Select Your Language

Notifications

webdunia
webdunia
webdunia
webdunia

Mumbai Indians: ആദ്യ ജയം നേടിയിട്ടും മുംബൈ ഇന്ത്യന്‍സ് ക്യാംപ് അത്ര ഹാപ്പിയല്ല ! കാരണം ഇതാണ്

ഈ സീസണില്‍ നാല് മത്സരങ്ങള്‍ കഴിയുമ്പോള്‍ 108 റണ്‍സ് മാത്രമാണ് ഹാര്‍ദിക് നേടിയിരിക്കുന്നത്

Mumbai Indians

രേണുക വേണു

, തിങ്കള്‍, 8 ഏപ്രില്‍ 2024 (09:28 IST)
Mumbai Indians

Mumbai Indians: ഐപിഎല്ലിലെ തുടര്‍ച്ചയായ മൂന്ന് തോല്‍വികള്‍ക്ക് ശേഷം ആദ്യ ജയം സ്വന്തമാക്കി മുംബൈ ഇന്ത്യന്‍സ്. ഡല്‍ഹി ക്യാപിറ്റല്‍സിനെതിരായ മത്സരത്തില്‍ 29 റണ്‍സിനാണ് മുംബൈയുടെ ജയം. ആദ്യം ബാറ്റ് ചെയ്ത മുംബൈ നിശ്ചിത 20 ഓവറില്‍ അഞ്ച് വിക്കറ്റ് നഷ്ടത്തില്‍ 234 റണ്‍സ് നേടി. മറുപടി ബാറ്റിങ്ങില്‍ ഡല്‍ഹിക്ക് 20 ഓവറില്‍ എട്ട് വിക്കറ്റിനു 205 റണ്‍സ് നേടാനെ സാധിച്ചുള്ളൂ. മുംബൈ ഓള്‍റൗണ്ടര്‍ റൊമാരിയോ ഷെപ്പോര്‍ഡ് ആണ് കളിയിലെ താരം. 
 
സീസണിലെ ആദ്യ ജയം സ്വന്തമാക്കിയെങ്കിലും മുംബൈ ഇന്ത്യന്‍സ് ക്യാംപ് അത്ര സന്തോഷത്തിലല്ല. നായകന്‍ ഹാര്‍ദിക് പാണ്ഡ്യ തന്നെയാണ് അതിനു പ്രധാന കാരണം. ബാറ്റിങ്ങില്‍ ഹാര്‍ദിക്കിന്റെ മെല്ലെപ്പോക്ക് വരും മത്സരങ്ങളില്‍ തിരിച്ചടിയാകുമെന്നാണ് ആരാധകര്‍ പറയുന്നത്. ഡല്‍ഹിക്കെതിരായ മത്സരത്തില്‍ നാലാമനായി ക്രീസിലെത്തിയ ഹാര്‍ദിക് 33 പന്തില്‍ 39 റണ്‍സാണ് നേടിയത്. സ്‌ട്രൈക്ക് റേറ്റ് 118.18 മാത്രമാണ്. ഈ സീസണില്‍ ഒരു മത്സരത്തില്‍ പോലും മികച്ച സ്‌ട്രൈക്ക് റേറ്റില്‍ ബാറ്റ് ചെയ്യാന്‍ ഹാര്‍ദിക്കിനു സാധിച്ചിട്ടില്ല. 
 
ഈ സീസണില്‍ നാല് മത്സരങ്ങള്‍ കഴിയുമ്പോള്‍ 108 റണ്‍സ് മാത്രമാണ് ഹാര്‍ദിക് നേടിയിരിക്കുന്നത്. 39 റണ്‍സാണ് ഉയര്‍ന്ന സ്‌കോര്‍. 138.46 ആണ് സ്‌ട്രൈക്ക് റേറ്റ്. ഫുള്‍ ടോസുകള്‍ പോലും കൃത്യമായി ബൗണ്ടറിയാക്കാന്‍ ഹാര്‍ദിക് പാടുപെടുന്നുണ്ട്. ഈ രീതിയില്‍ ഹാര്‍ദിക് ബാറ്റ് ചെയ്താല്‍ മുംബൈയ്ക്ക് ഒരു ഗുണവുമില്ലെന്നാണ് ആരാധകരുടെ കമന്റ്. മികച്ച തുടക്കം ലഭിച്ചാലും മധ്യനിരയില്‍ വന്ന് ബോളുകള്‍ പാഴാക്കുകയാണ് ഹാര്‍ദിക് ചെയ്യുന്നതെന്നും ആരാധകര്‍ വിമര്‍ശിക്കുന്നു. 
 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

Royal Challengers Bengaluru vs Rajasthan Royals: കോലിയുടെ സെഞ്ചുറിയൊന്നും സഞ്ജുവിന് തലവേദനയല്ല; റോയല്‍ രാജസ്ഥാന്‍ മുന്നോട്ട്