Vaibhav Sooryavanshi: സാക്ഷാൽ ആന്ദ്രേ റസലിന്റെ റെക്കോർഡ് മറികടന്ന് വൈഭവ് സൂര്യവൻശി
ഒരു സീസണിൽ ഏറ്റവും കുറവ് പന്തുകളിൽ നിന്ന് 400 റൺസ് നേടുന്ന താരങ്ങളുടെ പട്ടികയിൽ ഒന്നാമനായിരിക്കുകയാണ് സൂര്യവൻശി
Publish Date: Wed, 29 Apr 2026 (09:52 IST)
Updated Date: Wed, 29 Apr 2026 (09:54 IST)
Vaibhav Sooryavanshi: ബൗളർമാരെ തലങ്ങും വിലങ്ങും അടിക്കുകയെന്നത് ഒരു ടൈംപാസ് പോലെയാണ് രാജസ്ഥാൻ റോയൽസിന്റെ യുവതാരം വൈഭവ് സൂര്യവൻശി കാണുന്നത്. ഈ 15 കാരന്റെ ബാറ്റിന്റെ ചൂടറിഞ്ഞവരിൽ ജസ്പ്രിത് ബുംറ മുതൽ അൺക്യാപ്ഡ് ബൗളർമാർ വരെയുണ്ട്.
ഇന്നലെ പഞ്ചാബ് കിങ്‌സിനെതിരായ മത്സരത്തിൽ രാജസ്ഥാൻ ആറ് വിക്കറ്റിനു ജയിച്ചപ്പോൾ സൂര്യവൻശിയുടെ ഇന്നിങ്‌സ് നിർണായകമായി. വെറും 16 പന്തിൽ മൂന്ന് ഫോറും അഞ്ച് സിക്‌സും സഹിതം 43 റൺസെടുത്ത് രാജസ്ഥാനു മികച്ച തുടക്കമാണ് സൂര്യവൻശി നൽകിയത്. മാത്രമല്ല ഐപിഎൽ ചരിത്രത്തിലെ ഒരു അപൂർവ റെക്കോർഡും താരം സ്വന്തമാക്കി.
ഒരു സീസണിൽ ഏറ്റവും കുറവ് പന്തുകളിൽ നിന്ന് 400 റൺസ് നേടുന്ന താരങ്ങളുടെ പട്ടികയിൽ ഒന്നാമനായിരിക്കുകയാണ് സൂര്യവൻശി. മറികടന്നത് 2019 ൽ ആന്ദ്രേ റസൽ തീർത്ത റെക്കോർഡ്. ഈ സീസണിൽ വെറും 167 പന്തുകളിൽ നിന്നാണ് സൂര്യവൻശി 400 റൺസ് നേടിയത്. 2019 ൽ റസൽ 188 ബോളിൽ നിന്ന് ഈ നേട്ടം കൈവരിച്ചിരുന്നു. 2024 ൽ 195 ബോളിൽ നിന്ന് 400 റൺസെടുത്ത അഭിഷേക് ശർമയാണ് മൂന്നാമത്.