Select Your Language

Notifications

webdunia
webdunia
webdunia
webdunia

സഞ്ജുവിന് ഇത് അർഹിച്ച അംഗീകാരം, രോഹിത്ത് ലോകകപ്പും കൊണ്ടേ മടങ്ങുവെന്ന് ധവാൻ

Rohit sharma, Orange jersy

അഭിറാം മനോഹർ

, ചൊവ്വ, 21 മെയ് 2024 (12:23 IST)
ടി20 ലോകകപ്പില്‍ ഇന്ത്യ കിരീടവുമായാകും മടങ്ങിയെത്തുകയെന്ന് മുന്‍ ഇന്ത്യന്‍ താരമായ ശിഖര്‍ ധവാന്‍. രോഹിത് ശര്‍മയുടെ നായകമികവും അനുഭവസമ്പത്തും ഇക്കാര്യത്തില്‍ ഇന്ത്യയ്ക്ക് ഗുണം ചെയ്യുമെന്നും ധവാന്‍ പറഞ്ഞു. ടൈംസ് ഓഫ് ഇന്ത്യയ്ക്ക് നല്‍കിയ അഭിമുഖത്തിലാണ് ഇന്ത്യയുടെ ലോകകപ്പ് സാധ്യതകളെ പറ്റി ധവാന്‍ തുറന്ന് സംസാരിച്ചത്.
 
ലോകകപ്പില്‍ ഇന്ത്യയ്ക്ക് മുകളില്‍ കനത്ത സമ്മര്‍ദ്ദമുണ്ടെന്നത് ശരിയാണ്. പക്ഷേ രോഹിത് ശര്‍മയുടെ അനുഭവസമ്പത്ത് ഇവിടെ ഇന്ത്യയ്ക്ക് ഗുണം ചെയ്യും. എങ്ങനെയാണ് സമ്മര്‍ദ്ദത്തെ ഉള്‍ക്കൊള്ളേണ്ടതെന്ന് അദ്ദേഹത്തിനറിയാം. ശിവം ദുബെ,യൂസി,സഞ്ജു പോലുള്ള താരങ്ങള്‍ക്ക് അര്‍ഹമായ അംഗീകാരം ലഭിക്കുന്നത് കാണുന്നതില്‍ സന്തോഷമുണ്ട്. വളരെ സന്തുലിതമായ ടീമാണ് നമ്മുടേത്. രോഹിത്തിന് പുറമെ കോലി,ബുമ്ര എന്നിവരുടെ പ്രകടനങ്ങള്‍ ഇന്ത്യയ്ക്ക് നിര്‍ണായകമാകും. ഇന്ത്യ ലോകകപ്പ് നേടുന്നുവെങ്കില്‍ ജസ്പ്രീത് ബുമ്രയുടെ പ്രകടനം അതില്‍ നിര്‍ണായകമാകുമെന്നും ധവാന്‍ പറഞ്ഞു.നല്ല ക്രിക്കറ്റ് കളിക്കാന്‍ നമുക്ക് സാധിക്കണം. ടീം ഇന്ത്യയ്ക്ക് എല്ലാ ആശംസകളും നേരുന്നതായും ധവാന്‍ അറിയിച്ചു.
 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

അന്ന് സെലക്ടര്‍മാരുടെ കാലില്‍ വീഴാത്തത് കൊണ്ട് എന്നെ തഴഞ്ഞു, കരിയറില്‍ ഒരുത്തന്റെയും കാല് പിടിക്കാന്‍ നിന്നിട്ടില്ല : ഗൗതം ഗംഭീര്‍