധിമാനായ ബൗളർ, പ്രശംസയുമായി അനിൽ കുംബ്ലെ

അടുത്ത ലേഖനം
Show comments