Sanju Samson: സഞ്ജുവിന്റെ ലക്ഷ്യം മുംബൈ ഇന്ത്യന്‍സ്? വന്‍ ട്വിസ്റ്റിനു സാധ്യത

ഐപിഎല്ലിലെ ഏറ്റവും ആരാധകരുള്ള ഫ്രാഞ്ചൈസികളില്‍ ഒന്നായ മുംബൈ ഇന്ത്യന്‍സ് സഞ്ജുവിനായി ശ്രമങ്ങള്‍ ആരംഭിച്ചെന്നാണ് ഏറ്റവും പുതിയ റിപ്പോര്‍ട്ട്

രേണുക വേണു
വെള്ളി, 5 സെപ്‌റ്റംബര്‍ 2025 (20:12 IST)
Sanju Samson: ഐപിഎലില്‍ രാജസ്ഥാന്‍ റോയല്‍സ് നായകനായ സഞ്ജു സാംസണ്‍ പുതിയ ഫ്രാഞ്ചൈസി തേടുകയാണെന്ന വാര്‍ത്തകള്‍ പുറത്തുവരാന്‍ തുടങ്ങിയിട്ട് ഏതാനും മാസങ്ങളായി. ചെന്നൈ സൂപ്പര്‍ കിങ്‌സ്, കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ് തുടങ്ങിയ ഫ്രാഞ്ചൈസികള്‍ സഞ്ജുവിനെ സ്വന്തമാക്കാന്‍ സാധ്യതകള്‍ തേടിയിരുന്നു. എന്നാല്‍ രാജസ്ഥാന്‍ ഫ്രാഞ്ചൈസിയുമായി നടത്തിയ ചര്‍ച്ചകളെല്ലാം പരാജയപ്പെട്ടതോടെ ആ വഴി അടഞ്ഞു. 
 
ഐപിഎല്ലിലെ ഏറ്റവും ആരാധകരുള്ള ഫ്രാഞ്ചൈസികളില്‍ ഒന്നായ മുംബൈ ഇന്ത്യന്‍സ് സഞ്ജുവിനായി ശ്രമങ്ങള്‍ ആരംഭിച്ചെന്നാണ് ഏറ്റവും പുതിയ റിപ്പോര്‍ട്ട്. അടുത്ത സീസണില്‍ സഞ്ജു മുംബൈയ്ക്ക് വേണ്ടി കളിച്ചേക്കുമെന്നാണ് സ്ഥിരീകരിക്കാത്ത റിപ്പോര്‍ട്ടുകള്‍. 
അടുത്ത ഐപിഎല്‍ സീസണില്‍ വലിയൊരു ഫ്രാഞ്ചൈസിയിലേക്കു മാറാനാണ് സഞ്ജു ആഗ്രഹിക്കുന്നതെന്നാണ് റിപ്പോര്‍ട്ട്. ചെന്നൈയിലേക്കുള്ള സാധ്യത മങ്ങിയതോടെ അഞ്ച് തവണ ചാംപ്യന്മാരായ മുംബൈയെയാണ് സഞ്ജു ലക്ഷ്യം വയ്ക്കുന്നതെന്ന് റിപ്പോര്‍ട്ടുകള്‍ പറയുന്നു. എന്നാല്‍ ഇക്കാര്യത്തില്‍ മുംബൈയോ സഞ്ജുവോ ഇതുവരെ ഔദ്യോഗികമായി പ്രതികരിച്ചിട്ടില്ല. 
 
സഞ്ജുവിനെ സ്വന്തമാക്കാന്‍ രണ്ട് സാധ്യതകളാണ് മുംബൈയ്ക്കു മുന്നിലുള്ളത്. ഒന്നുകില്‍ രാജസ്ഥാന്‍ റോയല്‍സുമായി ട്രേഡിങ് നടത്താം. അല്ലെങ്കില്‍ രാജസ്ഥാന്‍ സഞ്ജുവിനെ റിലീസ് ചെയ്യുകയും താരം മിനി താരലേലത്തില്‍ വരുമ്പോള്‍ സ്വന്തമാക്കണം. 
 
ഇഷാന്‍ കിഷന്‍ പോയതോടെ മുംബൈയ്ക്ക് ഇന്ത്യന്‍ വിക്കറ്റ് കീപ്പര്‍ ഇല്ല. ഇഷാനെ പോലെ ഓപ്പണറായി കളിക്കാന്‍ കഴിയുന്ന വിക്കറ്റ് കീപ്പര്‍ ആണ് സഞ്ജു. അതുകൊണ്ടാണ് മുംബൈ സഞ്ജുവില്‍ കണ്ണുവയ്ക്കുന്നതെന്നാണ് വിവരം. അടുത്ത സീസണിലേക്കുള്ള മിനി താരലേലത്തിനു മുന്‍പ് തന്നെ റിലീസ് ചെയ്യണമെന്ന് സഞ്ജു രാജസ്ഥാനോടു ആവശ്യപ്പെട്ടിട്ടുണ്ട്. 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

Australia vs Srilanka : ശങ്കയില്ലാതെ നിസങ്കയുടെ അടി, ഓസ്ട്രേലിയയെ ലോകകപ്പിൽ നിന്നും തുരത്തി ശ്രീലങ്ക

India vs Netherlands, T20 World Cup: ബുംറയ്ക്കു വിശ്രമം, സഞ്ജുവിനു അവസരം? ഇന്ത്യ നാളെ നെതര്‍ലന്‍ഡ്‌സിനെതിരെ

T20 World Cup 2026: സൂപ്പര്‍ എട്ട് കാണാതെ ഓസ്‌ട്രേലിയ പുറത്താകുമോ? സാധ്യതകള്‍ ഇങ്ങനെ

നിനക്കൊന്നും ക്യാച്ച് പിടിക്കാനറിയില്ലെ, ഇഷാനോടും കുൽദീപിനോടും പൊട്ടിത്തെറിച്ച് ഹാർദ്ദിക്

Sanju Samson : ഇനിയും കളിപ്പിക്കേണ്ട ആവശ്യമില്ല, സഞ്ജുവിന് അവസരങ്ങൾ ആവശ്യത്തിനായി, വിമർശനവുമായി ഗവാസ്കറും

എല്ലാം കാണുക

ഏറ്റവും പുതിയത്

സഞ്ജു ലോകോത്തര താരം, സാധാരണ ക്രിക്കറ്റ് ഷോട്ടുകൾ മാത്രമാണ് കളിച്ചത്: ഗൗതം ഗംഭീർ

ഡഗൗട്ടില്‍ ഇരുന്ന് കോലിയും രോഹിത്തും ചെയ്യുന്നത് കണ്ടിട്ടുണ്ട്, ഇതെന്റെ ജീവിതത്തിലെ ഏറ്റവും മികച്ച ദിവസം, സന്തോഷം മറച്ചുവെയ്ക്കാതെ സഞ്ജു

തിലകിന്റെ സ്ഥാനത്തോ?, ഹ ഹ ഹ.. ഒടുവില്‍ സൂര്യയും തലകുനിച്ചു, സഞ്ജുവിന്റെ ബാറ്റിംഗ് പ്രകടനത്തെ പറ്റി വാചാലനായി

T20 World Cup Semi Finals: ലോകകപ്പിൽ വീണ്ടും വരുമോ ഇന്ത്യ-ദക്ഷിണാഫ്രിക്ക ഫൈനൽ?

Sanju Samson: കോലിയെ പിന്നിലാക്കി സഞ്ജുവിനു റെക്കോർഡ് !

അടുത്ത ലേഖനം
Show comments