Select Your Language

Notifications

webdunia
webdunia
webdunia
webdunia

14 കളികളിലും ഓപ്പണർമാർക്ക് തിളങ്ങാനാകില്ലല്ലോ, ഹൈദരാബാദിന്റെ തോല്‍വിയില്‍ ഡാനിയേല്‍ വെറ്റോറി

Abhishek Sharma and Travis Head

അഭിറാം മനോഹർ

, വെള്ളി, 26 ഏപ്രില്‍ 2024 (19:08 IST)
ആര്‍സിബിക്കെതിരെ നേരിട്ട തോല്‍വിയില്‍ പ്രതികരണവുമായി സണ്‍റൈസേഴ്‌സ് ഹൈദരാബാദ് പരിശീലകനും മുന്‍ ന്യൂസിലന്‍ഡ് താരവുമായ ഡാനിയേല്‍ വെറ്റോറി. ടൂര്‍ണമെന്റിലെ അവസാനസ്ഥാനക്കാരായ ആര്‍സിബിയുമായി വിജയം മാത്രമായിരുന്നു ഹൈദരാബാദ് ആരാധകര്‍ പ്രതീക്ഷിച്ചിരുന്നത്. എങ്കിലും തോല്‍വിയില്‍ നിരാശയില്ലെന്നും ഐപിഎല്ലില്‍ ആര്‍ക്കും ആരെയും തോല്‍പ്പിക്കാനാകുമെന്നും വെറ്റോറി പറഞ്ഞു.
 
ഞങ്ങളുടെ ഓപ്പണര്‍മാര്‍ക്ക് ഒരു മോശം ദിനമായിരുന്നു ഇന്നലെ. ക്രിക്കറ്റില്‍ അത്തരം ഓഫ് ദിവസങ്ങള്‍ ഉണ്ടാകും. നിങ്ങളുടെ ഓപ്പണര്‍മാര്‍ 14 കളികളും ഒരു പോലെ കളിക്കുമെന്ന് പ്രതീക്ഷിക്കാന്‍ സാധിക്കില്ല. മധ്യനിരയില്‍ നിന്നും ദൗര്‍ഭാഗ്യം കാരണം വേണ്ടത്ര പിന്തുണയുണ്ടായില്ല. തോല്‍വി എപ്പോഴും കഠിനമാണ്. പക്ഷേ ഐപിഎല്ലില്‍ ഏത് ടീമിനും ആരെയും തോല്‍പ്പിക്കാനാകുമെന്ന് മറക്കരുത്. ഞങ്ങള്‍ ഈ ടൂര്‍ണമെന്റില്‍ വമ്പന്‍ സ്‌കോറുകള്‍ സെറ്റ് ചെയ്തിട്ടുണ്ട്. ചെയ്‌സിംഗിലാണ് ഇനി ശ്രദ്ധ നല്‍കാനുള്ളത്. അടുത്ത മത്സരം ചെന്നൈയ്‌ക്കെതിരെ ചെപ്പോക്കില്‍ വെച്ചാണ്. മറ്റ് വിക്കറ്റുകളില്‍ നിന്നും വ്യത്യസ്തമാണ് അവിടെ. വെറ്റോറി പറയുന്നു.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

ഓറഞ്ച് ക്യാപ് പോരാട്ടത്തിൽ മുന്നിൽ കോലി തന്നെ, ആദ്യ പത്തിൽ സഞ്ജുവും: പട്ടിക ഇങ്ങനെ