Publish Date: Wed, 28 Oct 2020 (14:00 IST)
Updated Date: Wed, 28 Oct 2020 (14:07 IST)
ഹൈദരാബാദിനെതിരായ തോൽവി കൊണ്ട് ടീമിനൊന്നും സംഭവിക്കില്ലെന്നും ആത്മവിശ്വാസത്തോടെ തന്നെ ഇനിയുള്ള കളികളിൽ മുന്നോട്ട് പോകുമെന്നും ഡൽഹി ക്യാപ്‌റ്റൻ ശ്രേയസ് അയ്യർ. പവർ പ്ലേയിലാണ് മത്സരം കൈവിട്ടത്. അവർ ആദ്യ ഓവറുകളിൽ തന്നെ 70 റൺസടിച്ചു.ഞങ്ങളുടെ ബൗളര്‍മാര്‍ക്കെതിരെ അവര്‍ കൗണ്ടര്‍ അറ്റാക്കിംഗ് നടത്തിയത് ഗംഭീരമായിരുന്നു. പക്ഷേ ഈ തോല്‍വി ഞങ്ങളെ ഒരിക്കലും പിന്നോട്ടടിക്കില്ല അയ്യർ പറഞ്ഞു.
ഐപിഎല്ലിൽ ഏത് ടീമിനും ആരെ വേണമെങ്കിലും പരാജയപ്പെടുത്താം. പക്ഷേ അടുത്ത മത്സരത്തിൽ വിജയം നേടി ഡൽഹി ഗംഭീരമായി തന്നെ തിരിച്ചുവരും.തുടര്‍ തോല്‍വികള്‍ തീര്‍ച്ചയായും ഞങ്ങള്‍ക്ക് സമ്മര്‍ദമുണ്ടാക്കുന്നതാണ്. എന്നാല്‍ ടീം കരുത്തരാണ്. ഞങ്ങൾ തിരിച്ചെത്തുക തന്നെ ചെയ്യും ശ്രേയസ് വ്യക്തമാക്കി.