ലഖ്‌നൗ സൂപ്പര്‍ ജയന്റ്‌സ് താരം ആയുഷ് ബദോനിയെ കുറിച്ചാണ് ഐപിഎല്‍ ആരാധകര്‍ ഇപ്പോള്‍ ചര്‍ച്ച ചെയ്യുന്നത്. ഗുജറാത്ത് ടൈറ്റന്‍സിനെതിരായ മത്സരത്തില്‍ ലഖ്‌നൗ സൂപ്പര്‍ ജയന്റ്‌സിന്റെ രക്ഷകനായി അവതരിച്ചത് ബദോനിയാണ്. ആദ്യം ബാറ്റ് ചെയ്ത ലഖ്‌നൗ 29-4 എന്ന നിലയില്‍ പതറുമ്പോള്‍ ക്രീസിലെത്തിയ ബദോനി അക്ഷരാര്‍ത്ഥത്തില്‍ രക്ഷകനായി. 41 പന്തില്‍ മൂന്ന് സിക്‌സും നാല് ഫോറും സഹിതം 54 റണ്‍സ് നേടിയാണ് ബദോനി പുറത്തായത്.
ഡല്‍ഹി സ്വദേശിയാണ് 22 കാരനായ ബദോനി. ഇന്ത്യന്‍ അണ്ടര്‍ 19 ടീമിനായി ഏഷ്യ കപ്പ് ടൂര്‍ണമെന്റ് കളിച്ച താരം ഡല്‍ഹി ടീമിനായി അധികം ആഭ്യന്തര ക്രിക്കറ്റ് കളിച്ചിട്ടില്ല. 20 ലക്ഷം രൂപ അടിസ്ഥാന തുകയ്ക്കാണ് ലഖ്‌നൗ ഇത്തവണ ബദോനിയെ സ്വന്തമാക്കിയത്. ബദോനി അഞ്ച് ആഭ്യന്തര മത്സരങ്ങളിലാണ് ഡല്‍ഹി ടീമിനെ പ്രതിനിധീകരിച്ചട്ടുള്ളത്.
കഴിഞ്ഞ മൂന്ന് സീസണിലും ആയുഷ് ബദോനി ഐപിഎല്‍ ലേല പട്ടികയില്‍ വന്നിരുന്നു. എന്നാല്‍ അണ്‍സോള്‍ഡ് ആയി. ഇത്തവണ മെഗാ താരലേലം ആയതിനാല്‍ ബദോനിക്ക് ചെറിയ പ്രതീക്ഷയുണ്ടായിരുന്നു. മെഗാ താരലേലത്തില്‍ തന്റെ പേര് വന്ന സമയത്ത് നെഞ്ചിടിപ്പോടെയാണ് ഇരുന്നതെന്ന് ബദോനി പറയുന്നു.