വൈഭവിനെ ചേര്‍ത്തുപിടിച്ച് ബീഹാര്‍ സര്‍ക്കാര്‍; റെക്കോര്‍ഡ് സെഞ്ച്വറിക്ക് പത്തു ലക്ഷം രൂപ സമ്മാനം
രാജസ്ഥാന്‍ റോയല്‍സിന് വേണ്ടി അതിവേഗ സെഞ്ച്വറി നേടിയതിന് പിന്നാലെയാണ് ബീഹാര്‍ മുഖ്യമന്ത്രി നിതീഷ് കുമാര്‍ അഭിനന്ദനങ്ങളുമായി എത്തിയത്.
ഐപിഎല്ലില്‍ തകര്‍പ്പന്‍ പ്രകടനം നടത്തിയ വൈഭവ് സൂര്യവംശിയെ ചേര്‍ത്തുപിടിച്ച് ബീഹാര്‍ സര്‍ക്കാര്‍. റെക്കോര്‍ഡ് സെഞ്ച്വറിക്ക് പത്തു ലക്ഷം രൂപ സമ്മാനവും പ്രഖ്യാപിച്ചു. രാജസ്ഥാന്‍ റോയല്‍സിന് വേണ്ടി അതിവേഗ സെഞ്ച്വറി നേടിയതിന് പിന്നാലെയാണ് ബീഹാര്‍ മുഖ്യമന്ത്രി നിതീഷ് കുമാര്‍ അഭിനന്ദനങ്ങളുമായി എത്തിയത്.
35 പന്തില്‍ നിന്നാണ് വൈഭവ് സെഞ്ച്വറി അടിച്ചുകയറ്റിയത്. ഐപിഎല്ലില്‍ ഏറ്റവും വേഗമേറിയ രണ്ടാമത്തെ സെഞ്ച്വറിയാണ് വൈഭവിന്റേത്. ഇത് കൂടാതെ ഐപിഎല്ലില്‍ സെഞ്ചുറി നേടുന്ന ഏറ്റവും പ്രായം കുറഞ്ഞ താരമെന്ന റെക്കോര്‍ഡും വൈഭവ് സ്വന്തമാക്കി. സമൂഹമാധ്യമങ്ങളില്‍ പങ്കുവെച്ച് പോസ്റ്റിലാണ് നിതീഷ് കുമാര്‍ സമ്മാനത്തുകയുടെ കാര്യം പറയുന്നത്. വൈകാതെ ഇന്ത്യന്‍ ടീമിനായി കളിക്കാന്‍ വൈഭവിന് സാധിക്കുമെന്ന പ്രതീക്ഷയും നിതീഷ് കുമാര്‍ പങ്കുവെച്ചു.
കഴിഞ്ഞവര്‍ഷം നടന്ന ഐപിഎല്‍ താരത്തില്‍ 1.1 കോടി രൂപയ്ക്കാണ് രാജസ്ഥാന്‍ റോയല്‍സ് വൈഭവ് സൂര്യവംശിയെ ടീമിലെടുത്തത്. 2024 ജനുവരിയിലാണ് വൈഭവ് ബീഹാറിനായി ഫസ്റ്റ് ക്ലാസ് ക്രിക്കറ്റില്‍ അരങ്ങേറിയത്. അന്ന് വൈഭവിന്റെ പ്രായം 12 വയസ്സും 254 ദിവസവുമായിരുന്നു.