Select Your Language

Notifications

webdunia
webdunia
webdunia
webdunia

അവൻ ഇച്ചിരി കൂടെ മൂക്കാനുണ്ട്, ക്യാപ്റ്റനാകാൻ മാത്രം ഗിൽ ആയിട്ടില്ലെന്ന് സെവാഗ്

virendar sehwag

അഭിറാം മനോഹർ

, ബുധന്‍, 26 മാര്‍ച്ച് 2025 (14:50 IST)
ഐപിഎല്ലിലെ പഞ്ചാബ് കിംഗ്‌സിനെതിരായ തോല്‍വിക്ക് പിന്നാലെ ഗുജറാത്ത് ടൈറ്റന്‍സ് നായകനായ ശുഭ്മാന്‍ ഗില്ലിന്റെ ക്യാപ്റ്റന്‍സിയെ വിമര്‍ശിച്ച് മുന്‍ ഇന്ത്യന്‍ താരമായ ഇരേന്ദര്‍ സെവാഗ്. നായകനെന്ന നിലയില്‍ ബാറ്റണ്‍ എടുക്കാനുള്ള പാകത ഗില്ലിനായിട്ടില്ലെന്ന് പറഞ്ഞ സെവാഗ് പവര്‍ പ്ലേയില്‍ മുഹമ്മദ് സിറാജിനെ പിന്‍വലിച്ച തീരുമാനത്തെയും വിമര്‍ശിച്ചു.
 
 ഗില്‍ ക്യാപ്റ്റന്‍സിക്ക് റെഡിയായിട്ടില്ലെന്നാണ് തോന്നുന്നത്. മുഹമ്മദ് സിറാജ് നല്ല രീതിയില്‍ പന്തെറിയുമ്പോഴാണ് അര്‍ഷാദ് ഖാനെ പന്തെറിയാന്‍ കൊണ്ടുവരുന്നത്. പവര്‍പ്ലേയില്‍ 21 റണ്‍സോളം അര്‍ഷദ് ഖാന്‍ വിട്ടുനല്‍കി. ഇത് പവര്‍പ്ലേയുടെ മൊമന്റം തന്നെ മാറ്റി. സിറാജ് ന്യൂബോളില്‍ നന്നായി പന്തെറിയുമ്പൊള്‍ അവനെ ഡെത്തിലേക്ക് മാറ്റിവെയ്‌ക്കേണ്ട കാര്യമില്ല. അവസാന ഓവറുകളില്‍ സിറാജ് റണ്‍സ് വഴങ്ങാറുണ്ട്. സെവാഗ് പറഞ്ഞു. മത്സരത്തില്‍ 11 റണ്‍സിനാണ് ഗുജറാത്ത് പരാജയപ്പെട്ടത്.
 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

പുതിയ നിയമം ആദ്യമായി പരീക്ഷിച്ചു, പണികിടിയത് ട്രിസ്യൺ സ്റ്റമ്പ്സിന്, പുറത്തായതിന് പിന്നാലെ രോഷപ്രകടനം