Publish Date: Tue, 26 Apr 2022 (20:54 IST)
Updated Date: Tue, 26 Apr 2022 (20:57 IST)
വീണ്ടും വനിന്ദു ഹസരംഗയ്ക്ക് മുന്നില്‍ എലിയായി സഞ്ജു സാംസണ്‍. റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂരിനെതിരായ മത്സരത്തില്‍ രാജസ്ഥാന്‍ നായകന്‍ സഞ്ജു സാംസണ്‍ പുറത്തായത് ഹസരംഗയുടെ ബോളില്‍ തന്നെ. ട്വന്റി 20 യില്‍ ആറ് ഇന്നിങ്‌സുകളില്‍ ഇത് അഞ്ചാം തവണയാണ് ഹസരംഗയ്ക്ക് മുന്നില്‍ സഞ്ജു പുറത്താകുന്നത്. ഹസരംഗയുടെ 23 ബോളില്‍ സഞ്ജു ഇതുവരെ നേടിയിരിക്കുന്നത് 18 റണ്‍സ് മാത്രം. ഹസരംഗയ്ക്ക് മുന്നില്‍ പതറാതെ പിടിച്ചുനില്‍ക്കാന്‍ മലയാളി താരത്തിനു സാധിക്കാത്തതില്‍ ആരാധകരും നിരാശരാണ്. ഇന്നത്തെ മത്സരത്തില്‍ ഹസരംഗയുടെ പന്തില്‍ ബൗള്‍ഡ് ആകുകയായിരുന്നു സഞ്ജു.