Shashank singh vs Shreyas Iyer: കുറച്ചെങ്കിലും ബോധം വേണം, നീ എന്റെ അടുത്ത് വരരുത്, മത്സരശേഷം ശശാങ്കിനോട് സ്വരം കടുപ്പിച്ച് ശ്രേയസ്

സമയമെടുത്ത് ഓടി ശശാങ്ക് തന്റെ വിക്കറ്റ് കളഞ്ഞുകുളിച്ചു.

അഭിറാം മനോഹർ
തിങ്കള്‍, 2 ജൂണ്‍ 2025 (12:26 IST)
Shreyas Iyer Shashank singh
ഐപിഎല്ലില്‍ മുംബൈ ഇന്ത്യന്‍സിനെതിരായ മത്സരത്തില്‍ തകര്‍പ്പന്‍ പ്രകടനം നടത്തി പഞ്ചാബിനെ 11 വര്‍ഷത്തിന് ശേഷം ഫൈനലിലേക്ക് എത്തിച്ചിരിക്കുകയാണ് ശ്രേയസ് അയ്യര്‍. കഴിഞ്ഞ തവണ കെകെആര്‍ നായകനെന്ന നിലയില്‍ സ്വന്തമാക്കിയ കിരീടമാണ് ഇത്തവണ പഞ്ചാബിനൊപ്പം ശ്രേയസ് സ്വപ്നം കാണുന്നത്. മുംബൈക്കെതിരെ തുടക്കത്തില്‍ തന്നെ വിക്കറ്റുകള്‍ നഷ്ടപ്പെട്ടിട്ടും ഒരറ്റത്ത് ഉറച്ചുനിന്ന് പൊരുതിയ ശ്രേയസ് തന്നെയാണ് ടീമിന് ഫൈനല്‍ പ്രവേശനം നേടികൊടുത്തത്.
 
 മത്സരത്തിന്റെ തുടക്കത്തില്‍ തന്നെ ഓപ്പണര്‍മാരായ പ്രഭ് സിമ്രാന്‍, പ്രിയാന്‍ഷ് ആര്യ എന്നിവരുടെ വിക്കറ്റുകള്‍ പഞ്ചാബിന് നഷ്ടമായിരുന്നു. 21 പന്തില്‍ 38 റണ്‍സുമായി ജോഷ് ഇംഗ്ലീഷ് ടീമിനെ വലിയ തകര്‍ച്ചയില്‍ നിന്നും കരകയറ്റിയെങ്കിലും നാലാം വിക്കറ്റില്‍ ഒന്നിച്ച നേഹാല്‍ വധേര- ശ്രേയസ് അയ്യര്‍ കൂട്ടുക്കെട്ടാണ് പഞ്ചാബിനെ മത്സരത്തിലേക്ക് തിരികെയെത്തിച്ചത്. എന്നാല്‍ മത്സരത്തിലെ 16മത്തെ ഓവറില്‍ 48 റണ്‍സെടുത്ത നേഹാല്‍ വധേരയുടെ വിക്കറ്റ് പഞ്ചാബിന് നഷ്ടമായി. ഈ സമയത്തും പഞ്ചാബ് ശക്തമായ നിലയിലായിരുന്നുവെങ്കിലും തൊട്ടടുത്ത ഓവറില്‍ ശശാങ്ക് സിംഗ് റണ്ണൗട്ടായി.
 
 
 ഇതിന് പിന്നാലെ ജസ്പ്രീത് ബുമ്രയെറിഞ്ഞ പതിനെട്ടാം ഓവറില്‍ 8 റണ്‍സ് മാത്രമാണ് പഞ്ചാബിന് നേടാനായത്. ഇതോടെ അവസാന രണ്ടോവറില്‍ 23 റണ്‍സ് വേണം വിജയിക്കാന്‍ എന്ന നിലയിലായി. അശ്വിനികുമാര്‍ എറിഞ്ഞ പത്തൊമ്പതാം ഓവറില്‍ 26 റണ്‍സ് അടിച്ചെടുത്ത് ശ്രേയസ് ഒറ്റയ്ക്ക് പഞ്ചാബിനെ വിജയത്തിലെത്തിക്കുകയും ചെയ്തു. എന്നാല്‍ മത്സരത്തിലെ ശശാങ്കിന്റെ അലസമായ സമീപനം ശ്രേയസിനെ ശരിക്കും ചൊടുപ്പിച്ചു. മത്സരശേഷം കളിക്കാര്‍ പരസ്പരം ഹസ്തദാനം ചെയ്യുന്നതിനിടെ ശശാങ്കിനെ കണ്ട ശ്രേയസ് താരത്തിന്റെ അലസതയെ ശക്തമായി ശകാരിക്കുകയും ചെയ്തു. താരത്തിന് കൈ കൊടുക്കാനും ശ്രേയസ് തയ്യാറായില്ല.
 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

സഞ്ജുവല്ല കളിക്കേണ്ടത്, അടുത്ത മത്സരങ്ങളിലും ജിതേഷിന് അവസരം നൽകണം: ഇർഫാൻ പത്താൻ

Sanju Samson: 'സഞ്ജുവോ ഏത് സഞ്ജു?' ഇന്നും ജിതേഷിനു അവസരം, ടീമില്‍ മാറ്റമില്ല

രോഹിത്തിന്റെയും കോലിയുടെയും നിലവാരത്തിലാണ് ഇന്ത്യ ഗില്ലിനെ കാണുന്നത്, സഞ്ജുവിനോട് ചെയ്യുന്നത് അനീതിയെന്ന് ദക്ഷിണാഫ്രിക്കന്‍ ഇതിഹാസം

ഗില്ലിനെയാണ് പരിഗണിക്കുന്നതെങ്കിൽ സഞ്ജുവിന് മധ്യനിരയിൽ സ്ഥാനം കൊടുക്കുന്നതിൽ അർഥമില്ല, തുറന്ന് പറഞ്ഞ് കെകെആർ മുൻ ടീം ഡയറക്ടർ

സുഹൃത്തെന്നാൽ ഇങ്ങനെ വേണം, മോശം സമയത്ത് സ്മൃതിക്കൊപ്പം നിൽക്കണം, ബിബിഎൽ കളിക്കാനില്ലെന്ന് ജെമീമ റോഡ്രിഗസ്

എല്ലാം കാണുക

ഏറ്റവും പുതിയത്

Ishan Kishan: രാജ്യാന്തര ടീമിലേക്ക് ഇനി വിളിക്കുമോ എന്ന് സംശയിച്ചിടത്തു നിന്ന് ലോകകപ്പ് കളിക്കാന്‍; ഇഷാന്റെ വരവ് ചുമ്മാതല്ല

T20 World Cup 2026, India Squad: ട്വന്റി 20 ലോകകപ്പിനുള്ള ഇന്ത്യന്‍ ടീമിനെ പ്രഖ്യാപിച്ചു; ഗില്‍ പുറത്ത്, സഞ്ജു കീപ്പര്‍

അപകടകാരി, ആളികത്താന്‍ കഴിവുള്ളവന്‍; സഞ്ജു ടോപ് ഓര്‍ഡറില്‍ സ്ഥിരമാകാത്തത് എന്തുകൊണ്ടെന്ന് ശാസ്ത്രി

Sanju Samson: 'ഇതില്‍ കൂടുതല്‍ എന്താണ് ഇയാള്‍ തെളിയിക്കേണ്ടത്'; ഗില്‍ മൂന്ന് ഇന്നിങ്‌സില്‍ എടുത്തത് സഞ്ജു ഒരൊറ്റ കളികൊണ്ട് മറികടന്നു

ഇന്ത്യൻ ടീമിൽ നിന്നൊഴിവാക്കിയപ്പോൾ ആദ്യമൊക്കെ വിഷമം തോന്നി, ഇപ്പോൾ പ്രതീക്ഷയൊന്നുമില്ല : ഇഷാൻ കിഷൻ

അടുത്ത ലേഖനം
Show comments