കമ്മിൻസും ഹെഡും അഭിഷേകുമില്ല, ക്രിക്കിൻഫോയുടെ ഐപിഎൽ ഇലവനിൽ നായകനായി സഞ്ജു സാംസൺ

അഭിറാം മനോഹർ
തിങ്കള്‍, 27 മെയ് 2024 (19:49 IST)
ഐപിഎല്‍ 2024 സീസണ്‍ അവസാനിച്ചതിന് പിന്നാലെ സീസണിലെ താരങ്ങളുടെ പ്രകടനങ്ങളുടെ അടിസ്ഥാനത്തില്‍ ഐപിഎല്‍ ഇലവനെ തിരെഞ്ഞെടുത്ത് പ്രമുഖ ക്രിക്കറ്റ് വെബ്‌സൈറ്റായ ക്രിക്കിന്‍ഫോ. ഐപിഎല്‍ ഫൈനല്‍ കളിച്ച കൊല്‍ക്കത്തയുടെ നായകനായ ശ്രേയസ് അയ്യര്‍ക്കോ ഹൈദരാബാദ് നായകനായ പാറ്റ് കമ്മിന്‍സിനോ ക്രിക്കിന്‍ഫോ ഇലവനില്‍ ഇടമില്ല.
 
 രാജസ്ഥാനെ മൂന്നാം സ്ഥാനത്തെത്തിക്കുന്നതില്‍ നിര്‍ണായക പങ്കുവഹിച്ച മലയാളി താരം സഞ്ജു സാംസണാണ് ക്രിക്കറ്റിന്‍ഫോ ഐപിഎല്‍ ടീമിന്റെ നായകന്‍. ഓപ്പണര്‍മാരായി സുനില്‍ നരെയ്‌നും വിരാട് കോലിയും ഇറങ്ങുമ്പോള്‍ മൂന്നാം നമ്പര്‍ താരമായി സഞ്ജു ഇറങ്ങും. നാലാം സ്ഥാനത്ത് രാജസ്ഥാന്‍ റോയല്‍സില്‍ സഞ്ജുവിന്റെ സഹതാരമായ റിയാന്‍ പരാഗാണ് ഇടം പിടിച്ചത്. പിന്നാലെ ലഖ്‌നൗ താരമായ നിക്കോളാസ് പുരനും ക്രീസിലെത്തും. ഫിനിഷര്‍മാരായി ട്രിസ്റ്റ്യന്‍ സ്റ്റമ്പ്‌സും ആന്ദ്രേ റസലുമാണ് ടീമിലുള്ളത്.
 
 സ്‌പെഷ്യലിസ്റ്റ് സ്പിന്നറായി ഡല്‍ഹിയുടെ കുല്‍ദീപ് യാദവ് ഇറങ്ങുമ്പോള്‍ കൊല്‍ക്കത്തയുടെ ഹര്‍ഷിത് റാണ, മുംബൈ ഇന്ത്യന്‍സിന്റെ ജസ്പ്രീത് ബുമ്ര,രാജസ്ഥാന്‍ റോയല്‍സിന്റെ സന്ദീപ് ശര്‍മ എന്നിവര്‍ ബൗളിംഗ് നിരയിലെത്തും. ആര്‍സിബി താരം രജത് പാട്ടീദാര്‍,കൊല്‍ക്കത്തയുടെ വരുണ്‍ ചക്രവര്‍ത്തി എന്നിവരാണ് ഇമ്പാക്ട് സബുകളായി ടീമില്‍ ഇടം നേടിയത്. ഐപിഎല്ലില്‍ വമ്പന്‍ പ്രകടനങ്ങള്‍ കാഴ്ചവെച്ച ട്രാവിസ് ഹെഡ്,അഭിഷേക് ശര്‍മ,ട്രെന്റ് ബൊള്‍ട്ട് എന്നിവര്‍ക്ക് നേരിയ വ്യത്യാസത്തിലാണ് സ്ഥാനം നഷ്ടമായതെന്ന് ക്രിക്കിന്‍ഫോ വ്യക്തമാക്കി.
 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

സുഹൃത്തെന്നാൽ ഇങ്ങനെ വേണം, മോശം സമയത്ത് സ്മൃതിക്കൊപ്പം നിൽക്കണം, ബിബിഎൽ കളിക്കാനില്ലെന്ന് ജെമീമ റോഡ്രിഗസ്

WTC : ഇന്ത്യയ്ക്കിനി ബാക്കിയുള്ളത് 9 ടെസ്റ്റുകൾ, ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പ് ഫൈനലിലെത്തുമോ?, സാധ്യതകൾ എന്തെല്ലാം

Gautam Gambhir: ഗംഭീര്‍ തുടരട്ടെ, മാറ്റാനൊന്നും പ്ലാനില്ല; രണ്ടുംകല്‍പ്പിച്ച് ബിസിസിഐ

WPL 2026: ദീപ്തി ശർമയും ലോറ വോൾവാർഡും താരലേലത്തിൽ, അവസരം കാത്ത് 7 മലയാളി താരങ്ങൾ, വനിതാ പ്രീമിയർ ലീഗ് താരലേലം ഇന്ന്

ഹർമൻ പ്രീതില്ല, ക്യാപ്റ്റനായി ലോറ വോൾവാർഡ്, വനിതാ ഏകദിന ലോകകപ്പ് ടീമിനെ പ്രഖ്യാപിച്ച് ഐസിസി

എല്ലാം കാണുക

ഏറ്റവും പുതിയത്

ബിസിസിഐയുടെ കളര്‍ പാര്‍ട്ണറായി ഏഷ്യന്‍ പെയിന്റ്‌സ്

രോഹിത്തിനും കോലിയ്ക്കും വ്യക്തത കൊടുക്കണം, ഓരോ സീരീസിനും മാർക്കിട്ട് മുന്നോട്ട് പോകാനാവില്ല: എംഎസ്കെ പ്രസാദ്

എന്റെ കാലത്തായിരുന്നുവെങ്കില്‍ ഞാന്‍ ഉത്തരവാദിത്തം ഏറ്റെടുത്തേനെ: രവി ശാസ്ത്രി

IPL Mini Auction: മാക്സ്വെൽ ഇല്ല, താരലേലത്തിൽ എല്ലാ കണ്ണുകളും കാമറൂൺ ഗ്രീനിലേക്ക്

സീനിയർ താരങ്ങളും കോച്ചും തമ്മിൽ ഭിന്നത രൂക്ഷം, ഡ്രസ്സിംഗ് റൂമിൽ ഗംഭീറിനെ അവഗണിച്ച് കോലിയും രോഹിത്തും

അടുത്ത ലേഖനം
Show comments