Select Your Language

Notifications

webdunia
webdunia
webdunia
webdunia

രാഹുൽ വെടിക്കെട്ടിന് മുന്നിൽ വീണത് വാർണറും സച്ചിനും!

രാഹുൽ വെടിക്കെട്ടിന് മുന്നിൽ വീണത് വാർണറും സച്ചിനും!
, വെള്ളി, 25 സെപ്‌റ്റംബര്‍ 2020 (11:58 IST)
ഐപിഎല്ലിന്റെ ചരിത്രത്തിലെ തന്നെ ഏറ്റവും മികച്ച ഇന്നിങ്സുകളിൽ ഒന്നായിരുന്നു കിങ്‌സ് ഇലവൻ പഞ്ചാബ് നായകൻ കെഎൽ രാഹുൽ ബാംഗ്ലൂരിനെതിരെ ഇന്നലെ കാഴ്‌ച്ചവച്ച പ്രകടനം. ബാംഗ്ലൂരിനെതിരെ ഇന്നലെ നേടിയ അതിവേഗ സെഞ്ചുറി ഒരേ സമയം മാസും ക്ലാസും ആയിരുന്നു. മത്സരത്തിൽ ആദ്യം ബാറ്റിങ്ങിനിറങ്ങിയ പഞ്ചാബ് നായകൻ കെഎൽ രാഹുലിന്റെ 132 റൺസിന്റെ ബലത്തിൽ 206 റൺസാണ് നേടിയത്.69 പന്തില്‍ 14 ഫോറും ഏഴ് സിക്‌സും നിറഞ്ഞതായിരുന്നു രാഹുലിന്റെ ഇന്നിങ്‌സ്.
 
അതേസമയം ഇത്രയും റൺസ് രാഹുൽ സ്വന്തമാക്കിയപ്പോൾ നിരവധി റെക്കോഡുകളാണ് താരത്തിന്റെ മുന്നിൽ വീണുപോയത്. ഇതിൽ ഓസീസ് താരം ഡേവിഡ് വാർണറുടെയും ഇന്ത്യൻ ക്രിക്കറ്റ് ഇതിഹാസം സച്ചിൻ ടെൻഡുൽക്കറുടെയും റെക്കോഡുകൾ ഉൾപ്പെടുന്നു. ഐപിഎല്ലില്‍ ഒരു ടീം ക്യാപ്റ്റന്റെ ഉയര്‍ന്ന വ്യക്തിഗത സ്‌കോറാണ് രാഹുല്‍ ഇന്നലെ അടിച്ചെടുത്തത് സണ്‍റൈസേഴ്‌സ് ഹൈദരാബാദ് ക്യാപ്റ്റന്‍ ഡേവിഡ് വാര്‍ണറെയാണ് രാഹുല്‍ മറികടന്നത്. 2017ല്‍ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിനെതിരെ 126 റൺസാണ് വാർണർ നേടിയിരുന്നത്.
 
അതേസമയം ഐപിഎല്ലിൽ ഒരിന്ത്യൻ താരത്തിന്റെ ഉയർന്ന വ്യക്തിഗത സ്കോറെന്ന നേട്ടവും രാഹുൽ സ്വന്തമാക്കി.2018ല്‍ സണ്‍റൈസേഴ്‌സ് ഹൈദരാബാദിനെതിരെ 128 റണ്‍സ് നേടിയ ഋഷഭ് പന്തിന്റെ പേരിലായിരുന്നു ഈ റെക്കോഡ്. അതേസമയം ഐപിഎൽ ടൂർണമെന്റിൽ ഏറ്റവും വേഗത്തിൽ 2000 റൺസ് നേടുന്ന താരമെന്ന റെക്കോഡും രാഹുൽ സ്വന്തമാക്കി.60 ഇന്നിങ്‌സുകളില്‍ നിന്നാണ് രാഹുല്‍ 2000 പൂര്‍ത്തിയാക്കിയത്. സാക്ഷാല്‍ സച്ചിന്‍ ടെന്‍ഡുല്‍ക്കറെയാണ് രാഹുൽ മറികടന്നത്. മുംബൈ ഇന്ത്യൻസിനായി 63 ഇന്നിങ്സുകളിൽ നിന്നായി സച്ചിൻ 2000 റൺസ് നേടിയിരുന്നു.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

കുറഞ്ഞ ഓവർ നിരക്ക്; വിരാട് കോഹ്‌ലിയ്ക്ക് 12 ലക്ഷം രൂപ പിഴ