Shreyas Iyer vs Virat Kohli: ഇത്രയ്ക്ക് ആഘോഷിക്കാന്‍ എന്താണുള്ളത്? ചൊടിച്ച് ശ്രേയസ് അയ്യര്‍; കൂളാക്കി കോലി
വിജയറണ്‍ നേടിയ ശേഷം ശ്രേയസ് അയ്യരെ നോക്കിയാണ് കോലി ആഘോഷം ആരംഭിച്ചത്
Shreyas Iyer and Virat Kohli
Shreyas Iyer: ചിന്നസ്വാമിയിലെ തോല്‍വിക്കു പകരമായി പഞ്ചാബ് കിങ്‌സിനെ അവരുടെ തട്ടകത്തില്‍ വെച്ച് കീഴടക്കിയപ്പോള്‍ റോയല്‍ ചലഞ്ചേഴ്‌സ് ബെംഗളൂരു താരം വിരാട് കോലി നടത്തിയ ആഹ്ലാദപ്രകടനമാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയിലെ ചര്‍ച്ചാവിഷയം. കോലിയുടെ ആഹ്ലാദപ്രകടനം പഞ്ചാബ് നായകന്‍ ശ്രേയസ് അയ്യരിനു അത്രക്ക് പിടിച്ചിട്ടില്ല !
വിജയറണ്‍ നേടിയ ശേഷം ശ്രേയസ് അയ്യരെ നോക്കിയാണ് കോലി ആഘോഷം ആരംഭിച്ചത്. കോലിയുടെ ആഘോഷം ശ്രേയസിനെ ചൊടിപ്പിച്ചു. കോലി നടത്തിയ സെലിബ്രേഷന്‍ അല്‍പ്പം ഓവറാണെന്നാണ് പഞ്ചാബ് ആരാധകരും കമന്റ് ചെയ്യുന്നത്.
കോലി തന്റെ മുഖത്തുനോക്കി ഓളിയിട്ടതും ആഘോഷപ്രകടനം നടത്തിയതും ശ്രേയസിനു അത്ര പിടിച്ചില്ല. ഇതേ കുറിച്ച് പിന്നീട് ഗ്രൗണ്ടില്‍ വെച്ച് തന്നെ ഇരുവരും തര്‍ക്കിച്ചു. ശ്രേയസ് കോലിയോടു അല്‍പ്പം ദേഷ്യത്തോടെ സംസാരിക്കുന്നത് വീഡിയോയില്‍ കാണാം. 'എന്തിനാണ് ഇത്ര വലിയ ഷോ' എന്ന നിലയിലാണ് ശ്രേയസ് കോലിയോടു പ്രതികരിച്ചത്.
എന്തായാലും അവസാനം ഇരുവരും സ്‌നേഹത്തിലാണ് പിരിഞ്ഞത്. കുറച്ചു നേരം ശ്രേയസിനോടു തര്‍ക്കിച്ച ശേഷം, പഞ്ചാബ് ക്യാപ്റ്റനെ കെട്ടിപ്പിടിച്ചാണു കോലി മടങ്ങിയത്.