Vaibhav Suryavanshi: 14 വയസും 23 ദിവസവും പ്രായം; വൈഭവ് സൂര്യവന്‍ഷിക്ക് ഐപിഎല്‍ അരങ്ങേറ്റം
14 വയസും 23 ദിവസവുമാണ് വൈഭവിന്റെ പ്രായം
Vaibhav Suryavanshi: ഐപിഎല്‍ കളിക്കുന്ന ഏറ്റവും പ്രായം കുറഞ്ഞ താരമെന്ന നേട്ടം സ്വന്തമാക്കി വൈഭവ് സൂര്യവന്‍ഷി. രാജസ്ഥാന്‍ റോയല്‍സിനു വേണ്ടിയാണ് ഇന്ന് വൈഭവ് അരങ്ങേറ്റം കുറിക്കുന്നത്.
14 വയസും 23 ദിവസവുമാണ് വൈഭവിന്റെ പ്രായം. 2019 ല്‍ റോയല്‍ ചലഞ്ചേഴ്‌സ് ബെംഗളൂരുവിനു വേണ്ടി 16 വയസ്സില്‍ അരങ്ങേറിയ പ്രയാസ് റായ് ബര്‍മന്റെ റെക്കോര്‍ഡാണ് സൂര്യവന്‍ഷി മറികടന്നത്.
സഞ്ജു സാംസണ്‍ പരുക്കിനെ തുടര്‍ന്ന് പുറത്തിരിക്കേണ്ടിവന്ന സാഹചര്യത്തിലാണ് വൈഭവ് സൂര്യവന്‍ഷിക്ക് രാജസ്ഥാന്‍ റോയല്‍സിനായി കളിക്കാന്‍ ഇറങ്ങുന്നത്. ഇംപാക്ട് പ്ലെയര്‍ ആയാകും സൂര്യവന്‍ഷി ബാറ്റ് ചെയ്യാന്‍ ഇറങ്ങുക. താരലേലത്തില്‍ 1.10 കോടിക്കാണ് വൈഭവിനെ രാജസ്ഥാന്‍ സ്വന്തമാക്കിയത്.
രഞ്ജി ട്രോഫി കളിക്കുന്ന ഏറ്റവും പ്രായം കുറഞ്ഞ താരമെന്ന റെക്കോര്‍ഡും വൈഭവ് സ്വന്തമാക്കിയിരുന്നു. 2023-24 സീസണില്‍ രഞ്ജി അരങ്ങേറ്റം കുറിക്കുമ്പോള്‍ 12 വര്‍ഷവും 284 ദിവസവുമായിരുന്നു വൈഭവിന്റെ പ്രായം.