Select Your Language

Notifications

webdunia
webdunia
webdunia
Monday, 31 March 2025
webdunia

ഒറിജിനൽ റോയൽ ആരാണ്? ഐപിഎല്ലിൽ ഇന്ന് റോയൽസ് പോരാട്ടം

ഐപിഎൽ
, ചൊവ്വ, 26 ഏപ്രില്‍ 2022 (14:21 IST)
ഐപിഎല്ലിൽ സഞ്ജു സാംസണിന്റെ നേതൃത്വത്തിൽ ഇറങ്ങുന്ന രാജ‌സ്ഥാൻ റോയൽസ് ഇന്ന് റോയൽ ചലഞ്ചേഴ്‌സ് ബെംഗളൂരുവിനെ നേരിടും. പുനെയിൽ വൈകിട്ട് ഏഴരയ്ക്കാണ് കളി. മുൻനിരയുടെ തകർപ്പൻ ഫോമിലാണ് രാജസ്ഥാന്റെ പ്രതീക്ഷ. അതേസമയം മുൻ നായകൻ വിരാട് കോലി അടക്കമുള്ള മുൻനിരയുടെ മോശം പ്രകടനമാണ് ബെംഗളൂരുവിന്റെ തലവേദന.
 
അവസാന രണ്ട് കളികളിലും ഗോൾഡൻ ഡക്കിൽ പുറത്തായ കോലി ടൂർണമെന്റിൽ റൺസ് കണ്ടെത്താനാകാതെ തപ്പിതടയുകയാണ്. ബട്ട്‌ലറിനൊപ്പം ദേവ്‌ദത്ത് പടിക്കലും ഫോമിലേക്കുയർന്നതോടെ രാജസ്ഥാൻ കൂടുതൽ ശക്തമായ നിലയിലാണ്.ട്രെന്‍റ് ബോൾട്ട്, പ്രസിദ്ധ് കൃഷ്ണ പേസ് ജോഡിയും ആർ അശ്വിൻ, യുസ്‍വേന്ദ്ര ചഹൽ സ്പിൻ കൂട്ടുകെട്ടും ബൗളിംഗിൽ രാജസ്ഥാന് മേൽക്കൈ നൽകുന്നു.
 
അതേസമയം സീസണിൽ ആദ്യതവണ ഇരുടീമുകളും നേർക്കുനേർ വന്നപ്പോൾ ബെംഗളൂരു രാജസ്ഥാനെ തോൽപ്പിച്ചിരുന്നു. അതേസമയം കഴിഞ്ഞ മത്സരത്തിൽ  ഹൈദരാബാദിനെതിരെ നാണം കെട്ട തോൽവി നേരിട്ട ബെംഗളൂരു രാജസ്ഥാന് മേൽ ശക്തമായ വെല്ലുവിളി ഉയർത്തിയേക്കും. ദിനേഷ് കാർത്തികിന്റെ പ്രകടനമാവും മത്സരത്തിൽ നിർണായകമാവുക.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

കോലിയെ ഓപ്പണറായി പരീക്ഷിച്ചേക്കും