Publish Date: Wed, 06 Apr 2022 (12:26 IST)
Updated Date: Wed, 06 Apr 2022 (12:31 IST)
റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂരിനെതിരായ മത്സരത്തില്‍ ഫീല്‍ഡ് കൃത്യമായി സെറ്റ് ചെയ്യുന്നതില്‍ രാജസ്ഥാന്‍ റോയല്‍സ് നായകന്‍ സഞ്ജു സാംസണ്‍ പരാജയമായിരുന്നെന്ന് സുനില്‍ ഗവാസ്‌കര്‍. മത്സരം നടക്കുന്നതിനിടെ കമന്ററി ബോക്‌സിലിരുന്നാണ് ഗവാസ്‌കര്‍ സഞ്ജുവിനെ വിമര്‍ശിച്ചത്. ആര്‍സിബി താരം ദിനേശ് കാര്‍ത്തിക്ക് ബാറ്റ് ചെയ്യുമ്പോള്‍ ഒരുക്കിയ ഫീല്‍ഡ് മോശമായിരുന്നെന്നാണ് ഗവാസ്‌കര്‍ പറഞ്ഞത്. ലെഗ് സൈഡില്‍ ഗ്യാപ്പുകള്‍ കണ്ടെത്തി ദിനേശ് കാര്‍ത്തിക്ക് തുടര്‍ച്ചയായി ബൗണ്ടറികള്‍ നേടുകയായിരുന്നു. ആ സമയത്തും ലെഗ് സൈഡില്‍ ബൗണ്ടറി ലൈനില്‍ കൃത്യമായി ഫീല്‍ഡ് ഒരുക്കാന്‍ സഞ്ജുവിന് സാധിച്ചിട്ടില്ലെന്നാണ് ഗവാസ്‌കറുടെ അഭിപ്രായം.