വൈഭവ് സൂര്യവന്‍ശിക്ക് വേണ്ടി ഇത്ര പണമൊന്നും ചെലവാക്കരുതായിരുന്നു; വിമര്‍ശിച്ച് ചെന്നൈ മുന്‍ താരം

ബാറ്റര്‍മാര്‍ക്കു വേണ്ടി അമിതമായി പണം ചെലവഴിച്ചു

രേണുക വേണു
ശനി, 3 മെയ് 2025 (12:18 IST)
ഐപിഎല്‍ പ്ലേ ഓഫ് കാണാതെ രാജസ്ഥാന്‍ റോയല്‍സ് പുറത്തായത് താരലേലത്തില്‍ വിവേകപൂര്‍വ്വം പണം ചെലവഴിക്കാത്തതിനാലെന്ന് ചെന്നൈ സൂപ്പര്‍ കിങ്‌സ് മുന്‍താരം അഭിനവ് മുകുന്ദ്. 14 കാരന്‍ വൈഭവ് സൂര്യവന്‍ശിക്ക് വേണ്ടി ചെലവഴിച്ച തുക കൂടുതല്‍ ആണെന്നും അഭിനവ് പറഞ്ഞു. 
 
ബാറ്റര്‍മാര്‍ക്കു വേണ്ടി അമിതമായി പണം ചെലവഴിച്ചു. ബൗളിങ് യൂണിറ്റിനായി വേണ്ടത്ര പണം മാറ്റിവെച്ചില്ല. ബൗളിങ് യൂണിറ്റ് ദുര്‍ബലമായതാണ് രാജസ്ഥാന്‍ പ്ലേ ഓഫ് കാണാതെ പുറത്താകാന്‍ പ്രധാന കാരണമെന്നും അഭിനവ് പറഞ്ഞു. 
 
' അവര്‍ കൂടുതല്‍ പണം ചെലവഴിച്ച അവരുടെ മികച്ച ബൗളര്‍ ആര്‍ച്ചര്‍ മാത്രമാണ്. നിര്‍ഭാഗ്യവശാല്‍ ഇന്ത്യന്‍ ബൗളര്‍മാര്‍ക്കു വേണ്ടിയുള്ള രാജസ്ഥാന്റെ പണം ചെലവാക്കല്‍ നല്ല നിലയില്‍ ആയിരുന്നില്ല. 6.75 കോടി ചെലവഴിച്ച് ലേലത്തില്‍ സ്വന്തമാക്കിയ തുഷാര്‍ ദേശ്പാണ്ഡെയെ ചില മത്സരങ്ങളില്‍ പുറത്തിരുത്തേണ്ടി വന്നു. നിതീഷ് റാണ, വൈഭവ് സൂര്യവന്‍ശി എന്നിവര്‍ക്കു വേണ്ടി ചെലവഴിച്ച തുക കൂടുതലായി പോയി. മൂന്ന് കോടിയിലേറെ മുടക്കി നിതീഷ് റാണയെയും 1.1 കോടി മുടക്കി വൈഭവിനെയും ഞാന്‍ ഒരിക്കലും ലേലത്തിലെടുക്കില്ല. ആ പണം ഞാന്‍ നല്ല ബൗളര്‍മാര്‍ക്കു വേണ്ടി ചെലവഴിച്ചേനെ. കഴിഞ്ഞ സീസണില്‍ നോക്കൂ, ആവേശ് ഖാന്‍, യുസ്വേന്ദ്ര ചഹല്‍, രവിചന്ദ്രന്‍ അശ്വിന്‍, ട്രെന്റ് ബോള്‍ട്ട്, സന്ദീപ് ശര്‍മ അഞ്ച് ബൗളര്‍മാര്‍ രാജസ്ഥാനു ഉണ്ടായിരുന്നു,' അഭിനവ് മുകുന്ദ് പറഞ്ഞു. 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

ജേഴ്സിയിലെ ചായം പന്തിലേക്കും പടർന്നു, പിഎസ്എൽ നടന്നത് ചുവന്ന പന്തിൽ!, നാണം കെട്ട് പാകിസ്ഥാൻ

Carolina Marin : 32 വയസിൽ വിരമിക്കൽ പ്രഖ്യാപിച്ച് സ്പാനിഷ് ബാഡ്മിൻ്റൺ ഇതിഹാസം കരോളിന മാരിൻ

കഴിഞ്ഞ 4 ഐപിഎൽ സീസണിൽ കൂടുതൽ റൺസ് നേടിയത് ഞാനാണ്, എനിക്ക് തെളിയിക്കാനൊന്നുമില്ല: ലോകകപ്പ് ടീമിൽ പുറത്തായതിൽ പ്രതികരണവുമായി ഗിൽ

ഫിറ്റല്ലാതിരുന്നിട്ടും ബാബറും ഫഖറും ലോകകപ്പ് കളിച്ചു, ഒരൊറ്റ കാരണം ഉന്നത ഉദ്യോഗസ്ഥനുമായുള്ള ബന്ധം, പാക് ക്രിക്കറ്റിൽ വീണ്ടും നെപ്പോട്ടിസം, വിവാദം

രഹാനെ മൂന്നാമനാവട്ടെ, കൊൽക്കത്ത നൈറ്റ് റൈഡേഴ്സ് ബാറ്റിംഗിൽ മാറ്റങ്ങൾ നിർദേശിച്ച് ബാലാജി

എല്ലാം കാണുക

ഏറ്റവും പുതിയത്

ഇത്ര മോശം റെക്കോർഡോ?, ഐപിഎല്ലിൽ ഒരിക്കൽ പോലും ഫിഫ്റ്റിയില്ല, ബൗളിങ്ങിലും സ്ഥിതി ദയനീയം

10 ഓവർ ക്വാട്ട തികയ്ക്കണം, ഏകദിന ലോകകപ്പിനായുള്ള തയ്യാറെടുപ്പുകൾ സജീവമാക്കി ഹാർദ്ദിക്

154 കിലോമീറ്റര്‍ വേഗത! ഐപിഎല്‍ 2026ലെ വേഗമേറിയ ബോള്‍, ആരാണ് ഗുജറാത്ത് ടൈറ്റന്‍സിന്റെ പേസര്‍ അശോക് ശര്‍മ

ചേട്ടാ... തട്ട്രോം തൂക്ക്രോം... 4 സിക്സുകളുടെ ദൂരം, സഞ്ജുവിനെ കാത്ത് വമ്പൻ റെക്കോർഡ്

കപ്പില്ലാതെ 5 വർഷമല്ലെ ആയുള്ളു, ഇതുവരെ കപ്പടിക്കാത്ത ടീമുകളുണ്ട്: വിമർശകർക്ക് മറുപടിയുമായി മഹേല ജയവർധനെ

അടുത്ത ലേഖനം
Show comments