Publish Date: Mon, 19 Apr 2021 (20:59 IST)
Updated Date: Mon, 19 Apr 2021 (21:02 IST)
എല്ലാ ഐപിഎൽ സീസണുകളിലും മുംബൈയ്‌ക്ക് വേണ്ടി മികച്ച പ്രകടനം കാഴ്‌ച്ചവെക്കുന്ന താരമാണ് സൂര്യകുമാർ യാദവ്. കഴിഞ്ഞ 3 ഐപിഎൽ സീസണുകളിലും ടീമിനായി നാനൂറിന് മുകളിൽ റൺസ് നേടാൻ താരത്തിനായിരുന്നു. ദേശീയ ടീമിനായുള്ള അരങ്ങേറ്റത്തിലും മികച്ച പ്രകടനമായിരുന്നു താരം പുറത്തെടുത്തത്.
ഇപ്പോളിതാ സൂര്യകുമാർ യാദവിന്റെ ദേശീയ ടീം അരങ്ങേറ്റത്തിൽ സന്തോഷം പ്രകടിപ്പിച്ച് രംഗത്തെത്തിയിരിക്കുകയാണ് മുംബൈ ഇന്ത്യൻസ് പരിശീലകനായ മഹേള ജയവർധനെ. അദ്ദേഹത്തെ പറ്റി പറയുന്നതിൽ വളരെയേറെ അഭിമാനമുണ്ട്. അവന്റെ കഠിനാധ്വാനത്തിന് ലഭിച്ച പ്രതിഫലമാണിത്. മികച്ച താരങ്ങളുടെ ഒരു കൂട്ടമായ ഇപ്പോളത്തെ ഇന്ത്യൻ ടീമിൽ ഇടം നേടുക എന്നത് എളുപ്പമല്ല. എന്നാൽ അവരേയെല്ലാം കവച്ചുവെക്കുന്ന പ്രകടനം സൂര്യകുമാറിനായി.
ഏത് പിച്ചിലും തിളങ്ങാന്‍ കഴിവുള്ള താരമാണ് സൂര്യകുമാര്‍. ഓപ്പണറായാലും മൂന്നാം നമ്പറില്‍ കളിച്ചാലും സൂര്യകുമാർ നൽകുന്ന ഫലം വിലയേറിയതാണ് മഹേല വ്യക്തമാക്കി.