PBKS vs MI: കളി മഴ മുക്കാൻ സാധ്യത കുറവ്, എന്നാൽ മത്സരം ഉപേക്ഷിച്ചാൽ പഞ്ചാബ് നേരിട്ട് ഫൈനലിലേക്ക്

അഭിറാം മനോഹർ
ഞായര്‍, 1 ജൂണ്‍ 2025 (19:49 IST)
PBKS vs MI
ഇന്ത്യന്‍ പ്രീമിയര്‍ ലീഗിലെ രണ്ടാം ക്വാളിഫയര്‍ മത്സരത്തില്‍ രസം കൊല്ലിയായി മഴ. വൈകീട്ട് 7:30ന് നടക്കേണ്ടിയിരുന്ന മത്സരം മഴ തുടരുന്നതിനെ തുടര്‍ന്ന് ഇതുവരെയും ആരംഭിച്ചിട്ടില്ല. നേരത്തെ മത്സരത്തില്‍ ടോസ് നേടിയ പഞ്ചാബ് ബൗളിങ് തിരെഞ്ഞെടുത്തിരുന്നു. ഇന്നത്തെ മത്സരത്തില്‍ വിജയിക്കുന്നവരാകും ജൂണ്‍ 3ന് നടക്കുന്ന ഫൈനല്‍ മത്സരത്തില്‍ റോയല്‍ ചലഞ്ചേഴ്‌സ് ബെംഗളുരുവിനെ നേരിടുക.
 
 വെതര്‍.കോമിന്റെ വിവരമനുസരിച്ച് ഇടവിട്ടുള്ള മഴയാണ് പ്രവചിക്കപ്പെടുന്നത് എന്നതിനാല്‍ തന്നെ നേരം വൈകിയാണെങ്കിലും ഇന്നത്തെ മത്സരം നടക്കാനാണ് സാധ്യത. അതിശക്തമായ മഴയല്ല നിലവില്‍ അഹമ്മദാബാദിലെ നരേന്ദ്രമോദി സ്റ്റേഡിയത്തില്‍ പെയ്യുന്നത്. ഐപിഎല്‍ നിയമപ്രകാരം ഇന്നത്തെ മത്സരം മഴ മൂലം റദ്ദാക്കിയാല്‍ പോയന്റ് പട്ടികയില്‍ ഉയര്‍ന്ന നിലയില്‍ ഫിനിഷ് ചെയ്ത ടീമാകും ഫൈനലിലെത്തുക. അങ്ങനെയെങ്കില്‍ പഞ്ചാബാകും നേരിട്ട് ഫൈനലിലെത്തുക.
 
 അതേസമയം മഴ കളിമുടക്കിയെങ്കിലും 9:30ന് മത്സരം പുനരാരംഭിക്കാനാവുമെങ്കില്‍ 20 ഓവര്‍ മത്സരം തന്നെയാകും നടക്കുക. അതിന് ശേഷവും കളി മുടങ്ങുകയാണെങ്കില്‍ ഓവറുകള്‍ വെട്ടിചുരുക്കപ്പെടും.
 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

സുഹൃത്തെന്നാൽ ഇങ്ങനെ വേണം, മോശം സമയത്ത് സ്മൃതിക്കൊപ്പം നിൽക്കണം, ബിബിഎൽ കളിക്കാനില്ലെന്ന് ജെമീമ റോഡ്രിഗസ്

WTC : ഇന്ത്യയ്ക്കിനി ബാക്കിയുള്ളത് 9 ടെസ്റ്റുകൾ, ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പ് ഫൈനലിലെത്തുമോ?, സാധ്യതകൾ എന്തെല്ലാം

Gautam Gambhir: ഗംഭീര്‍ തുടരട്ടെ, മാറ്റാനൊന്നും പ്ലാനില്ല; രണ്ടുംകല്‍പ്പിച്ച് ബിസിസിഐ

WPL 2026: ദീപ്തി ശർമയും ലോറ വോൾവാർഡും താരലേലത്തിൽ, അവസരം കാത്ത് 7 മലയാളി താരങ്ങൾ, വനിതാ പ്രീമിയർ ലീഗ് താരലേലം ഇന്ന്

ഹർമൻ പ്രീതില്ല, ക്യാപ്റ്റനായി ലോറ വോൾവാർഡ്, വനിതാ ഏകദിന ലോകകപ്പ് ടീമിനെ പ്രഖ്യാപിച്ച് ഐസിസി

എല്ലാം കാണുക

ഏറ്റവും പുതിയത്

ജയ്സ്വാളല്ല, ഒന്നാം ഏകദിനത്തിൽ രോഹിത്തിനൊപ്പം ഓപ്പണിങ്ങിൽ റുതുരാജ്

നായകനായി തിളങ്ങി, ഇനി പരിശീലകൻ്റെ റോളിൽ ശ്രീജേഷ്, ജൂനിയർ ഹോക്കി ലോകകപ്പിന് ഇന്ന് തുടക്കം

ആശയ്ക്ക് ആശിച്ച വില, സജനയെ നിലനിർത്തി മുംബൈ, മിന്നുമണിയും മിന്നി, താരലേലത്തിൽ മലയാളിതിളക്കം

Gautam Gambhir: 'നോ ചേയ്ഞ്ച്'; 2027 വരെ ഗംഭീര്‍ തുടരുമെന്ന് ബിസിസിഐ

തലസ്ഥാനത്ത് ക്രിക്കറ്റ് വീണ്ടുമെത്തുന്നു, 3 വനിതാ അന്താരാഷ്ട്ര മത്സരങ്ങൾ ഗ്രീൻഫീൽഡിൽ വെച്ച് നടക്കും

അടുത്ത ലേഖനം
Show comments