Yashwasi Jaiswal: ടീമിനായി എല്ലാം നൽകിയിട്ടും തോൽവി മാത്രം, മത്സരം കഴിഞ്ഞും ഡഗൗട്ടിൽ നിന്നും പോവാതെ യശ്വസി ജയ്സ്വാൾ

അഭിറാം മനോഹർ
ഞായര്‍, 20 ഏപ്രില്‍ 2025 (11:27 IST)
ലഖ്‌നൗ സൂപ്പര്‍ ജയന്‍്‌സിനെതിരായ ഐപിഎല്‍ മത്സരത്തില്‍ അവസാന ഓവറില്‍ 9 റണ്‍സ് നേടാനാകാതെ രാജസ്ഥാന്‍ റോയല്‍സ് അടിയറവ് പറഞ്ഞത് ആരാധകരെ നിരാശരാക്കുന്ന കാര്യമായിരുന്നു. സീസണില്‍ ജോസ് ബട്ട്ലറെയും ട്രെന്‍ഡ് ബോള്‍ട്ടിനെയും കൈവിട്ട രാജസ്ഥാനില്‍ ആരാധകരുടെ പ്രതീക്ഷ കുറവായിരുന്നുവെങ്കിലും വിജയിക്കാന്‍ കഴിയുമായിരുന്ന 2 മത്സരങ്ങളാണ് ടീം തുടര്‍ച്ചയായി കൈവിട്ടത്. തോല്‍വിയേക്കാള്‍ രാജസ്ഥാന്‍ ആരാധകരെ വേദനിപ്പിക്കുന്നത് ഇക്കാര്യമാണ്.
 
 2 മത്സരങ്ങളിലും രാജസ്ഥാനായി അര്‍ധസെഞ്ചുറി പ്രകടനങ്ങള്‍ നടത്തിയും ടീമിനെ വിജയിപ്പിക്കാന്‍ ഓപ്പണര്‍ യശ്വസി ജയ്‌സ്വാളിന് സാധിച്ചിരുന്നില്ല. ലഖ്‌നൗവിനെതിരായ മത്സരത്തില്‍ 52 പന്തില്‍ 74 റണ്‍സുമായി തകര്‍പ്പന്‍ പ്രകടനമാണ് യശ്വസി ജയ്‌സ്വാള്‍ കാഴ്ചവെച്ചത്. മത്സരത്തിന്റെ 18മത്തെ ഓവറില്‍ ജയ്‌സ്വാള്‍ മടങ്ങുമ്പോഴും മത്സരം രാജസ്ഥാന്റെ കൈകളിലായിരുന്നു. അവസാന ഓവറില്‍ 9 റണ്‍സെന്ന ചുരുങ്ങിയ വിജയലക്ഷ്യം നേടുന്നതില്‍ ടീം തുടര്‍ച്ചയായി രണ്ടാം വട്ടവും പരാജയപ്പെട്ടതോടെ ഡഗൗട്ടില്‍ മറ്റ് താരങ്ങള്‍ മടങ്ങിയിട്ടും നിരാശനായി ഇരിക്കുന്ന ജയ്‌സ്വാളിനെയാണ് കാണാനായത്.
 
 ടീമിനായി തന്റെ മുഴുവന്‍ നല്‍കിയിട്ടും ടീം വിജയിക്കുന്നില്ല എന്നതില്‍ താരം നിരാശനാണെന്ന് വ്യക്തമാക്കുന്നതായിരുന്നു ഈ ദൃശ്യങ്ങള്‍. അതേസമയം തോല്‍വിയുടെ ഉത്തരവാദിത്തം നായകന്‍ റിയാന്‍ പരാഗ് സ്വയം ഏറ്റെടുത്തു.  26 പന്തില്‍ 39 റണ്‍സുമായി ക്രീസില്‍ നില്‍ക്കുന്ന സെറ്റ് ബാറ്ററെന്ന നിലയില്‍ മത്സരം ഫിനിഷ് ചെയ്യുക എന്നത് തന്റെ കടമയായിരുന്നുവെന്നാണ് മത്സരശേഷം റിയാന്‍ പരാഗ് പ്രതികരിച്ചത്.
 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

ഹർമൻ പ്രീതില്ല, ക്യാപ്റ്റനായി ലോറ വോൾവാർഡ്, വനിതാ ഏകദിന ലോകകപ്പ് ടീമിനെ പ്രഖ്യാപിച്ച് ഐസിസി

Herinrich Klassen: ഹൈദരാബാദ് ക്ലാസനെ കൈവിട്ടേക്കും, സൂപ്പർ താരത്തെ നോട്ടമിട്ട് മറ്റ് ഫ്രാഞ്ചൈസികൾ

കേരളത്തെ എറിഞ്ഞിട്ട് മൊഹ്സിൻ ഖാൻ, കർണാടകക്കെതിരെ തോൽവി ഇന്നിങ്ങ്സിനും 164 റൺസിനും

Yashasvi Jaiswal: രഞ്ജിയില്‍ ജയ്‌സ്വാളിനു സെഞ്ചുറി

ഒരൊറ്റ മത്സരം ജെമീമയുടെ താരമൂല്യത്തിൽ 100 ശതമാനം വർധന, ലോക ചാമ്പ്യന്മാർക്ക് പിറകെ വമ്പൻ ബ്രാൻഡുകൾ

എല്ലാം കാണുക

ഏറ്റവും പുതിയത്

ടീമിന് വലിയ ലക്ഷ്യമുണ്ടെന്ന് അവനറിയാം, അർഷദീപിന് അവസരങ്ങൾ നൽകാത്തതിൽ വിശദീകരണവുമായി മോണി മോർക്കൽ

India vs Australia, 4th T20I: നാലാം ടി20 ഇന്ന്, സഞ്ജു കളിക്കില്ല; സുന്ദര്‍ തുടരും

India vs Australia: ടി20 പരമ്പരയിൽ മുന്നിലെത്താൻ ഇന്ത്യ, സഞ്ജു ഇന്നും പുറത്ത് തന്നെ

2005ല്‍ ഫൈനലിലെത്തി, കളിച്ച ഓരോ മത്സരത്തിനും ലഭിച്ചത് 1000 രൂപ മാത്രം, വനിതാ ക്രിക്കറ്റിന്റെ കഴിഞ്ഞകാലത്തെ പറ്റി മിതാലി രാജ്

അവൻ ഇന്ത്യയുടെ റൺ മെഷീൻ, ടി20യിലെ പ്രധാന താരം, അഭിഷേക് ശർമയെ പുകഴ്ത്തി ജേസൺ ഗില്ലെസ്പി

അടുത്ത ലേഖനം
Show comments