പ്ലേ ഓഫ് ഉറപ്പിക്കാന്‍ ഏറെക്കുറെ സാധിക്കും. അതേസമയം തങ്ങളുടെ അവസാന മത്സരങ്ങള്‍ വിജയത്തോടെ അവസാനിപ്പിക്കാനാകും രാജസ്ഥാന്‍ ലക്ഷ്യമിടുക. രാജസ്ഥാന്‍ നിരയില്‍ സഞ്ജു സാംസണ്‍ നായകസ്ഥാനത്ത് തിരിച്ചെത്തിയത് ടീമിന് കരുത്ത് നല്‍കും.
സഞ്ജു സാംസണ്‍ തിരിച്ചെത്തുമ്പോള്‍ വൈഭവ് സൂര്യവന്‍ഷി ഓപ്പണിംഗ് സ്ഥാനം നഷ്ടമാകുമോ എന്ന ചോദ്യമായിരുന്നു ആരാധകരില്‍ നിന്നും ഉയര്‍ന്ന് വന്നിരുന്നത്. എന്നാല്‍ സഞ്ജു തിരിച്ചെത്തിയ മത്സരത്തില്‍ വൈഭവ് തന്നെയാകും ഓപ്പണിംഗില്‍ ഇറങ്ങുകയെന്ന് സഞ്ജു സാംസണ്‍ വ്യക്തമാക്കി. കുനാല്‍ സിങ് റാത്തോര്‍, ജോഫ്ര ആര്‍ച്ചര്‍,മഹീഷ തീക്ഷണ എന്നിവര്‍ക്ക് പകരം ക്വെന മഫാക്ക, തുഷാര്‍ ദേഷ്പാണ്ഡെ, സഞ്ജു സാംസണ്‍ എന്നിവരാണ് ഇന്നത്തെ മത്സരത്തിനുള്ളത്. അതേസമയം പഞ്ചാബ് നിരയില്‍ ജോഷ് ഇംഗ്ലീഷ്, മാര്‍ക്കസ് സ്റ്റോയ്‌നിസ് എന്നിവര്‍ക്ക് പകരം മിച്ചല്‍ ഓവന്‍, സാവ്യര്‍ ബാര്‍ട്ട്ലെറ്റ് എന്നിവരാണ് കളിക്കുന്നത്.
രാജസ്ഥാന്‍ ടീം:
സഞ്ജു സാംസണ്‍ (ക്യാപ്റ്റന്‍ & വിക്കറ്റ് കീപ്പര്‍),ഷിമ്രോണ്‍ ഹെറ്റ്മയര്‍,യശസ്വി ജയ്‌സ്വാള്‍,റിയാന്‍ പരാഗ്, ധ്രുവ് ജുറല്‍ (വിക്കറ്റ് കീപ്പര്‍),വൈഭവ് സൂര്യവംശി,വനിന്ദു ഹസരംഗ,ആകാഷ് മാധ്വാല്‍,ഫസല്‍ഹഖ് ഫാറൂഖി,ക്വേന മഫാക്ക,തുഷാര്‍ ദേശ്പാണ്ഡെ
പഞ്ചാബ് ടീം:
ശ്രേയസ് അയ്യര്‍ (ക്യാപ്റ്റന്‍),നേഹാല്‍ വാധേര,പ്രിയാംഷ് അര്യ,പ്രഭ്‌സിംറാന്‍ സിംഗ് (വിക്കറ്റ് കീപ്പര്‍),ശശാങ്ക് സിംഗ്,അര്‍ഷദീപ് സിംഗ്,യുസ്വേന്ദ്ര ചാഹല്‍,അസ്മതുള്ള ഒമാര്‍സായ്,മിച്ചല്‍ ഓവന്‍,സേവിയര്‍ ബാര്‍ട്ട്‌ലറ്റ്,മാര്‍ക്കോ യാന്‍സണ്‍