Webdunia - Bharat's app for daily news and videos

Install App

ഇതെല്ലാം സ്വാഭാവികമാണ്, ആഗ്രഹിക്കുന്ന രീതിയിൽ കളിക്കാനാണ് ഞാൻ എപ്പോഴും ശ്രമിക്കാറുള്ളത്: സഞ്ജു സാംസൺ

Webdunia
ചൊവ്വ, 20 ഏപ്രില്‍ 2021 (14:58 IST)
ഐപിഎല്ലിൽ തുട‌ക്കത്തിലുള്ള മത്സരങ്ങളിൽ മികച്ച പ്രകടനം നടത്തുകയും തുടർന്ന് നിറം മങ്ങുകയും ചെയ്യുന്നതാണ് സഞ്ജുവിന്റെ ശീലമെന്നത് വിമർശകർ സഞ്ജുവിനെതിരെ ഏറെകാലമായി ഉന്നയിക്കുന്ന ആക്ഷേപമാണ്. ഈ സീസണിലും പതിവ് തെറ്റിക്കാതെ സെഞ്ചുറിയുമായി ആദ്യ മത്സരത്തിന്  തുടക്കമിട്ട സഞ്ജുവിന് തുടർന്നുള്ള രണ്ട് കളിയിലും തിളങ്ങാനായില്ല.
 
സ്ഥിരതയില്ലാത്ത കളിക്കാരനാണ് സഞ്ജുവെന്ന വിമർശകരുടെ ആരോപണത്തോട് പ്രതികരിച്ചിരിക്കുകയാണ് രാജസ്ഥാൻ നായകൻ കൂടിയായ താരം. ടി20യിൽ ഇതെല്ലാം സ്വാഭാവികമാണെന്നാണ് താരത്തിന്റെ പ്രതികരണം. ഐപിഎല്ലിൽ നമ്മൾ റിസ്‌കെടുത്ത് ഷോട്ടുകൾ കളിക്കേണ്ടതുണ്ട്. സെഞ്ചുറിയടിച്ച ആദ്യ കളിയിലും ഒരുപാട് റിസ്കി ഷോട്ടുകള്‍ ഞാന്‍ കളിച്ചിരുന്നു. അങ്ങനെയാണ് സെഞ്ചുറി നേടിയതും.
 
ആഗ്രഹിക്കുന്ന രീതിയില്‍ ബാറ്റ് ചെയ്യാനാണ് ഞാന്‍ എല്ലായ്പ്പോഴും ശ്രമിക്കുന്നത്. അതുകൊണ്ടുതന്നെ എന്‍റെ ഷോട്ടുകള്‍ ഞാൻ നിയന്ത്രിക്കാറില്ല. അതിനാൽ പരാജയങ്ങളെ അതിന്‍റേതായ രീതിയില്‍ ഉള്‍ക്കൊള്ളാനും എനിക്കാവും. വരും മത്സരങ്ങളില്‍ ടീമിന്‍റെ വിജയത്തിൽ കൂടുതൽ സംഭാവന ചെയ്യാൻ സാധിക്കുമെന്നാണ് പ്രതീക്ഷയെന്നും ചെന്നൈക്കെതിരായ തോൽവിക്ക് പിന്നാലെ സഞ്ജു പറഞ്ഞു.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

അവൻ കളിച്ച് വന്നതല്ലെ, അവസരങ്ങൾ ഒന്നോ രണ്ടോ മാത്രമായി ചുരുങ്ങില്ല, കരുൺ നായരെ ചേർത്ത് പിടിച്ച് ഗൗതം ഗംഭീർ

Ecuador vs Brazil: ആഞ്ചലോട്ടി വന്നിട്ടും മാറ്റമില്ല, ഗോൾ നേടാനാകാതെ ബ്രസീൽ, ഇക്വഡോറിനെതിരായ മത്സരം സമനിലയിൽ

Spain vs France: 'ഫ്രാന്‍സോ ഏത് ഫ്രാന്‍സ്'; ലാമിന്‍ യമാല്‍ കസറി, സ്‌പെയിന്‍ ഫൈനലില്‍

Jasprit Bumrah: ഇംഗ്ലണ്ടിൽ കളിക്കുക എന്നത് എപ്പോഴും ചലഞ്ച്, ഇംഗ്ലണ്ട് ബാസ്ബോൾ കളിച്ചാൽ തങ്ങൾക്ക് കൂടുതൽ വിക്കറ്റിന് സാധ്യതയെന്ന് ബുമ്ര

Mumbai Indians: ദൈവം ഇങ്ങനെ ഭാഗ്യം കൊടുക്കരുത്, മുംബൈയുടെ വിജയത്തിൽ പ്രതികരിച്ച് അശ്വിൻ

എല്ലാം കാണുക

ഏറ്റവും പുതിയത്

ഒരവസരം കൂടെ ലഭിച്ചാൽ കളിക്കാർക്ക് വേണ്ടി ഞാൻ പോകും, എന്നാൽ പാകിസ്ഥാൻ ക്രിക്കറ്റിനെ രക്ഷിക്കാൻ അത് മതിയാകില്ല: ഗാരി കേസ്റ്റൺ

2024ലെ ലോകകപ്പ് തോൽവിയായിരുന്നു ചിന്തയിൽ, അങ്ങനെ വിട്ടുകൊടുക്കരുതെന്ന് തോന്നലാണ് മോട്ടിവേഷൻ തന്നത്: എയ്ഡൻ മാർക്രം

സഞ്ജു... മോനെ തകർത്തേക്കണെ, ഇന്ത്യ- ന്യൂസിലൻഡ് ടി20 മത്സരം കാര്യവട്ടത്ത്, ഷെഡ്യൂൾ അറിയാം

ഇൻട്രാ സ്ക്വാഡ് മത്സരത്തിൽ,അതിവേഗത്തിൽ സെഞ്ചുറി നേടി സർഫറാസ്, വിക്കറ്റൊന്നും വീഴ്ത്താനാകാതെ ബുമ്ര

Aiden Markram: 'ഈ ചെക്കന്‍ കൊള്ളാം' കോലി ഏഴ് വര്‍ഷം മുന്‍പ് പ്രവചിച്ചു; ഇന്ന് ഓസീസിന്റെ അന്ധകന്‍ !

അടുത്ത ലേഖനം
Show comments