Vaibhav Suryavanshi : ബാറ്റിംഗ് കൊണ്ട് അമ്പരപ്പിച്ചു, എന്നാൽ പുറത്തായപ്പോൾ വിഷമമടക്കാനാവാതെ വൈഭവ്, തുടക്കമല്ലെ.. 14കാരനെ ചേർത്ത് പിടിച്ച് ആരാധകർ

അഭിറാം മനോഹർ
ഞായര്‍, 20 ഏപ്രില്‍ 2025 (09:22 IST)
ഒരു ടീം എന്ന നിലയില്‍ സമ്പൂര്‍ണ്ണ പരാജയമായി മാറിയെങ്കിലും രാജസ്ഥാന്‍ റോയല്‍സിന് ആശ്വസിക്കാനുള്ള വക കൂടി സമ്മാനിച്ച മത്സരമായിരുന്നു ഇന്നലെ നടന്ന ലഖ്‌നൗ- രാജസ്ഥാന്‍ പോരാട്ടം. മത്സരത്തിലെ അവസാന ഓവറില്‍ 9 റണ്‍സ് വിജയലക്ഷ്യം മറികടക്കാനാവാതെ പരാജയപ്പെട്ടെങ്കിലും 14കാരനായ വൈഭവ് സൂര്യവന്‍ഷിയുടെ തകര്‍പ്പന്‍ പ്രകടനം രാജസ്ഥാന്‍ ക്യാമ്പിന് നല്‍കുന്ന പ്രതീക്ഷ ചെറുതല്ല. താരലേലത്തില്‍ ഒരു കോടിക്ക് മുകളില്‍ നല്‍കി വിളിച്ചെടുത്ത 14കാരന്‍ പയ്യന്‍ ആദ്യ പന്തില്‍ തന്നെ സിക്‌സര്‍ പറത്തിയാണ് ഐപിഎല്ലിലേക്കുള്ള തന്റെ വരവറിയിച്ചത്.
 
 സഞ്ജു സാംസണിന്റെ അഭാവത്തില്‍ ടീമിന് മികച്ച തുടക്കം നല്‍കുക എന്ന ഭാരിച്ച ഉത്തരവാദിത്തം യാതൊരു സമ്മര്‍ദ്ദവുമില്ലാതെയാണ് വൈഭവ് കൈകാര്യം ചെയ്തത്. 20 പന്തില്‍ നിന്നും 34 റണ്‍സ് നേടി പുറത്താകുമ്പോള്‍ എണ്ണം പറഞ്ഞ 3 സിക്‌സറുകള്‍ താരം പറത്തിയിരുന്നു. ടീമിനെ 9 ഓവറില്‍ 85 എന്ന ശക്തമായ നിലയിലെത്തിച്ച ശേഷമായിരുന്നു വൈഭവിന്റെ മടക്കം.ആവേശ് ഖാന്‍, ശാര്‍ദൂല്‍ താക്കൂര്‍, ദിഗ്വേഷ രവി എന്നിവരെയാണ് താരം സിക്‌സറിന് പറത്തിയത്. മത്സരത്തിന്റെ ഒമ്പതാം ഓവറില്‍  എയ്ഡന്‍ മാര്‍ക്രത്തിന്റെ പന്തില്‍ പുറത്താകുമ്പോള്‍ യുവതാരത്തിന്റെ മുഖത്ത് നിരാശ വ്യക്തമായിരുന്നു. പുറത്തായതിന് ശേഷം ഒരു കുട്ടിയെ പോലെ കരഞ്ഞുകൊണ്ടാണ് താരം മടങ്ങിയത്.
 
 
 
 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

നായകനായി 3 ഫോർമാറ്റിലും ആദ്യ കളിയിൽ തോറ്റു, കോലിയ്ക്ക് മാത്രമുണ്ടായിരുന്ന ചീത്തപ്പേര് സ്വന്തമാക്കി ഗിൽ

എന്റെ വിക്കറ്റ് പോയതിന് ശേഷമാണ് ടീം തകര്‍ന്നത്, ജയിപ്പിക്കേണ്ടത് എന്റെ ജോലിയായിരുന്നു, ഉത്തരവാദിത്തം ഏറ്റെടുക്കുന്നുവെന്ന് സ്മൃതി മന്ദാന

അർജൻ്റീനയെ തകർത്തു, ഫിഫ അണ്ടർ 20 ലോകകപ്പിൽ മുത്തമിട്ട് മൊറോക്കോ

Virat Kohli: ചെറിയ വിശ്രമം എടുത്തെന്നെ ഉള്ളു, മുൻപത്തേക്കാൾ ഫിറ്റെന്ന് കോലി, പിന്നാലെ ഡക്കിന് പുറത്ത്

Women's ODI worldcup : ഗ്രൂപ്പ് ഘട്ടത്തിൽ 2 തോൽവി, ഓസീസ് ഇന്ത്യയുടെ സെമി സാധ്യതകൾ അടച്ചോ?, ഇന്ത്യയുടെ സാധ്യതകൾ എന്തെല്ലാം

എല്ലാം കാണുക

ഏറ്റവും പുതിയത്

കൊല്‍ക്കത്തയില്‍ ഗംഭീറിന്റെ പിന്‍ഗാമിയായി അഭിഷേക് നായര്‍, അടുത്ത സീസണ്‍ മുതല്‍ മുഖ്യ പരിശീലകന്‍

നന്നായി കളിച്ചില്ലെങ്കിൽ ടീമിന് പുറത്താക്കും, ഹർഷിതിന് ഗംഭീർ മുന്നറിയിപ്പ് നൽകി?

നായകനായി ബാവുമ തിരിച്ചെത്തി, ഇന്ത്യക്കെതിരായ ടെസ്റ്റ് പരമ്പരയ്ക്കുള്ള ദക്ഷിണാഫ്രിക്കൻ ടീമിനെ പ്രഖ്യാപിച്ചു

വനിതാ ഏകദിന ലോകകപ്പ് സെമിയ്ക്ക് മുൻപായി ഇന്ത്യയ്ക്ക് തിരിച്ചടി, പ്രതിക റാവലിന് മത്സരം നഷ്ടമാകാൻ സാധ്യത

കുറെ നാൾ വീട്ടിലിരുന്നപ്പോളാണ് ജീവിതത്തെ പറ്റി തിരിച്ചറിവുണ്ടായത്, കോലിയുമൊത്തുള്ള കൂട്ടുക്കെട്ട് ആസ്വദിച്ചു: രോഹിത്

അടുത്ത ലേഖനം
Show comments