Webdunia - Bharat's app for daily news and videos

Install App

സ്റ്റാര്‍ക്കിന് 25 കൊടുത്തു, കപ്പ് എടുത്തു തന്നില്ലെ, 30 കോടി വേണമെന്ന് ശ്രേയസ് ആവശ്യപ്പെട്ടു, പുറത്തായതിന്റെ കാരണം?

അഭിറാം മനോഹർ
ഞായര്‍, 3 നവം‌ബര്‍ 2024 (08:38 IST)
കഴിഞ്ഞ സീസണിൽ ഐപിഎൽ കിരീടം നേടികൊടുത്ത നായകനായിരുന്നിട്ടും ശ്രേയസ് അയ്യരെ എന്തുകൊണ്ട് കൊൽക്കത്ത നൈറ്റ് റൈഡേഴ്സ് കൈവിട്ടു എന്നതിനെ പറ്റി വെളിപ്പെടുത്തി ടീം സിഇഒ വെങ്കി മൈസൂർ. ശ്രേയസ് അയ്യരെ നിലനിർത്താൻ തന്നെയായിരുന്നു ടീം ആഗ്രഹിച്ചതെന്നും എന്നാൽ തീരുമാനം ശ്രേയസിൻ്റെ തന്നെയായിരുന്നുവെന്നും വെങ്കി മൈസൂർ വ്യക്തമാക്കി.
 
 ശ്രേയസിനെ ടീമിൽ നിലനിർത്താനായിരുന്നു ടീമിന് താത്പര്യം. ടീമിലെ ഏറ്റവും പ്രധാനപ്പെട്ട അംഗം തന്നെയായിരുന്നു ശ്രേയസ്. എന്നാൽ ഇടുവിൽ ഓരോരുത്തരും അവരവർക്ക് നല്ലതെന്ന് തോന്നുന്ന തീരുമാനമെടുക്കുകയും അവർക്ക് നല്ലതായി തോന്നുന്നതിൻ്റെ പിന്നാലെ പോവുകയും ചെയ്യുന്നു. വങ്കി മൈസൂർ പറഞ്ഞു.
 
 അതേസമയം ശ്രേയസ് അയ്യർ പ്രതിഫലമായി 30 കോടി രൂപ ആവശ്യപ്പെട്ടെന്ന തരത്തിലുള്ള വാർത്തകളാണ് സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നത് എന്നാൽ നിലവിലെ ഫോം വിലയിരുത്തുമ്പോൾ 12 കോടിയിൽ കൂടുതൽ ശ്രേയസിന് മുടക്കുന്നതിൽ കാര്യമില്ലെന്നാണ് ആരാധകർ പറയുന്നത്. 2022ൽ 12.25 കോടിയ്ക്കായിരുന്നു ശ്രേയസിനെ കൊൽക്കത്ത സ്വന്തമാക്കിയത്. ആ സീസണിൽ മികച്ച പ്രകടനം കാഴ്ചവെച്ചെങ്കിലും ഇടയ്ക്കിടെയുള്ള പരിക്കുകൾ ശ്രേയസിനെ ബാധിച്ചു. കഴിഞ്ഞ സീസണിൽ ആഭ്യന്തര ക്രിക്കറ്റിൽ കളിക്കാത്തതിനെ തുടർന്ന് ശ്രേയസിനെ ബിസിസിഐ അവരുടെ സെൻട്രൽ കരാറിൽ നിന്നും ഒഴിവാക്കിയിരുന്നു.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

Kohli- Rohit: തിടുക്കം വേണ്ട, കോലി- രോഹിത് വിരമിക്കലിൽ നിലപാട് മയപ്പെടുത്തി ബിസിസിഐ, ഇപ്പോൾ ലക്ഷ്യം ടി20 ലോകകപ്പ് മാത്രം

Virat Kohli and Rohit Sharma: 'സമയം ആര്‍ക്കും വേണ്ടി കാത്തുനില്‍ക്കുന്നില്ല'; രോഹിത്തിന്റെയും കോലിയുടെയും ഭാവിയില്‍ മുന്‍ സെലക്ടര്‍

Australia vs Southafrica:പൊരുതിയത് റിക്കിൾട്ടൺ മാത്രം, ദക്ഷിണാഫ്രിക്കയെ എറിഞ്ഞൊതുക്കി ഓസ്ട്രേലിയ, ആദ്യ ടി20യിൽ 17 റൺസിൻ്റെ വിജയം

Jasprit Bumrah: 'വിശ്രമം വേണ്ട'; മാഞ്ചസ്റ്റര്‍ ടെസ്റ്റില്‍ ബുംറ കളിക്കും

മെഡലുറപ്പിക്കാമോ?, വനിതാ ചെസ് ലോകകപ്പ് സെമിയിലെത്തി കൊനേരു ഹംപി, ഇന്ത്യയ്ക്ക് ഇരട്ട മെഡൽ പ്രതീക്ഷ

എല്ലാം കാണുക

ഏറ്റവും പുതിയത്

സഞ്ജു രാജസ്ഥാൻ വിടാനുള്ള കാരണം ടീമിൽ റിയാൻ പരാഗിനുള്ള അമിത സ്വാധീനം, തുറന്ന് പറഞ്ഞ് മുൻ താരം

Dewald Brevis Century: ബേബി എബിഡി അവതരിച്ചു, 41 പന്തിൽ സെഞ്ചുറി !, ഓസ്ട്രേലിയക്കെതിരെ ബ്രെവിസ് വിളയാട്ടം

Women's ODI Worldcup:ചിന്നസ്വാമി ഔട്ട്, ലോകകപ്പ് പോരാട്ടത്തിന് കാര്യവട്ടം സ്റ്റേഡിയം വേദിയാകുന്നു

ടെസ്റ്റിൽ ഹാർദ്ദിക്കിനെ പോലൊരു ഓൾറൗണ്ടറെയാണ് ഇന്ത്യയ്ക്കാവശ്യം: ക്രെയ്ഗ് മാക്മില്ലൻ

Kohli- Rohit: തിടുക്കം വേണ്ട, കോലി- രോഹിത് വിരമിക്കലിൽ നിലപാട് മയപ്പെടുത്തി ബിസിസിഐ, ഇപ്പോൾ ലക്ഷ്യം ടി20 ലോകകപ്പ് മാത്രം

അടുത്ത ലേഖനം
Show comments