Webdunia - Bharat's app for daily news and videos

Install App

Virat Kohli: 'കോലി അത്ര ഹാപ്പിയല്ല'; കാര്‍ത്തിക്കിനോടു പരാതി, പാട്ടീദാറിനെ കുറിച്ചോ?

ആര്‍സിബി മത്സരം കൈവിട്ടെന്ന് ഏകദേശം ഉറപ്പായ സമയത്താണിത്

രേണുക വേണു
വെള്ളി, 11 ഏപ്രില്‍ 2025 (12:53 IST)
Dinesh Karthik and Virat Kohli

Virat Kohli: ഡല്‍ഹി ക്യാപിറ്റല്‍സിനെതിരായ മത്സരത്തിനിടെ റോയല്‍ ചലഞ്ചേഴ്‌സ് ബെംഗളൂരു താരം വിരാട് കോലി ബാറ്റിങ് പരിശീലകനും മെന്ററുമായ ദിനേശ് കാര്‍ത്തിക്കിനോടു അതൃപ്തി പരസ്യമാക്കുന്ന ദൃശ്യങ്ങള്‍ പുറത്ത്. നായകന്‍ രജിത് പാട്ടീദാറിനെതിരെയാണ് കോലി സംസാരിച്ചതെന്നാണ് ആര്‍സിബി ആരാധകരുടെയടക്കം കണ്ടുപിടിത്തം. 
 
ഡല്‍ഹി താരം കെ.എല്‍.രാഹുല്‍ മികച്ച രീതിയില്‍  ബാറ്റ് ചെയ്യുന്നതിനിടെയാണ് ബൗണ്ടറി ലൈനരികെ ഫീല്‍ഡ് ചെയ്യുകയായിരുന്ന കോലി കാര്‍ത്തിക്കിനോടു സംസാരിച്ചത്. ആര്‍സിബി മത്സരം കൈവിട്ടെന്ന് ഏകദേശം ഉറപ്പായ സമയത്താണിത്. 
 
കോലി പിച്ചിലേക്ക് കൈകള്‍ ചൂണ്ടി ഏറെ അസ്വസ്ഥനായാണ് കാര്‍ത്തിക്കിനോടു സംസാരിക്കുന്നത്. കെ.എല്‍.രാഹുലിന്റെ വിക്കറ്റ് എടുക്കാന്‍ സാധിക്കാത്തതാണ് കോലിയെ പ്രകോപിപ്പിച്ചത്. കോലിയും കാര്‍ത്തിക്കും തമ്മിലുള്ള ചര്‍ച്ചയെ കുറിച്ച് കമന്റേറ്റര്‍മാരും പ്രതികരിച്ചു. കോലിക്കു ഗ്രൗണ്ടില്‍വച്ച് എന്തെങ്കിലും പറയണമെന്നുണ്ടെങ്കില്‍ അത് ക്യാപ്റ്റനായ പാട്ടീദാറിനോടാണു സംസാരിക്കേണ്ടതെന്ന് മുന്‍ ഇന്ത്യന്‍ താരം ആകാശ് ചോപ്ര പറഞ്ഞു. കമന്ററി ബോക്‌സിലുണ്ടായിരുന്ന വിരേന്ദര്‍ സേവാഗും ഇതിനെ അനുകൂലിച്ചു.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

Jasprit Bumrah: ഇംഗ്ലണ്ടിൽ കളിക്കുക എന്നത് എപ്പോഴും ചലഞ്ച്, ഇംഗ്ലണ്ട് ബാസ്ബോൾ കളിച്ചാൽ തങ്ങൾക്ക് കൂടുതൽ വിക്കറ്റിന് സാധ്യതയെന്ന് ബുമ്ര

Mumbai Indians: ദൈവം ഇങ്ങനെ ഭാഗ്യം കൊടുക്കരുത്, മുംബൈയുടെ വിജയത്തിൽ പ്രതികരിച്ച് അശ്വിൻ

Indian Women vs Australan Women: ഓസ്ട്രേലിയൻ വനിതാ ടീം ഇന്ത്യയിൽ, ഏകദിന പരമ്പരയ്ക്കുള്ള ഫിക്സ്ചർ പ്രഖ്യാപിച്ചു

ബൗളർമാരല്ലെ, ചോദിക്കാനും പറയാനും ആരുമില്ല, അയാളെ കോടിക്കണക്കിന് ആളുകൾക്ക് മുന്നിൽ അപഹാസ്യനാക്കി, പന്തിനെതിരെ അശ്വിൻ

മത്സരപരിചയമില്ലാത്തവരുടെ സംഘം, ഒപ്പം പ്രതികൂല സാഹചര്യവും, ഇംഗ്ലണ്ട് പര്യടനം ഇന്ത്യയ്ക്ക് കടുപ്പമാകുമെന്ന് വിക്രം റാത്തോഡ്

എല്ലാം കാണുക

ഏറ്റവും പുതിയത്

വിട്ടുവീഴ്ചയില്ല, വനിതാ ലോകകപ്പിലെ പാകിസ്ഥാൻ്റെ മത്സരങ്ങൾ ഇന്ത്യയിൽ നടക്കില്ല, പകരം കൊളംബോ വേദിയാകും

കോലിയ്ക്ക് വേണ്ടി വിജയിച്ചെ പറ്റു, ഫൈനൽ ജയിക്കും കപ്പും കൊണ്ടുപോകും: രജത് പാട്ടീധാർ

Royal Challengers bengaluru: ബൗളിംഗിൽ ഹേസൽവുഡ്, ബാറ്റിംഗിൽ ജിതേഷും കോലിയും പാട്ടീധാറും, പഞ്ചാബിന് കപ്പടിക്കുക എളുപ്പമല്ല

Punjab Kings: ശ്രേയസ് എന്ന നായകന്‍, അഹമ്മദാബാദിലെ പിച്ചും അനുകൂലം, ഫൈനലില്‍ പഞ്ചാബിന്റെ സാധ്യതകള്‍ എത്രമാത്രം

Royal Challengers Bengaluru: മോനെ കോലി, ആ കപ്പ് തൂക്ക്; ഡിവില്ലിയേഴ്‌സിന്റെ ആശംസ

അടുത്ത ലേഖനം
Show comments