Select Your Language

Notifications

webdunia
webdunia
webdunia
webdunia

'എനിക്ക് നിന്റെ കൂടെ ബാറ്റ് ചെയ്യാന്‍ പറ്റില്ല'; കോലിയോട് മാക്‌സ്വെല്‍, കാരണം ഇതാണ്

Virat Kohli Maxwell Runout
, വെള്ളി, 6 മെയ് 2022 (08:25 IST)
വിരാട് കോലിക്കൊപ്പം ബാറ്റ് ചെയ്യാന്‍ ബുദ്ധിമുട്ടാണെന്ന് തുറന്നുപറഞ്ഞ് ഗ്ലെന്‍ മാക്‌സ്വെല്‍. കഴിഞ്ഞ ബുധനാഴ്ചയായിരുന്നു ഐപിഎല്ലില്‍ റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂരും ചെന്നൈ സൂപ്പര്‍ കിങ്‌സും തമ്മിലുള്ള മത്സരം. ആര്‍സിബി താരമായ മാക്‌സ്വെല്‍ ഈ കളിയില്‍ റണ്‍ഔട്ട് ആകുകയായിരുന്നു. ആ സമയത്ത് വിരാട് കോലിയായിരുന്നു മാക്‌സ്വെല്ലിനൊപ്പം ബാറ്റ് ചെയ്തിരുന്നത്. കോലിക്കൊപ്പം ബാറ്റ് ചെയ്യുമ്പോള്‍ റണ്‍ഔട്ട് ആകാന്‍ സാധ്യതയുണ്ടെന്ന് പറയുന്ന മാക്‌സ്വെല്ലിനെയാണ് മത്സരശേഷം കണ്ടത്. ചെന്നൈ സൂപ്പര്‍ കിങ്‌സിനെതിരായ മത്സരത്തില്‍ 13 റണ്‍സിന് ആര്‍സിബി ജയിച്ചു. മത്സരശേഷം ഡ്രസിങ് റൂമില്‍ വെച്ചാണ് മാക്‌സ്വെല്‍ കോലിയെ കുറിച്ച് പരാതി പറയുന്നത്. കോലി ആ സമയത്ത് മാക്‌സ്വെല്ലിനൊപ്പം ഉണ്ട്. 
 
' എനിക്ക് നിന്റെ കൂടെ ബാറ്റ് ചെയ്യാന്‍ പറ്റില്ല. നീ വേഗത്തില്‍ ഓടുന്നു. നീ സിംഗിളും ഡബിളും അതിവേഗം ഓടിയെടുക്കുന്നു. എന്നെക്കൊണ്ട് അത് പറ്റില്ല,' മാക്‌സ്വെല്‍ കോലിയോട് പറഞ്ഞു. 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

ഏത് ബൗളറും കോലിയെ പുറത്താക്കുന്നു, വലിയ ആശങ്കയുണ്ടാക്കുന്നുവെന്ന് വിൻഡീസ് ഇതിഹാസതാരം