Select Your Language

Notifications

webdunia
webdunia
webdunia
webdunia

IPL 2020: ഡല്‍ഹി പുറത്തേക്കോ? മുംബൈയോട് ദയനീയ തോല്‍‌വി !

IPL 2020: ഡല്‍ഹി പുറത്തേക്കോ? മുംബൈയോട് ദയനീയ തോല്‍‌വി !

സുബിന്‍ ജോഷി

, ശനി, 31 ഒക്‌ടോബര്‍ 2020 (19:20 IST)
ഐ പി എല്ലില്‍ വന്‍ അട്ടിമറികള്‍ക്ക് സാധ്യത. പ്ലേ ഓഫില്‍ ഇടം കിട്ടുമെന്ന് ഏതാണ്ടുറപ്പായിരുന്ന ഡല്‍ഹി ക്യാപിറ്റല്‍‌സ് തുടര്‍ച്ചയായി നാല് തോല്‍‌വികള്‍ നേരിട്ട് പുറത്തേക്കുള്ള വഴിയിലേക്കെന്ന് സൂചന നല്‍കുന്നു. മുംബൈ ഇന്ത്യന്‍സിനോട് ഒമ്പത് വിക്കറ്റിനാണ് ഡല്‍ഹി ഇന്ന് തോറ്റത്.
 
ആദ്യം ബാറ്റ് ചെയ്ത ഡല്‍ഹി 110 റണ്‍സ് മാത്രമാണെടുത്തത്. വെറും 14.2 ഓവറില്‍ മുംബൈ ഈ ലക്ഷ്യം മറികടന്നു. 47 പന്തുകളില്‍ നിന്ന് 72 റണ്‍സെടുത്ത ഇഷാന്‍ കിഷനാണ് മുംബൈയുടേ ടോപ്പ് സ്‌കോറര്‍. 26 റണ്‍സെടുത്ത ഡി കോക്ക് മാത്രമാണ് പുറത്തായത്.
 
മുംബൈക്കുവേണ്ടി ജസ്പ്രീത് ബൂമ്രയും ട്രെന്‍റ് ബോള്‍ട്ടും മൂന്ന് വിക്കറ്റുകള്‍ വീതം വീഴ്ത്തി.
 
25 റണ്‍സെടുത്ത ക്യാപ്‌ടന്‍ ശ്രേയസ് അയ്യരാണ് ഡല്‍ഹി നിരയിലെ ടോപ്പ് സ്കോറര്‍. 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

നാലാം സ്ഥാനത്തിനായി നാല് ടീമുകൾ, വിജയിച്ചാൽ മാത്രം പോര, റൺറേറ്റ് മുഖ്യം