Select Your Language

Notifications

webdunia
webdunia
webdunia
Friday, 11 April 2025
webdunia

സഞ്ജുവിന്റെ കയ്യിലുള്ള ആയുധങ്ങൾ പോര, ധോനിയുടെ പിൻഗാമിയാവാൻ യോഗ്യൻ പന്ത് : ലാറ പറയുന്നു

കെഎൽ രാഹുൽ
, ബുധന്‍, 7 ഒക്‌ടോബര്‍ 2020 (16:53 IST)
കെഎൽ രാഹുൽ ബാറ്റിങ്ങിൽ മാത്രം ശ്രദ്ധ കൊടുക്കണമെന്ന് വെസ്റ്റിൻഡീസ് ഇതിഹാസതാരം ബ്രയാൻ ലാറ. റിഷഭ് പന്ത് വേണ്ട പക്വത നേടികഴിഞ്ഞതായും ഇന്ത്യയുടെ നമ്പർ 1 കീപ്പറെന്ന പരിഗണന പന്തിന് നൽകണമെന്നും ലാറ പറഞ്ഞു.
 
രാഹുൽ മികച്ച ബാറ്റ്സ്മാനാണ്. കീപ്പിങ് എന്ന നിലയിൽ ശ്രദ്ധ നൽകുന്നതിന് പകരം ബാറ്റിങ്ങിൽ മാത്രം ശ്രദ്ധ നൽകുന്നതായിരിക്കും രാഹുലിന് നല്ലതാവുക. ഡൽഹിക്ക് വേണ്ടി വളരെ ഉത്തരവാദിത്തത്തോടെയാണ് പന്ത് കളിക്കുന്നത്. നിലവിൽ ധോനിയുടെ പിൻഗാമി എന്ന നിലയിൽ പന്തിനെയാകും പരിഗണിക്കേണ്ടി വരിക. ഒരു വർഷം മുൻപായിരുന്നെങ്കിൽ പന്തിന്റെ കാര്യത്തിൽ താൻ നോ പറഞ്ഞേനെയെന്നും ലാറ പറഞ്ഞു.
 
അതേസമയം രാജസ്ഥാനിന്റെ സഞ്ജു സാംസണിനെ പറ്റിയും ലാറ പ്രതികരിച്ചു. സഞ്ജു ക്ലാസി പ്ലെയറാണ് എന്നതിൽ സംശയമില്ല,ഷാർജയിൽ മികച്ച രീതിയിൽ തന്നെ സഞ്ജു കളിച്ചു. എന്നാൽ മികച്ച ബൗളിങ്ങ് വരുമ്പോൾ സ്പോർടി ട്രാക്കുകളിൽ സഞ്ജുവിന്റെ കയ്യിലുള്ള ആയുധങ്ങൾ മതിയാകാതെ വരും ലാറ പറഞ്ഞു.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

"വലിയ ഗ്രൗണ്ടിൽ കളി നടക്കുന്നില്ല, ഇത് ഷാർജ സഞ്ജു," വാഴ്‌ത്തിയവർ തന്നെ വലിച്ചുകീറുമ്പോൾ