Select Your Language

Notifications

webdunia
webdunia
webdunia
webdunia

എത്ര ചെലവഴിച്ചാലും കുഴപ്പമില്ല, നായകനാകാന്‍ ആളെ വേണം; ശ്രേയസ് അയ്യര്‍ക്കായി കൊല്‍ക്കത്ത കോടികള്‍ ഇറക്കിയത് ഈ കാരണത്താല്‍

Shreyas KKR
ഐപിഎല്‍ മെഗാ താരലേലത്തില്‍ പൊന്നുംവിലയുള്ള താരമായി ഇന്ത്യന്‍ മധ്യനിര ബാറ്റര്‍ ശ്രേയസ് അയ്യര്‍. 12.25 കോടി രൂപയാണ് കൊല്‍ക്കത്ത ഫ്രാഞ്ചൈസി ശ്രേയസിനായി ചെലവഴിച്ചത്. പ്രമുഖ ഫ്രാഞ്ചൈസികളെല്ലാം ശ്രേയസ് അയ്യര്‍ക്കായി കളത്തിലുണ്ടായിരുന്നു. ശ്രേയസ് അയ്യരെ കൊല്‍ക്കത്ത നായകസ്ഥാനത്തേക്ക് പരിഗണിക്കുമെന്നാണ് റിപ്പോര്‍ട്ട്. നേരത്തെ ഡല്‍ഹി ക്യാപിറ്റല്‍സ് താരമായിരുന്നു അയ്യര്‍.
 
പരിചയ സമ്പത്തുള്ള താരത്തെ നായകനായി വേണമെന്നും അതിനാല്‍ എത്ര കോടികള്‍ വേണമെങ്കിലും ശ്രേയസ് അയ്യര്‍ക്കായി ചെലവഴിക്കാമെന്നും കൊല്‍ക്കത്ത നേരത്തെ തീരുമാനിച്ചിരുന്നു. ഡല്‍ഹി ക്യാപിറ്റല്‍സ് നായകനായി തിളങ്ങിയ താരമാണ് ശ്രേയസ്. ഈ പരിചയ സമ്പത്ത് തങ്ങള്‍ക്ക് ഗുണം ചെയ്യുമെന്നാണ് കൊല്‍ക്കത്തയുടെ വിലയിരുത്തല്‍. 
 
 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

പണംവാരി ശ്രേയസ് അയ്യര്‍; കോടികള്‍ മുടക്കി സ്വന്തമാക്കിയത് കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ്