തൊട്ടതെല്ലാം പിഴച്ച് സിഎസ്‌കെ, ഐപിഎല്ലിലെ ഏറ്റവും മോശം ഫോമിൽ?

Webdunia
ശനി, 26 സെപ്‌റ്റംബര്‍ 2020 (08:07 IST)
ഐപിഎല്ലിൽ കളിച്ച എല്ലാ സീസണുകളിലും പ്ലേ ഓഫിൽ കയറിയ ടീമാണ് ചെന്നൈ സൂപ്പർ കിംഗ്‌സ്. എല്ലാ ഐപിഎല്ലിലും സ്ഥിരതയാർന്ന പ്രക‌ടനം കാഴ്‌ച്ചവെക്കുന്ന ടീമിന് എന്നാൽ ഇത്തവണ കാര്യങ്ങൾ അത്ര പന്തിയിലല്ല. മോശം പ്രകടനം കാഴ്‌ച്ചവെക്കുന്ന ടീം ഇത്തവണ പ്ലേ ഓഫിൽ എത്തുമോ എന്ന് സംശയിക്കുന്നതിൽ ടീമിന്റെ ആരാധകർ കൂടിയുണ്ട്.
 
ഡൽഹി ക്യാപിറ്റൽസിനെതിരെയുള്ള മത്സരത്തിൽ ഒന്ന് പൊരുതാൻ പോലും തയ്യാറാകാതെ സിഎസ്‌കെ അടിയറവ് പറഞ്ഞതാണ് ആരാധകരെ നിരാശരാക്കിയത്. രാജസ്ഥാനെതിരെയുള്ള മത്സരത്തിലും പ്രതിരോധത്തിലൂന്നിയായിരുന്നു സിഎസ്‌കെയുടെ പ്രകടനം.ഓപ്പണിങ് ജോഡി പോലും വിക്കറ്റുകൾ നഷ്ടമാകാതെ കളിക്കുക എന്ന ലക്ഷ്യത്തിൽ ബാറ്റ് വീശുമ്പോൾ ടീമിന്റെ സ്ഫോടനാത്മകത ഒന്നാകെ നഷ്ടപ്പെടുകയാണ്. അതേസമയം ടീമിൽ ആശ്രയിക്കാവുന്ന ബാറ്റ്സ്മാൻ ഫാഫ് ഡുപ്ലെസിസ് മാത്രമാണെന്നതും ചെന്നൈക്ക് തലവേദന സൃഷ്‌ടിക്കുന്നു. ചില മിന്നലാട്ടങ്ങൾ നടത്തിയ സാം കുറൻ പോലും അനുഭവസമ്പത്തുള്ള താരമല്ല.
 
അതേസമയം അമ്പാട്ടി റായുഡു,സുരേഷ് റെയ്‌ന,ബ്രാവോ എന്നീ പരിചയസമ്പന്നരുടെ അഭാവമാണ് ചെന്നൈ ടീമിനെ വലക്കുന്നത്. റെയ്‌നക്ക് പകരം മറ്റൊരാളെ കണ്ടെത്താൻ ടീമിനായിട്ടില്ല.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

ഇന്ന് കളിക്കുന്ന താരങ്ങളിലെ മികച്ച ഫിനിഷർ, ടിം ഡേവിഡിനെ പ്രശംസകൊണ്ട് മൂടി ആർസിബി നായകൻ

ഫിനിഷിങ്ങിൽ പവർ ഹൗസ്, ബാറ്റിംഗ് മെച്ചപ്പെടുത്തിയത് ദിനേഷ് കാർത്തികെന്ന് ടിം ഡേവിഡ്

സിക്സടിച്ചു തകർക്കുമെന്ന് പറഞ്ഞു, ആർസിബിക്കെതിരെ ഒരു സിക്സടിച്ച് മടങ്ങി, മൂന്നാം പോരിലും നിരാശപ്പെടുത്തി സഞ്ജു

സഞ്ജുവിന്റെ ശരീരഭാഷ നോക്ക്, ഒരു താല്പര്യവും ഇല്ലാത്തത് പോലെ, വയ്യെങ്കില്‍ മാറിനില്‍ക്കു, രൂക്ഷവിമര്‍ശനവുമായി ചെന്നൈ ആരാധകര്‍

ജേഴ്സിയിലെ ചായം പന്തിലേക്കും പടർന്നു, പിഎസ്എൽ നടന്നത് ചുവന്ന പന്തിൽ!, നാണം കെട്ട് പാകിസ്ഥാൻ

എല്ലാം കാണുക

ഏറ്റവും പുതിയത്

MS Dhoni: എൽ ക്ലാസിക്കോയ്ക്ക് ധോണിയിറങ്ങും; ഫിറ്റ്‌നെസ് സെറ്റാണ്

ജയിക്കാനുള്ള ആ ത്വരയെവിടെ?, ഹൈദരാബാദിനെതിരായ തോൽവിക്ക് പിന്നാലെ കെ എൽ രാഹുലിന് നേരെ വിമർശനം

റുതുരാജ് ഒരു മോശം ക്യാപ്റ്റനല്ല, പക്ഷേ ചെന്നൈയെ നയിക്കേണ്ടത് സഞ്ജു : പറയാൻ കാരണങ്ങളുണ്ട്, ബദരിനാഥ്

Kagiso Rabada: പുകവലിച്ച് കഗിസോ റബാദ; ചോദ്യം ചെയ്ത് സഹതാരം (വീഡിയോ)

മുംബൈക്കെതിരെ പ്ലെയിംഗ് ഇലവനിൽ ധോനിയും, സഞ്ജുവിന് പകരം വിക്കറ്റ് കീപ്പറായേക്കും

അടുത്ത ലേഖനം
Show comments