Sunil Narine: സഞ്ജു ഒന്ന് മാറി നിൽക്കണം, ഓറഞ്ച് ക്യാപ് പോരാട്ടത്തിൽ മാസ് എൻട്രി നടത്തി സുനിൽ നരെയ്ൻ, ലിസ്റ്റിൽ ബട്ട്‌ലർ എട്ടാമത്

അഭിറാം മനോഹർ
ബുധന്‍, 17 ഏപ്രില്‍ 2024 (13:06 IST)
Sunil Narine,KKR
ഐപിഎല്ലില്‍ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിനെതിരെ നേടിയ സെഞ്ചുറിപ്രകടനത്തോടെ റണ്‍വേട്ടക്കാരുടെ പട്ടികയില്‍ മുന്നേറ്റം നടത്തിയിരിക്കുകയാണ് കൊല്‍ക്കത്ത താരമായ സുനില്‍ നരെയ്ന്‍. കൊല്‍ക്കത്തയുടെ പ്രധാനബൗളര്‍മാരില്‍ ഒരാളായ നരെയ്ന്‍ ഓപ്പണിങ്ങില്‍ അത്ഭുതങ്ങളാണ് ഈ സീസണില്‍ കാണിക്കുന്നത്. ഇന്നലെ രാജസ്ഥാന്‍ റോയല്‍സിനെതിരെ നേടിയ സെഞ്ചുറി പ്രകടനത്തോടെ 276 റണ്‍സുമായി ഓറഞ്ച് ക്യാപ് പോരാട്ടത്തില്‍ മൂന്നാം സ്ഥാനത്താണ് താരം. രാജാസ്ഥാനെതിരെ 109 റണ്‍സാണ് താരം നേടിയത്. 276 റണ്‍സുമായി മലയാളി താരമായ സഞ്ജു സാംസണാണ് നരെയ്‌നൊപ്പമുള്ളത്.
 
അതേസമയം കൊല്‍ക്കത്തക്കെതിരെ സെഞ്ചുറിയുമായി രാജസ്ഥാന് വിജയം നേടികൊടുത്ത ഓപ്പണര്‍ ജോസ് ബട്ട്‌ലര്‍ പട്ടികയില്‍ എട്ടാം സ്ഥാനത്താണ്. സീസണില്‍ 2 സെഞ്ചുറിയടക്കം 250 റണ്‍സാണ് ബട്ട്‌ലര്‍ നേടിയിട്ടുള്ളത്. ഇന്നലെ 60 പന്തില്‍ 107 റണ്‍സുമായി രാജസ്ഥാനെ വിജയത്തിലെത്തിച്ചത് ബട്ട്‌ലറുടെ പ്രകടനമായിരുന്നു. 7 മത്സരങ്ങളില്‍ നിന്നും 361 റണ്‍സുമായി ആര്‍സിബി താരമായ വിരാട് കോലിയാണ് പട്ടികയില്‍ ഒന്നാം സ്ഥാനത്ത്. 318 റണ്‍സുമായി രാജസ്ഥാന്റെ റിയാന്‍ പരാഗ് പട്ടികയില്‍ രണ്ടാം സ്ഥാനത്താണ്. കൊല്‍ക്കത്തക്കെതിരെ 34 റണ്‍സായിരുന്നു താരം നേടിയത്. 261 റണ്‍സുമായി മുംബൈ താരം രോഹിത് ശര്‍മയാണ് പട്ടികയില്‍ ആറാം സ്ഥാനത്ത്.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

സുഹൃത്തെന്നാൽ ഇങ്ങനെ വേണം, മോശം സമയത്ത് സ്മൃതിക്കൊപ്പം നിൽക്കണം, ബിബിഎൽ കളിക്കാനില്ലെന്ന് ജെമീമ റോഡ്രിഗസ്

WTC : ഇന്ത്യയ്ക്കിനി ബാക്കിയുള്ളത് 9 ടെസ്റ്റുകൾ, ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പ് ഫൈനലിലെത്തുമോ?, സാധ്യതകൾ എന്തെല്ലാം

Gautam Gambhir: ഗംഭീര്‍ തുടരട്ടെ, മാറ്റാനൊന്നും പ്ലാനില്ല; രണ്ടുംകല്‍പ്പിച്ച് ബിസിസിഐ

WPL 2026: ദീപ്തി ശർമയും ലോറ വോൾവാർഡും താരലേലത്തിൽ, അവസരം കാത്ത് 7 മലയാളി താരങ്ങൾ, വനിതാ പ്രീമിയർ ലീഗ് താരലേലം ഇന്ന്

ഹർമൻ പ്രീതില്ല, ക്യാപ്റ്റനായി ലോറ വോൾവാർഡ്, വനിതാ ഏകദിന ലോകകപ്പ് ടീമിനെ പ്രഖ്യാപിച്ച് ഐസിസി

എല്ലാം കാണുക

ഏറ്റവും പുതിയത്

പന്ത് പുറത്തിരിക്കും, ദക്ഷിണാഫ്രിക്കക്കെതിരായ രണ്ടാം ഏകദിനത്തിന്റെ സാധ്യതാ ടീം

ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ ട്വന്റി 20 ടീം പ്രഖ്യാപനം വൈകുന്നു; കാരണം ഗില്ലോ?

ദക്ഷിണാഫ്രിക്കക്കെതിരായ ടി20 പരമ്പര, ബുമ്ര ടീമിൽ തിരിച്ചെത്തിയേക്കും

ഐപിഎൽ മിനി- ലേലം, വെങ്കടേഷ് അയ്യരും കാമറൂൺ ഗ്രീനും ഉൾപ്പടെ 1355 താരങ്ങൾ രജിസ്റ്റർ ചെയ്തു

Virat Kohli: കെ.എല്‍.രാഹുല്‍ കേക്ക് മുറിക്കുന്നു, ടീമിനൊപ്പം നില്‍ക്കാതെ റൂമിലേക്കു പോയി കോലി; ചൂടുപിടിച്ച് ഇന്ത്യന്‍ ഡ്രസിങ് റൂം (വീഡിയോ)

അടുത്ത ലേഖനം
Show comments