Ruturaj Gaikwad: ടീമിനു ഭാരമാണ്, സഞ്ജുവിനെ ക്യാപ്റ്റനാക്കണം; ഗെയ്ക്വാദിനെതിരെ ആരാധകർ
അഞ്ച് കളികളിൽ നിന്ന് 105 സ്‌ട്രൈക് റേറ്റിൽ 63 റൺസാണ് താരത്തിന്റെ സമ്പാദ്യം
Publish Date: Wed, 15 Apr 2026 (10:38 IST)
Updated Date: Wed, 15 Apr 2026 (10:53 IST)
Ruturaj Gaikwad: ചെന്നൈ സൂപ്പർ കിങ്‌സ് നായകൻ ഋതുരാജ് ഗെയ്ക്വാദിനെതിരെ ആരാധകർ. ഈ സീസണിലെ മോശം പ്രകടനത്തെ തുടർന്ന് ഗെയ്ക്വാദ് ടീമിനു തന്നെ ബാധ്യതയായിരിക്കുകയാണ്. അഞ്ച് മത്സരങ്ങൾ കഴിഞ്ഞിട്ടും ഒന്നിൽ പോലും വ്യക്തിഗത സ്‌കോർ 30 കടത്താൻ കഴിഞ്ഞിട്ടില്ല.
അഞ്ച് കളികളിൽ നിന്ന് 105 സ്‌ട്രൈക് റേറ്റിൽ 63 റൺസാണ് താരത്തിന്റെ സമ്പാദ്യം. ശരാശരി 12.60 മാത്രം. പഞ്ചാബ് കിങ്‌സിനെതിരെ നേടിയ 28 റൺസാണ് ഈ സീസണിലെ ഉയർന്ന സ്‌കോർ. ക്രീസിലെത്തിയാൽ റൺസ് കണ്ടെത്താൻ താരം ഏറെ പാടുപെടുകയാണ്.
ക്യാപ്റ്റനെന്ന നിലയിൽ പ്രകടനം കൊണ്ട് യാതൊരു ഗുണവും ടീമിനില്ലെന്നാണ് ഗെയ്ക്വാദിനെതിരായ ആരാധകരുടെ പരിഹാസം. ഗെയ്ക്വാദിനെ മാറ്റി സഞ്ജു സാംസൺ നായകനായി എത്തണമെന്ന് ആഗ്രഹിക്കുന്നുവരുമുണ്ട്. ഗെയ്ക്വാദ് ഫോമിലേക്ക് തിരിച്ചെത്തിയില്ലെങ്കിൽ അടുത്ത രണ്ടോ മൂന്നോ മത്സരങ്ങൾക്കു ശേഷം താരത്തെ ടീമിൽ നിന്ന് മാറ്റിനിർത്തിയേക്കാം. 2025 ൽ ചെന്നൈയ്ക്കായി അഞ്ച് കളികളിൽ നിന്ന് 122 റൺസ് മാത്രമാണ് താരത്തിനു നേടാൻ സാധിച്ചത്.