Jacob Bethell: 'ബെതേല്‍ ഒരു വെടിക്കെട്ട് ഐറ്റം'; ആര്‍സിബി ചുളിവില്‍ സ്വന്തമാക്കിയ ഇംഗ്ലീഷ് താരം ചില്ലറക്കാരനല്ല !

ലെഫ്റ്റ്-ആം ഓര്‍ത്തഡോക്‌സ് ബൗളറായ ബെതേല്‍ ഇംഗ്ലണ്ടിനായി ആറ് ഏകദിന ഇന്നിങ്‌സുകളില്‍ നിന്ന് നാല് വിക്കറ്റ് വീഴ്ത്തിയിട്ടുണ്ട്

രേണുക വേണു
വ്യാഴം, 28 നവം‌ബര്‍ 2024 (09:47 IST)
Jacob Bethell

Jacob Bethell: ഐപിഎല്‍ താരലേലത്തില്‍ റോയല്‍ ചലഞ്ചേഴ്‌സ് ബെംഗളൂരു ചുളിവില്‍ സ്വന്തമാക്കിയ ഇംഗ്ലീഷ് താരമാണ് ജേക്കബ് ബെതേല്‍. ബാറ്റിങ്ങില്‍ മധ്യനിരയ്ക്കു മൂര്‍ച്ഛ കൂട്ടാന്‍ ബെതേലിനെ കൊണ്ട് സാധിക്കുമെന്നാണ് ആര്‍സിബി മാനേജ്‌മെന്റ് വിലയിരുത്തുന്നത്. താരലേലത്തില്‍ 1.25 കോടിയായിരുന്നു ബെതേലിന്റെ അടിസ്ഥാന വില. സണ്‍റൈസേഴ്‌സ് ഹൈദരബാദ്, പഞ്ചാബ് കിങ്‌സ് എന്നീ ടീമുകളുമായി മത്സരിച്ച് 2.60 കോടിക്കാണ് റോയല്‍ ചലഞ്ചേഴ്‌സ് ബെംഗളൂരു ബെതേലിനെ സ്വന്തമാക്കിയത്. 
 
മധ്യനിരയില്‍ വെടിക്കെട്ട് ബാറ്റിങ് നടത്താന്‍ കെല്‍പ്പുള്ളതിനൊപ്പം ടീമിനു തകര്‍ച്ചയുണ്ടായാല്‍ ഒരു വശത്ത് നങ്കൂരമിട്ട് ഇന്നിങ്‌സ് മുന്നോട്ടു കൊണ്ടുപോകാനുള്ള കഴിവും ബെതേലിനുണ്ട്. കഴിഞ്ഞ മാസമാണ് ബെതേലിനു 21 വയസ് തികഞ്ഞത്. വരുന്ന സീസണില്‍ ക്ലിക്കായാല്‍ തുടര്‍ന്നങ്ങോട്ട് ആര്‍സിബിയുടെ ഭാവി താരമായി ബെതേല്‍ മാറുമെന്ന് ഉറപ്പാണ്. ഇംഗ്ലണ്ട് ക്രിക്കറ്റ് ടീമിലെ അടുത്ത 'ബിഗ് സ്റ്റാര്‍' എന്നാണ് ഇംഗ്ലീഷ് സ്‌പോര്‍ട്‌സ് മാധ്യമങ്ങള്‍ അടക്കം ബെതേലിനെ വിശേഷിപ്പിക്കുന്നത്. 
 
ബര്‍ബഡോസില്‍ ജനിച്ച ബെതേല്‍ റഗ്ബി സ്‌കൂള്‍ സ്‌കോളര്‍ഷിപ്പ് ലഭിച്ചതിനെ തുടര്‍ന്ന് 13-ാം വയസിലാണ് ഇംഗ്ലണ്ടിലേക്ക് എത്തുന്നത്. ഈ വര്‍ഷം ഓസ്‌ട്രേലിയയ്‌ക്കെതിരായി നടന്ന ട്വന്റി 20 പരമ്പരയിലാണ് ബെതേല്‍ ഇംഗ്ലണ്ടിനായി അരങ്ങേറ്റം കുറിച്ചത്. ഓസീസിനെതിരായ രണ്ടാം ട്വന്റി 20 മത്സരത്തില്‍ അഞ്ചാമനായി ക്രീസിലെത്തിയ ബെതേല്‍ 24 പന്തില്‍ നാല് ഫോറും മൂന്ന് സിക്‌സും സഹിതം 44 റണ്‍സ് നേടിയിരുന്നു. ഓസീസ് സ്പിന്നര്‍ ആദം സാംപയുടെ ഒരോവറില്‍ മൂന്ന് ഫോറും ഒരു സിക്‌സും സഹിതം 20 റണ്‍സ് അടിച്ചുകൂട്ടിയ ബെതേല്‍ ഇംഗ്ലണ്ടിന്റെ വിജയത്തില്‍ നിര്‍ണായക സ്വാധീനമായി. 
 
ഇടംകൈയന്‍ ബാറ്ററായ ബെതേല്‍ ബൗളിങ്ങിലും മികവ് പുലര്‍ത്തുന്നുണ്ട്. ലെഫ്റ്റ്-ആം ഓര്‍ത്തഡോക്‌സ് ബൗളറായ ബെതേല്‍ ഇംഗ്ലണ്ടിനായി ആറ് ഏകദിന ഇന്നിങ്‌സുകളില്‍ നിന്ന് നാല് വിക്കറ്റ് വീഴ്ത്തിയിട്ടുണ്ട്. ബാറ്റിങ്ങില്‍ ഏഴ് ഏകദിന ഇന്നിങ്‌സുകളില്‍ നിന്ന് 27.83 ശരാശരിയില്‍ 167 റണ്‍സും ആറ് ട്വന്റി 20 ഇന്നിങ്‌സുകളില്‍ നിന്ന് 167.96 സ്‌ട്രൈക് റേറ്റില്‍ 173 റണ്‍സും ഇംഗ്ലണ്ടിനായി നേടി. മികച്ചൊരു ഫീല്‍ഡര്‍ കൂടിയാണ് ജേക്കബ് ബെതേല്‍. 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

Sanju Samson : ഇനിയും കളിപ്പിക്കേണ്ട ആവശ്യമില്ല, സഞ്ജുവിന് അവസരങ്ങൾ ആവശ്യത്തിനായി, വിമർശനവുമായി ഗവാസ്കറും

ഇവനെന്താ മാങ്ങയ്ക്ക് കല്ലെറിയുന്നോ?, പുറത്തായതില്‍ ഉസ്മാന്‍ താരിഖിന്റെ ബൗളിംഗ് ആക്ഷനെതിരെ കാമറൂണ്‍ ഗ്രീന്‍

ഫൂട്ട് വര്‍ക്ക് ശരിയല്ല, ആത്മവിശ്വാസം തീരെയില്ല സഞ്ജുവിന്റെ കാര്യം വട്ടത്തില്‍ പാളി, ഇഷാനെ കണ്ട് പഠിക്കെന്ന് സോഷ്യല്‍ മീഡിയ

ബാറ്റിംഗിൽ ഫ്ളോപ്പായി, വിക്കറ്റ് കീപ്പർ സ്ഥാനവും ഇഷാന്, ലോകകപ്പിൽ സഞ്ജു ബാക്കപ്പ് ഓപ്ഷനിലേക്ക്

റിഷഭ് പന്തിന് പകരക്കാരനായി ധ്രുവ് ജുറെൽ, ഇന്ത്യൻ ടീമിനൊപ്പം ചേർന്നു

എല്ലാം കാണുക

ഏറ്റവും പുതിയത്

Abhishek Sharma: തുടര്‍ച്ചയായി രണ്ടാമത്തെ ഡക്ക്; സഞ്ജുവിന്റെ പകരക്കാരനു പുറത്തേക്ക് വഴി തുറക്കുമോ?

സഞ്ജുവില്ലാതെ ഇന്ത്യ, അര്‍ഷ്ദീപും പുറത്ത്; പാക്കിസ്ഥാനെതിരെ ആദ്യം ബാറ്റ് ചെയ്യും

India vs Pakistan: അഭിഷേകിനെ കിട്ടണമെന്ന് പാക്കിസ്ഥാന്‍ നായകന്‍; 'പിന്നെന്താ, തരാം' എന്ന് സൂര്യകുമാര്‍ യാദവ്

India vs Pakistan, T20 World Cup 2026: ഇന്ത്യ ഇന്ന് പാക്കിസ്ഥാനെതിരെ; സഞ്ജു കളിക്കില്ല

Australia, T20 World Cup 2026: സിംബാബ്വെ ഷോക്കില്‍ ഓസ്‌ട്രേലിയ പുറത്തേക്കോ? ലോകകപ്പ് സൂപ്പര്‍ 8 കളിക്കുമോ?

അടുത്ത ലേഖനം
Show comments